അമ്പരപ്പിക്കുന്ന വില്ലൻ കഥാപാത്രമായി വന്ന് മലയാളി മനസ്സിൽ കുടിയേറിയ നടനാണ് റിയാസ് ഖാൻ
മസിൽമാനായ വില്ലൻ വേഷങ്ങളായിരുന്നു കൂടുതലായും മലയാള സിനിമയിലെ ഏറ്റവും കിടിലൻ വില്ലന്മാരിൽ ഒരാളായ താരത്തിന് ലഭിച്ചിരുന്നത്.
റിയാസ് ഖാൻ തന്റെ കരിയർ ആരംഭിച്ചത് തമിഴിൽ നിന്നുമാണെങ്കിലും മലയാളത്തിലാണ് താരം ഏറെ തിളങ്ങി നിന്നിരുന്നത് . ഇന്നും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന അപൂർവ്വം നടന്മാരിൽ ഒരാളാണ് റിയാസ് ഖാൻ.
തമിഴ് നടി ഉമയാണ് റിയാസിന്റെ ഭാര്യ. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 29 വർഷങ്ങളായെന്ന കാര്യം അധികമാർക്കും അറിയാൻ വഴിയില്ല. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് റിയാസ് ഖാനും ഭാര്യയും കൂടി പുറത്ത് വിട്ട വീഡിയോയിലാണ് തങ്ങളുടെ പ്രണയകഥ താരദമ്പതിമാർ വെളിപ്പെടുത്തുന്നത്. ആദ്യമായി കണ്ടുമുട്ടിയതും ഒളിച്ചോടി കല്യാണം കഴിച്ച കാര്യങ്ങളുമൊക്കെ ഉമയും റിയാസും പറയുന്നു.
ഉമയുടെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന വീഡിയോ അതിവേഗം വൈറലായി മാറി. വിവാഹം കഴിഞ്ഞിട്ട് എത്ര വർഷമായെന്നാണ് ആദ്യം ഉമ റിയാസിനോട് ചോദിച്ചത്. പെട്ടെന്ന് സംശയം വന്നെങ്കിലും 29 വർഷമായെന്ന് റിയാസ് ഖാൻ പറയുന്നു. പ്രണയിച്ച് നടന്ന കാലത്ത് വാലന്റൈൻസ് ഡേ ആഘോഷിച്ചിട്ടില്ല. കാരണം അതിന് മുൻപ് തന്നെ വിവാഹിതരായി.
Also Read
15 സർപ്രൈസുകൾ നൽകി കുക്കുവിനെ ഞെട്ടിച്ച് ഭാര്യ ദീപ, വിവാഹ വാർഷികം പൊളിയാക്കി താരദമ്പതികൾ
രണ്ടോ മൂന്നോ മാസം മാത്രമേ പ്രണയിച്ചിട്ടുള്ളു. അതിന് ശേഷം നേരെ വിവാഹത്തിലേക്ക് പോയി. അതിന് ശേഷം ഫെബ്രുവരി വന്നെങ്കിലും കുഞ്ഞിനൊപ്പമായിരുന്നു ആഘോഷിച്ചത്. വലിയ ആഘോഷം പോലെ ഒന്നും ഇല്ലായിരുന്നുവെന്ന് ഉമ പറയുന്നു. അത് ശരി വെച്ച് റിയാസും എത്തി. കാരണം ഞങ്ങൾ ജീവിതം നോക്കി ഓടി കൊണ്ടിരിക്കുകയാണ്.
നിന്നെ സംരക്ഷിക്കണം എന്നതായിരുന്നു പ്രധാനമായിട്ടുള്ള കാര്യം. നിനക്ക് ഓർമ്മ ഉണ്ടോ? വിവാഹം കഴിഞ്ഞ സമയത്ത് എനിക്ക് ജോലി ഇല്ലായിരുന്നു. പുതിയതായി സിനിമകളൊന്നും കിട്ടിയിട്ടുമില്ല. ഒരു കേബിൾ ടിവി നടത്തിയിരുന്നു. അതാണ് നമുക്ക് ചോറ് തന്നത്. വളരെ കുറഞ്ഞ വരുമാനവും. ഒരിക്കൽ പോണ്ടി ബസറിൽ നിന്നും മുന്നൂറ് രൂപയ്ക്ക് ചുവപ്പ് നിറമുള്ള ചുരിദാർ വാങ്ങി തന്നിട്ടുണ്ട്.
അത് ഓർമ്മയുണ്ടോന്ന് റിയാസ് ഉമയോട് ചോദിക്കുന്നു. ഞാൻ സമ്പാദിച്ച് ആദ്യം വാങ്ങി കൊടുത്ത ഡ്രസ് അതായിരുന്നു. പക്ഷേ തനിക്കത് ഓർമ്മ ഇല്ലെന്നാണ് ഉമയുടെ മറുപടി. നീയും എന്റെ അനിയത്തിയും ക്ലാസ്മേറ്റ്സ് ആയിരുന്നു. അപ്പോൾ ഓർത്തിരുന്നോ എന്നെ വിവാഹം കഴിക്കുമെന്ന്? എന്നാണ് റിയാസ് ഖാൻ അടുത്തതായി ഭാര്യയോട് ചോദിച്ചത്.
നിങ്ങളുടെ അനിയത്തിയെ കണ്ടപ്പോൾ ഞാൻ അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല. എന്നാൽ നിങ്ങളെ കണ്ടപ്പോൾ കല്യാണം കഴിക്കണമെന്ന് തന്നെ ആഗ്രഹിച്ചിരുന്നു. വിവാഹത്തിന് മുൻപ് നടന്ന മറക്കാൻ കഴിയാത്ത സംഭവം ഏതാണെന്നാണ് റിയാസിന്റെ അടുത്ത ചോദ്യം. അത് വിവാഹം കഴിക്കാൻ വേണ്ടി ഒളിച്ചോടിയതാണെന്ന് ഉമ പറയുന്നു.
Also Read
കിടിലൻ ഹോട്ട് ലുക്കിൽ നടി അഞ്ജു കുര്യൻ, വൈറലായി മരുഭൂമിയിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
അത് മറക്കാൻ സാധിക്കില്ല. കാരണം വലിയൊരു സാഹസികത തന്നെയാണ് അത്. അന്ന് ഒരു കാസറ്റ് കൊടുത്തിട്ട് വരാമെന്ന് അമ്മയോട് പറഞ്ഞിട്ടാണ് വീട്ടിൽ നിന്നും ഞാനിറങ്ങിയത്. കാസറ്റ് കടയിൽ റിയാസ് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇനി മുന്നോട്ട് എന്താവുമെന്ന് ഓർത്ത് തന്റെ മനസ് ബ്ലാങ്ക് ആയി പോയ നിമിഷമായിരുന്നതെന്ന് റിയാസ് ഖാനും വെളിപ്പെടുത്തുന്നു.