പ്രണയം തുളുമ്പുന്ന പുത്തൻ ചിത്രങ്ങളുമായി ഷഫ്‌ന; ശിവനും ഭാര്യയ്ക്കും ആശംസയുമായി ആരാധകരും

100

ബാലതാരമായി എത്തി പിന്നീട് മലയാളികളുട പ്രിയ നായികയായി മാറിയ നടായാണ് ഷഫ്‌ന. ശ്രീനിസന്റെ സംവിധാനത്തിൽ 1998 ൽ പുറത്തിറങ്ങിയ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്‌ന പിന്നീട് നായികായായും സഹനടിയായും ഒക്കെ മലയാള സിനിമയിൽ തിളങ്ങുകയായിരുന്നു.

ശ്രീനിവാസനും മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തി 2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്‌ന ചിത്രത്തിൽ എത്തിയത്.

Advertisements

ഷഫ്‌നയുടെ യഥാർഥ ജീവിതവും പ്രണയവിവാഹവും ഒരു റൊമാന്റിക് സിനിമ പോലെയായിരുന്നു. താൻ നായികയായി അഭിനയിച്ച പ്ലസ് ടു എന്ന സിനമയിൽ കൂടെ അഭിനയിച്ച സജിൻ ടിപിയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു ഷഫ്‌ന. 2013 ലായിരുന്നു ഷഫ്‌നയുടേയും സജിന്റേയും വിവാഹം.

ഒരു ഇന്ത്യൻ പ്രണയകഥയിൽ ഫഹദ് ഫാസിലിന്റെ കാമുകിയായി അഭിനയിച്ച ശേഷം ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞപാടെ ജീവിതത്തിലെ കാമുകനായ സജിനുമായി വിവാഹിതയാവുകയായിരുന്നു. രജിസ്റ്റർ മാര്യേജ് ആയിരുന്നു ഇവരുടെത്. ചില പ്രശ്നങ്ങൾ നേരിട്ടായിരുന്നു ഇവർ വിവാഹിതരായത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഇവരുടെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ മനം കവരുന്നത്. നിങ്ങളുടെ പുഞ്ചിരിയിൽ ഞാൻ നക്ഷത്രങ്ങളേക്കാൾ മനോഹരമായ ഒന്ന് കാണുന്നു എന്നാണ് ഷഫ്‌ന ചിത്രത്തിന് നൽകിയിരിക്കുന്ന കാപ്ഷൻ.

രണ്ട് പേരും പ്രണയാർദ്രരായാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതേ സമയം ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രത്തിലൂടെ സജിൻ ടിപി ഇപ്പോൾ മിനി സ്‌ക്രീനിൽ ചുവടുറപ്പിച്ചിരിക്കുകയാണ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സജിൻ സിനിമയിൽ എത്തുന്നതെങ്കിലും മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് താരം പുതിയ മുഖമാണ്. എ

ന്നാൽ ദിവസങ്ങൾ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ നടന് സാധിച്ചിട്ടുണ്ട്. ഇരു മതവിഭാഗക്കാരായ സജിനും ഷഫ്‌നയും പിരിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വിവാഹം കഴിക്കുന്നത്.

Advertisement