വളരെ പെട്ടെന്ന തന്നെ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മറീയ നടനാണ് സജിൻ ജോൺ. മഴവിൽ മനോരമിയിൽ സംപ്രേഷണം ചെയ്ത ജോയ്സിയുടെ ഭ്രമണം എന്ന സീരിയലിലൂടെ ആണ് സജിൻ അഭിനയ രംഗത്ത് എത്തുന്നത്. ഭ്രമണത്തിൽ ചെറിയ വേഷമായിരുന്നു ചെയ്തത്.
പിന്നീട് ചാക്കോയും മേരിയും, അമ്മയറിയാതെ എന്നീ സീരിയലുകളിൽ അഭിനയിച്ചു. അമ്മയറിയാതെ എന്ന സീരിയലിലെ പാവത്താനായ നായകനാണ് വിനീത്. ഒരുപാട് നന്മയുള്ള, വളരെ പാവം ചെറുപ്പക്കാരൻ. അധ്യാപകനായ സജിൻ ഈ സീരിയലിലെ കഥാപാത്രത്തിൽ നിന്ന് വളരെ വ്യത്യാസമുള്ള സ്വഭാവമാണ്. അത്യാവശ്യത്തിന് ദേഷ്യമെല്ലാം കാണിക്കുന്ന സാധാ മനുഷ്യൻ.
സീരിയലിൽ അപർണയെ ജീവിത സഖിയാക്കിയെങ്കിലും സ്നേഹം നേടിയെടുക്കാൻ സാധിച്ചിട്ടില്ല. എന്നാൽ യതാർത്ഥ ജീവിതത്തിൽ അപർണയെ പോലെ ഒരു പെൺകുട്ടിപോലും സജിന് ഉണ്ടായിട്ടില്ല. ബാച്ചിലർ ലൈഫ് ആസ്വദിയ്ക്കുന്ന സജിന് ഒരു വിവാഹ പരസ്യം നൽകിയിരിക്കുകയാണ് കുടുംബ വിളക്ക് എന്ന സീരിയലിൽ അനിരുദ്ധ് ആയി എത്തുന്ന ആനന്ദ് നാരായണൻ.
ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലെ ഈ വീഡിയോ ആണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സസ്‌നേഹം സീരിയലിലെ മിഥുനൊപ്പം അതിഥിയായി എത്തിയതാണ് സജിനും. ഇപ്പോഴും കല്യാണം കഴിക്കാതെ, ഒറ്റയ്ക്ക് നടക്കുകയാണല്ലോ, കല്യാണം കഴിക്കണ്ടേ എന്നായിരുന്നു ആനന്ദ് സജിനോട് ചോദിച്ചത്. ആലോചനകൾ നടക്കുന്നുണ്ടെന്നായിരുന്നു സജിന്റെ മറുപടി.
എന്നാൽ പിന്നെ ഈ ചാനലിലൂടെ ഒരു പരസ്യം നൽകാമെന്നും മലയാള സിനിമയിലെ മുന്തിയ ഇനം കോഴിയായ നടന് പെണ്ണിനെ വേണം എന്ന് ആനന്ദ് പരസ്യ വാചകമായി നൽകുകയും ചെയ്തു. സിംഗിൾ ആണെന്ന് അറിയാവുന്നത്
കൊണ്ട് ഒരുപാട് ആലോചനകൾ വരാറുണ്ട്.
എനിക്ക് ചേരുന്ന ഒരു ആലോചന വന്നാൽ മുന്നോട്ട് പോകും. ഇതുവരെ പ്രണയം ഒന്നും ഇല്ല. വിവാഹാലോചന ഇപ്പോൾ കാര്യമായി നടക്കുന്നുണ്ടെന്നും സജിൻ പറഞ്ഞു. എന്നാൽ എന്റെ പ്രണയവിവാഹമൊന്നും ആയിരിക്കില്ല. വിവാഹ ശേഷമുള്ള പ്രണയത്തിലാണ് എനിക്ക് വിശ്വാസം എന്നും താരം വ്യക്തമാക്കുന്നു.
അധ്യാപകനായത് കൊണ്ട് തന്നെ ഇടയ്ക്ക് ഇടവേള എടുക്കേണ്ടി വന്നിരുന്നു. ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ ആയതുകൊണ്ട് അഭിനയും അധ്യാപനവും ഒരുമിച്ച് കൊണ്ട് പോവുകയാണ് താരം. അഭിനയിക്കണമെന്ന് ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു. സീരിയലിൽ അഭിനയിക്കുന്ന കുറച്ച് പേർ സുഹൃത്തുക്കളായി ഉണ്ടായിരുന്നു.
Also Read
ഒരാളുമില്ല, ഒരാളുമുണ്ടാവുകയുമില്ല, ലതാജി… അങ്ങയെ പോലെ ; ലതാജിയുടെ പാട്ട് സ്വയം പാടി സൽമാൻ ഖാൻ
ഏത് ഓഡിഷൻ കണ്ടാലും ബയോഡാറ്റ അയക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് ഭ്രമണം എന്ന സീരിയലിൽ അവസരം കിട്ടിയത്. ജോയ്‌സിയുടെ ഭ്രമണത്തിലൂടെയാണ് തന്റെ തുടക്കമെന്ന് താരം പറഞ്ഞിരുന്നു. രണ്ടാം ക്‌ളാസ് മുതൽ നാടകം, സ്‌കിറ്റ് മറ്റ് കലാപരിപാടികൾക്കെല്ലാം രംഗത്തുണ്ടായിരുന്നു.
പക്ഷേ ഡിഗ്രി കഴിഞ്ഞ ശേഷമാണ് അഭിനയമോഹം കലശലായത്. പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണാണ് സ്വദേശം. അപ്പൻ കൺസ്ട്രക്ഷൻ, ഇലക്ട്രിക്കൽ കട നടത്തുന്നു. അമ്മ റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് ആണ്.