വിവാഹം ഏകദേശം തീരുമാനമായി, ഇനി ജാതകം നോക്കണം, വലിയ ചടങ്ങായി നടത്താനൊന്നും എനിക്ക് ആഗ്രഹമില്ല: തന്റെ വിവാഹം തീരുമാനമായെന്ന് നടി ഗൗരി കൃഷ്ണ, ആശംസകളുമായി ആരാധകർ

336

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ സീരിയൽ താരമാണ് ഗൗരി കൃഷ്ണ. ‘അനിയത്തി’ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ അഭിനയിച്ച് തുടങ്ങുന്നത്. അന്ന് പതിനെട്ടോ പത്തൊൻപതോ വയസേ ഉണ്ടായിരുന്നുള്ളു. പിന്നീട് സീരിയലുകളിലൂടെ ശ്രദ്ധേയാവാൻ ഗൗരിയ്ക്ക് സാധിച്ചു.

ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് താരം ആരാധകരുടെ ഇഷ്ടം നേടി എടുത്തത്. ഈ സീരിയൽ അവസാനിച്ചിട്ട് മാസം കുറച്ചായെങ്കിലും അതിലെ പൗർണമിയെ ആരാധകർ മറന്നിട്ടുണ്ടാവില്ല. ഗൗരി കൃഷ്ണയായിരുന്നു പൗർണമി തിങ്കളിൽ പൗർണമിയായി എത്തിയത്.

Advertisements

പിന്നീട് കുറച്ച് കാലങ്ങളായി നടിയെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇല്ലായിരുന്നു. ഇപ്പോഴിതാ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന കൈയ്യെത്തും ദൂരത്ത് എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് വീണ്ടും എത്തുകയാണ് ഗൗരി കൃഷ്ണ. ഈ സീരിയലിൽ ഒരു മന്ത്രിയുടെ വേഷമാണ് ഗൗരി ചെയ്യുന്നത്.

Also Read
എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റും, ഇപ്പോഴും ദിലീപിനെ ഇഷ്ടമാണ്: ഒമർ ലുലു, സംവിധായകന് എതിരെ വ്യാപക പ്രതിഷേധം

ഷൂട്ടിങ്ങിന് എത്തിയിട്ട് 5 ദിവസമേ ആയിട്ടുള്ളുവെങ്കിലും ശക്തമായൊരു കഥാപാത്രം കിട്ടിയതിന്റെ സന്തോഷത്തിലാണ് നടി. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലൂടെ ഈ സന്തോഷം ഗൗരി പങ്കുവെച്ചിരുന്നു. ഒപ്പം തന്റെ വിവാഹം വൈകാതെ ഉണ്ടായേക്കും എന്ന സൂചന കൂടി നൽകിയിരിക്കുകയാണ് ഗൗരി കൃഷ്ണ.

മുപ്പത്തിരണ്ട് വയസായിട്ടും ജീവിതത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നായിരുന്നു അവതാരകൻ ഗൗരിയോട് ചോദിച്ചത്. അയ്യോ അത്രയും പ്രായമൊന്നും എനിക്ക് ആയിട്ടില്ല. ഇരുപത്തിയേഴ് വയസാണിപ്പോളെന്ന് നടി പറയുമ്പോൾ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നായി അവതാരകൻ. വിവാഹത്തെ കുറിച്ച് ഏകദേശം ഒക്കെ തീരുമാനം ആയിട്ടുണ്ട്.

പക്ഷേ ഇപ്പോൾ ഞാനത് വെളിപ്പെടുത്തുന്നില്ല. വിവാഹം എന്ന് പറയുന്നത് അത്രയും പേഴ്സണൽ ആയിട്ടുള്ള കാര്യമാണ്. ജാതകവും മറ്റ് കാര്യങ്ങളുമൊക്കെ നോക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോൾ കൂടുതലൊന്നും പറയാത്തത്. വിവാഹശേഷം വീണ്ടും അഭിമുഖം തരാമെന്നും നടി പറയുന്നുണ്ട്. എന്തായാലും അധികം വൈകാതെ അതേ കുറിച്ചുള്ള കാര്യങ്ങൾ അനൗൺസ് ചെയ്യും.

വിവാഹം വലിയ ചടങ്ങായി നടത്താനൊന്നും എനിക്ക് ആഗ്രഹമില്ലെന്നാണ് ഗൗരി പറയുന്നത്. എന്തായാലും വൈകാതെ ഗൗരി കൃഷ്ണ കൂടി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുമെന്നാണ് നടിയുടെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. കൈയ്യെത്തും ദൂരത്ത് സീരിയലിലേക്ക് എത്തിയതിനെ കുറിച്ചും ഗൗരി വെളിപ്പെടുത്തിയിരുന്നു. തുടക്കത്തിൽ സിനിമയിൽ നിന്നുള്ള ഏതോ ആർട്ടിസ്റ്റിനെയാണ് അവർ ഈ കഥാപാത്രത്തിന് വേണ്ടി നോക്കിയിരുന്നത്.

പിന്നെ നമുക്ക് കിട്ടാനുള്ളത് എങ്ങനെയായാലും തേടി എത്തും. ഇത് ഞാൻ ചെയ്യണമെന്ന് നേരത്തെ തന്നെ ഭഗവാൻ തീരുമാനിച്ച് വെച്ചിരുന്നു. ഞാനൊരു വിശ്വാസിയാണ്. എനിക്കുള്ളത് ഭഗവാൻ മാറ്റി വെച്ചിരുന്നു. അത് ഞാൻ സന്തോഷത്തോടെ ചെയ്യുന്നു എന്ന് മാത്രം. നിർമാതാവ് ആണ് ഈ കഥാപാത്രത്തിന് വേണ്ടി വിളിക്കുന്നത്. തുടക്കത്തിൽ എനിക്കൊരു ടെൻഷൻ ഉണ്ടായിരുന്നു.

Also Read
കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ദിലീപുമായി സഹകരിച്ചിട്ടില്ല, അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട്: ജോയ് മാത്യു

പൗർണമിത്തിങ്കൾ ഒക്കെ ചെയ്തത് പോലെ നല്ല കഥാപാത്രങ്ങളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇതും അത്രയും വരുമോ ഡൗൺ ആയി പോകുമോ എന്നൊക്കെയുള്ള ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോൾ ലൊക്കേഷനിൽ വന്നതിന് ശേഷം ആ തോന്നൽ ഇല്ലെന്നാണ് ഗൗരി കൃഷ്ണ പറയുന്നു.പൗർണമിത്തിങ്കൾ കഴിഞ്ഞിട്ട് നാലഞ്ച് മാസമായി. അതിന് ശേഷം ഒന്നും ചെയ്തിരുന്നില്ല. പിന്നെ യൂട്യൂബ് ചാനലുണ്ട്. കാര്യമായിട്ടൊന്നും അതിൽ ചെയ്തിരുന്നില്ല. അങ്ങനെയൊക്കെ അങ്ങ് പോവുകയായിരുന്നു എന്നും നടി പറയുന്നു.

Advertisement