മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ഡെയ്ൻ ഡേവിസ്. മത്സരാർഥിയായി എത്തി പിന്നീട് ചാനൽ അവതാരക സങ്കൽപ്പങ്ങളെ മാറ്റികൊണ്ട് തന്റേതായ ശൈലിയിലൂടെയാണ് ഡെയ്ൻ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനായി മാറിയത്.
മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത നായിക നായകൻ എന്ന റിയാലിറ്റി ഷോ അവതാരകൻ ആയിട്ടായിരുന്നു ഡെയ്‌നിന്റെ തുടക്കം. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതാനായ ഡെയ്ൻ വളരെ പെട്ടെന്ന് തന്നെ മിനിസ്‌ക്രീനിൽ ചുവട് ഉറപ്പിക്കുകയായിരുന്നു. നിലവിൽ മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഉടൻ പണം 3.0 യുടെ അവതാരകനാണ് ഡെയിൻ.
നായിക നായകൻ റിയാലിറ്റി ഷോ മത്സരാർഥി മീനാക്ഷിയ്‌ക്കൊപ്പമാണ് ഡെയ്ൻ ഷോ അവതരിപ്പിക്കുന്നത്. ജനപ്രിയ പരമ്പരയായിരുന്ന ഉടൻ പണത്തിന്റെ രണ്ടാം ഭാഗമാണിത്. നേരത്തെ കണ്ടതിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഷോ മുന്നോട്ട് പോകുന്നത്. ഘടനയിൽ ഏറെ മാറ്റം വരുത്തിയാണ് പുതിയ ഉടൻ പണം 3.0ഛ പ്രേക്ഷകരുടെ മുന്നിൽ എത്തിയത്.
ഉടൻ പണം 3.0 യുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഷോയുടെ അവതാരകരനാണ്. മത്സരത്തിനൊപ്പം പാട്ടും സ്‌കിറ്റുമായിട്ടാണ് മീനാക്ഷിയും ഡെയ്‌നും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. തുടക്കത്തിൽ തന്നെ ഡിഡി മീനാക്ഷി കൊമ്പോ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയായിരുന്നു.
ഷോ വലിയ വിജയമായിമുന്നോട്ട് പോകുമ്പോൾ ഉടൻ പണത്തിൽ നിന്ന് ഡിഡി അപ്രത്യക്ഷം ആവുകയായിരുന്നു. ഇത് സോഷ്യൽ മീഡിൽ വലിയ ചർച്ച വിഷയമായിരുന്നു. പിന്നീട് ആഴ്ചകൾക്ക് ശേഷം മടങ്ങിയെത്തുകയും ചെയ്തിരുന്നു.
ഡെയ്‌ന്റെ അഭാവത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ് ബോസ് സീസൺ 3യിലെ മത്സരാർഥിയാണെന്നും ഷോ വിട്ട് മറ്റൊരു ചാനലിലേയ്ക്ക് പോയി, പ്രൊഡ്യൂസറുമായി തർക്കം, മീനാക്ഷിയുമായി ഉടക്കി, സിനിമയിൽ അഭിനയിക്കാൻ പോയി’ എന്നിങ്ങനെയുള്ള നിരവധി വാർത്തകൾ ഇതിനോടകം തന്നെ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഉടൻ പണത്തിൽ നിന്ന് വിട്ട് നിന്ന കാരണം വെളിപ്പെടുത്തുകയാണ് ഡെയ്ൻ. വീഡിയോയിലൂടെ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഷോയിൽ നിന്ന് മാറി നിന്നതെന്നാണ് ഡെയ്ൻ പറയുന്നത്. 2020 ഡിസംബർ 31ന് രാവിലെ എഴുന്നേറ്റപ്പോഴാണ് കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് ക്വാറന്റീനിൽ പ്രവേശിച്ചു.
ഇതോടെ ജനുവരി 1ന് നിശ്ചയിച്ച ഉടൻ പണം ഷൂട്ടിന്റെ പുതിയ ഷെഡ്യൂളിന്റെ ഭാഗമാകാനായില്ല. ഡെയ്‌നിന്റെ അഭാവത്തിൽ നടൻ സൂരജ്, നർത്തകൻ കുക്കു എന്നിവർ മീനാക്ഷിക്കൊപ്പം അവതാരകരായി എത്തി. മുൻപ് ഷൂട്ട് ചെയ്തുവെച്ച ഭാഗങ്ങൾ ക്രമീകരിച്ചും ഫോണിലൂടെ ശബ്ദമായും വിഡിയോ കോളിലൂടെയും ഡെയ്ൻ ഉടൻ പണത്തിന്റെ ഭാഗമായിരുന്നു.
ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാലും ഷോ മുടങ്ങരുതെന്നും കൃത്യം ഒൻപതു മണിക്കു തന്നെ എന്നും സംപ്രേഷണം ചെയ്യണമെന്നും ടീം തീരുമാനിച്ചിരുന്നതായും ഇനിയും അങ്ങനെ തന്നെ മുന്നോട്ടു പോകുമെന്നും ഡെയ്ൻ വ്യക്തമാക്കി. ഇതുവരെ നൽകിയ പിന്തുണയ്ക്ക് പ്രേക്ഷകരോട് നന്ദിയുണ്ടെന്നും ഡെയ്ൻ പറയുന്നു.