താനും യുവ കൃഷ്ണയും തമ്മിലുള്ള പ്രായവ്യത്യാസം എത്രയെന്ന് വെളിപ്പെടുത്തി മൃദുല വിജയ്, വിവാഹം എന്നെന്നും താരം

10153

മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളി കുടുംബസദസ്സുകളെ പ്രിയപ്പെട്ട നടിയാണ് മൃദുല വിജയ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഭാര്യ എന്ന സീരിയലിലൂടെയാണ് മൃദുല ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.

സീകേരളയിലെ പൂക്കാലം വരവായി പരമ്പരയിൽ അഭിനയിച്ച് വരികയാണ് മൃദുല വിജയ് ഇപ്പോൾ. സംയുക്തയെന്ന സൂപ്പർ ഹിറ്റ് കഥാപാത്രത്തെയാണ് ഈ സീരിയൽ മൃദുല അവതരിപ്പിക്കുന്നത്. അരുൺ രാഘവാണ് ഈ സീരിയലിൽ നായകനായെത്തിയത്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Advertisements

അതേ സമയം സീരിയൽ രംഗത്തെ പ്രമുഖ നടനായ യുവ കൃഷ്ണയും മൃദുലയുമായുള്ള വിവഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. നടി രേഖ രതീഷിന്റെ പിറന്നാൾ ദിനത്തിലായിരുന്നു മൃദുലയും യുവയും ആദ്യമായി തമ്മിൽ കണ്ടത്. ആ സമയത്തെ ചിത്രവും മൃദുല പോസ്റ്റ് ചെയ്തിരുന്നു.

അത് കഴിഞ്ഞ് ഒരു വർഷം തികയുന്നതിനിടയിലാണ് വിവാഹാലോചന വന്നത്. നിങ്ങൾക്ക് വിവാഹം ചെയ്തൂടേയെന്ന് ചോദിച്ചത് രേഖയായിരുന്നു. ജാതകം ചേർന്നതോടെ യുവയും കുടുംബവും പെണ്ണു കാണലിനായി എത്തിയിരുന്നു. 10 ദിവസം കൊണ്ടാണ് വിവാഹക്കാര്യം തീരുമാനമായത്.

അതേ സമയം യുവകൃഷ്ണയും മൃദുലയും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തങ്ങളുടെ വിവാഹം തീരുമാനിച്ചതിനെ കുറിച്ചും, അതിന് ശേഷമുള്ള വിശേഷങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞ് ഇരുവരും എത്താറുണ്ട്. സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ആരാധകർ വൈറലാക്കി മാറ്റാറുണ്ട്.

സ്‌ക്രീനിൽ ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സ്റ്റാർ മാജിക്കിൽ ഒരുമിച്ചെത്തിയിരുന്നു ഇരുവരും. പാട്ടിലും മാജിക്കിലും മെന്റലിസത്തിലും കഴിവുണ്ടെന്ന് യുവ തെളിയിക്കുകയായിരുന്നു. അഭിനയം മാത്രമല്ല നൃത്തത്തിലും താൽപര്യമുണ്ടെന്ന് മൃദുല മുൻപേ വ്യക്തമാക്കിയതാണ്. യുവയുടെ പാട്ടിന് ചുവടുവെച്ച് മൃദുല എത്തിയിരുന്നു.

സറ്റാർ മാജിക്കിലെ സഹതാരങ്ങളെയും അവതാരകയായ ലക്ഷ്മി നക്ഷത്രയേയും അനുകരിച്ചിരുന്നു ഇവർ. ഇവരെ വളരാൻ അനുവദിച്ച് കൂടെന്നായിരുന്നു ബിനു അടിമാലിയും സംഘവും പറഞ്ഞത്. വിവാഹ ശേഷവും കലാരംഗത്ത് മൃദുലയ്ക്ക് പ്രവർത്തിക്കാമെന്നും, തനിക്ക് വിയോജിപ്പുകളില്ലെന്നും യുവകൃഷ്ണ പറഞ്ഞിരുന്നു.

ആരാധകരുമായി സംവദിക്കുന്നതിനിടയിലായിരുന്നു മൃദുല വിവാഹത്തെക്കുറിച്ചും, തങ്ങൾ തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുമൊക്കെ പറഞ്ഞത്. കൂടുതൽ വിശേഷങ്ങളിലൂടെ തുടർന്നുവായിക്കാം.
വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മുതൽ ആരാധകർ മൃദുലയോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലും ഇതേ ചോദ്യമായിരുന്നു ചിലർ ചോദിച്ചത്.

6 മാസത്തിനുള്ളിലാണ് വിവാഹമെന്നുള്ള മറുപടിയാണ് താരം നൽകിയത്. യുവയും മൃദുലയും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് തങ്ങളെന്നും അവർ പറഞ്ഞിരുന്നു. സ്റ്റാർ മാജിക്കിൽ രണ്ടാളേയും കാണാനായതിന്റെ സന്തോഷവും അവർ പ്രകടിപ്പിച്ചിരുന്നു. മൃദുലയും യുവയും ഗെയിമിൽ മത്സരിച്ചപ്പോൾ വിജയിച്ചത് മൃദുലയായിരുന്നു.

ഭാവി ഭർത്താവിനെ അടിക്കാനുള്ള അവസരവും മൃദുല ഉപയോഗിച്ചിരുന്നു. മൃദുലയും യുവയും തമ്മിലുള്ള പ്രായവ്യതാസത്തെക്കുറിച്ചുള്ള ചോദ്യവുമുണ്ടായിരുന്നു. 6 വയസ്സിന്റെ വ്യത്യാസമുണ്ടെന്നായിരുന്നു മറുപടി. പല്ലിക്കുഞ്ഞ്, മുട്ടത്തോട് ഇങ്ങനെയൊക്കെയാണ് ഉണ്ണ്യേട്ടൻ സ്നേഹം കൂടുമ്പോൾ തന്നെ വിളിക്കുന്നതെന്ന് മൃദുല മുൻപ് പറഞ്ഞിരുന്നു. കുഞ്ഞൂട്ടനെന്നും യുവ തന്നെ വിളിക്കാറുണ്ടെന്നും മൃദുല വെളിപ്പെടുത്തിയിരുന്നു.

Advertisement