എംടിയുടെ കയ്യൊപ്പ് പതിഞ്ഞ 10 കഥകൾ 10 സിനിമകളാകുന്നു ; മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ വൻതാരനിര കഥാപാത്രങ്ങളാകുന്നു

213

മലയാളത്തിന്റെ പ്രിയ കഥാകാരൻ എംടി വാസുദേവൻ നായരുടെ കയ്യൊപ്പ് പതിഞ്ഞ 10 കഥകൾ ഒരേസമയം വ്യത്യസ്ത ചലച്ചിത്രങ്ങളാകുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി ഒരുക്കുന്ന ‘ആന്തോളജി’ സിനിമാ ശൃംഖലയിലാണ് കഥകൾ ദൃശ്യകണ്ണികളാകുന്നത്.

മലയാളത്തിന്റെയും നാലുകെട്ടിന്റെയും മണമുള്ള കഥകൾക്ക് എംടി തന്നെയാണ് തിരക്കഥ എഴുതുന്നത്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫലി, ശാന്തികൃഷ്ണ തുടങ്ങിയ വൻതാരനിരയാണ് കഥാപാത്രങ്ങളാകുന്നത്. ജയരാജ്, പ്രിയദർശൻ, ശ്യാമപ്രസാദ്, സന്തോഷ് ശിവൻ, ലിജോ ജോസ് പെല്ലിശ്ശേരി, മഹേഷ് നാരായൺ തുടങ്ങിയവരാണു ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്. എംടിയുടെ മകൾ അശ്വതി വി നായർ സിനിമകളുടെ ക്രിയേറ്റീവ് പ്രൊഡ്യൂസറുടെ ചുമതലയ്‌ക്കൊപ്പം ഒരു ചിത്രം സംവിധാനവും ചെയ്യുന്നുമുണ്ട്.

Advertisements

ALSO READ

ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല, അത് കൊണ്ട് തന്നെ അങ്ങിനെ അഭിനയിക്കാൻ തനിക്ക് താൽപ്പര്യം ഇല്ല

ഇതിൽ 6 സിനിമകളുടെ ചിത്രീകരണം പൂർത്തിയായി. അശ്വതി വി നായർ (കഥ: വിൽപന), സന്തോഷ് ശിവൻ (കഥ: അഭയം തേടി വീണ്ടും ), ശ്യാമപ്രസാദ് (കഥ: കാഴ്ച), ജയരാജ് (കഥ: സ്വർഗം തുറക്കുന്ന സമയം), പ്രിയദർശൻ (ശിലാലിഖിതം), രതീഷ് അമ്പാട്ട് (കഥ: കടൽക്കാറ്റ് ) എന്നിവരുടെ ചിത്രങ്ങളാണ് പൂർത്തിയായത്.

അശ്വതി സംവിധാനം ചെയ്ത ‘വിൽപന’യിൽ ആസിഫലിയും മധുബാലയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിന്ദിയിൽനിന്നുള്ള ഉജ്വൻ ചോപ്രയും ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്. സന്തോഷ് ശിവന്റെ ചിത്രത്തിൽ സിദ്ദിഖാണ് നായകൻ. ശ്യാമപ്രസാദിന്റെ ‘കാഴ്ച’യിൽ പാർവതിയും നരെയ്‌നും. ജയരാജിന്റെ ‘സ്വർഗം തുറക്കുന്ന സമയ’ത്തിൽ നെടുമുടി വേണുവും ഇന്ദ്രൻസും സുരഭിയുമാണ് പ്രധാന കഥാപാത്രങ്ങൾ. പ്രിയദർശന്റെ ‘ശിലാലിഖിത’ത്തിൽ ബിജുമേനോനും ശാന്തികൃഷ്ണയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ALSO READ

കാസ്റ്റിംഗ് കൗച്ച് ഉണ്ടായാൽ ആ അവസരം വേണ്ടെന്ന് വെയ്ക്കണം ; അവസരത്തിന് വേണ്ടി യൂസ് ചെയ്യുന്ന സ്ത്രീകളേയുമറിയാം, പുരുഷന്മാരെ മാത്രം കുറ്റം പറയില്ല : മനസ്സ് തുറന്ന് നടി ഇന്ദ്രജ

പി.എൻ. മേനോൻ സംവിധാനം ചെയ്ത് 1970 ൽ പുറത്തിറങ്ങിയ ‘ഓളവും തീരവും’ വീണ്ടും ചിത്രീകരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. പൂർണമായും സ്റ്റുഡിയോയ്ക്കു വെളിയിൽ ചിത്രീകരിച്ച ആദ്യ സിനിമയാണ് ഇത്. മധുവായിരുന്നു നായകൻ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ മോഹൻലാലാണ് നായകൻ. എംടിയുടെ ആത്മകഥാംശം ഉൾക്കൊള്ളുന്ന കഥയാണ് കടു ഗണ്ണാവ ഒരു യാത്രക്കുറിപ്പ്. ഇതിൽ മമ്മൂട്ടിയാണ് നായകൻ. ലിജോ ജോസ് പെല്ലിശേരിയാണ് സംവിധാനം.

രതീഷ് അമ്പാട്ടിന്റെ കടൽക്കാറ്റിൽ ഇന്ദ്രജിത്, അപർണ ബാലമുരളി, ആൻ അഗസ്റ്റിൻ എന്നിവർ വേഷമിടുന്നു. മഹാകവി രവീന്ദ്രനാഥ ടഗോറിന്റെ രചനകളെ ആസ്പദമാക്കി പുറത്തിറങ്ങിയിട്ടുള്ള ‘ആന്തോളജി’ സിനിമയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് എംടിയുടെ കഥകൾക്കു ചലച്ചിത്ര ഭാഷ്യം രചിക്കുന്നതെന്നാണ് അണിയറക്കാർ പറയുന്നത്. നെറ്റ്ഫ്‌ലിക്‌സിൽ ഈ സിനിമകൾ അവതരിപ്പിക്കുന്നത് കമൽഹാസനാണ്. ആർപിഎസ്ജി ഗ്രൂപ്പാണ് നിർമ്മാണം നിർവ്വഹിയ്ക്കുന്നത്. ലൈൻ പ്രൊഡ്യൂസർ സുധീർ അമ്പലപ്പാട്ട് ആണ്.

 

 

Advertisement