മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കസബ എന്ന ചിത്രം കേരളത്തിൽ ഏറ്റവും കൂടുതൽ വിവാദവും ചർച്ചയും ആയിട്ടുള്ള ഒരു സിനിമയാണ്. നടി പാർവതി തിരുവോത്ത് കസബ സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ് ആയിരുന്നു വലിയ വിവാദങ്ങളായി മാറിയത്.
ഈ പ്രശ്നത്തിൽ പിന്നീട് നടിയുടെ സിനിമകൾ വരെ അകപ്പെട്ടിരുന്നു. ഇപ്പോഴിതാ കസബ വിവാദത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും നിർമാതാവുമായ റിമ കല്ലിങ്കൽ. കഴിഞ്ഞ ദിവസം
റിപ്പോർട്ടർ ചാനലിലെ അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.
ഒപ്പം സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയെ കുറിച്ചുമൊക്കെ റിമ പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ നടിയുടെ വാക്കുകൾ വൈറലായി മാറിയിരുന്നു. കസബ വിവാദത്തിൽ പോലും മമ്മൂക്ക ആ റോൾ ചെയ്യുന്നതിനാലാണ് നമുക്ക് പ്രശ്നമെന്നാണ് റിമ പറയുന്നത്.
മമ്മൂക്കയെ അത്രയധികം ആളുകൾ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം ചെയ്യുന്നത് അനുകരിക്കുന്നവരാണ് പലരും. അതിനാലാണ് നമ്മൾ അത് ചൂണ്ടിക്കാട്ടുന്നത്. നമുക്ക് ആരോടും വ്യക്തി വൈരാഗ്യമില്ല, മാറേണ്ടത് ഒരു സംസ്‌കാരമാണ്.
ഏറ്റവും വലിയ ഇൻഫ്ളുവൻസേഴ്സ് അതിനൊപ്പം നിൽക്കണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും നടി സൂചിപ്പിച്ചു. അത് വളരെ വളരെ വളരെ കുറവാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ ഞങ്ങൾ ഡബ്ല്യുസിസി പ്രവർത്തകർ എന്തൊക്കെ ചെയ്തു. ഞങ്ങൾ എത്ര സമയം ഇതിനായി ചെലവഴിച്ചു. ഇപ്പോൾ നാരദൻ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ ഞങ്ങൾ ഇതിന്റെ വർക്കിനായി പോവുകയാണ്.
അവിടെ ഞങ്ങളുടെ സഹപ്രവർത്തകരായ പുരുഷന്മാർ പൂർണ്ണമായി സിനിമയിൽ മുഴുകുമ്പോ ഞങ്ങൾ ഗ്രാസ്റൂട്ട് വിഷയങ്ങൾക്ക് വേണ്ടി ഇപ്പോഴും സംസാരിക്കുകയാണെന്നും റിമ പറയുന്നു. അതേ സമയം അതിജീവിതയ്ക്ക് പിന്തുണ ലഭിക്കുന്നില്ലെന്നതും നടി ചൂണ്ടി കാണിച്ചു. പോസ്റ്റ് റീ ഷെയർ ചെയ്യുന്നതിലല്ലോ കാര്യം. ഇരയെയും, ആരോപണ വിധേയനെയും ഒരുമിച്ചിരുത്താമെന്ന് പറഞ്ഞ ഒരു സംഘടന ഇവിടെയുണ്ട്.
ഇവിടത്തെ ഒരു സംഘടനയുടെ പ്രസിഡന്റ് ആരോപണ വിധേയനെ വച്ച് സിനിമാ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ എന്താണ് മാറ്റേണ്ടത് എന്ന് അടിവരയിട്ട് പറയേണ്ടതുണ്ടല്ലോ എന്നാണ് നടി ചോദിക്കുന്നത്. നാലഞ്ച് വർഷമായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന ഈ കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇനി ഇങ്ങനത്തെ ഒരു സംഭവം ഒരിക്കലും ഉണ്ടാകരുത് എന്നുള്ളതു കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ സംസാരിച്ച് കൊണ്ടേ ഇരിക്കുന്നത്.
ഇതിനൊരു പ്രൊവെൻഷൻ ഉണ്ടാകണം. ഒരു മെക്കാനിസം ഉണ്ടാകണം. അതാണ് വീണ്ടും വീണ്ടും ഊന്നി പറയുന്നതെന്നും റിമ സൂചിപ്പിച്ചു. അടുത്തിടെ കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടി താൻ നേരിട്ട വേദനകളെ കുറിച്ചും തനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞും എത്തിയിരുന്നു.
തനിക്ക് സംഭവിച്ചത് പോലെ ഇനി ആർക്കും അത്തരമൊരു അനുഭവം ഉണ്ടാവരുത് എന്നാണ് നടി പറഞ്ഞത്. തുടക്കം മുതലിങ്ങോട്ട് നടിയ്ക്ക് പിന്തുണ നൽകി കൂടെ നിന്നവരിൽ ഒരാളായിരുന്നു റിമ കല്ലിങ്കൽ. ഇതിന്റെ പേരിൽ താരസംഘടനയിൽ നിന്ന് വരെ നടിമാർ രാജി വെച്ചിരുന്നു.