ഫ്‌ളവേഴ് ചാനലിലെ സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് നടി ശ്രീവിദ്യ. ഒരു പഴയ ബോംബ് കഥ, മാഫി ഡോണ പോലുളള സിനിമകളിലും നടി അഭിനയിച്ചിരുന്നു.
നിരവധി ആരാധകരാണ് താരത്തിനുള്ളത്. സ്വതസിന്ധമായ ശൈലി തന്നെയാണ് ആരാധകരെ വാരിക്കൂട്ടാൻ താരത്തിന് കഴിഞ്ഞത്. നിറചിരിയോടെ നിഷ്‌കളങ്കമായി സംസാരിക്കുന്ന ശ്രീവിദ്യയെ കുടുംബപ്രേക്ഷകർ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കുകയയിരുന്നു.
സൂപ്പർ സംവിധായകൻ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥയിൽ ബിബിൻ ജോർജ്ജിന്റ സഹോദരിയുടെ വേഷത്തിലാണ് നടി അഭിനയിച്ചത്. തുടർന്ന് സ്റ്റാർ മാജിക്കിൽ എത്തിയ ശേഷമാണ് നടിയെ കൂടുതൽ പേർ തിരിച്ചറിഞ്ഞത്. ജനപ്രിയ ഷോയുടെ മിക്ക എപ്പിസോഡുകളിലും ശ്രീവിദ്യയും എത്താറുണ്ട്.
അടുത്തിടെ പ്രവാസിയായ അച്ഛനെ കുറിച്ച് പറഞ്ഞ് വികാരഭരിതയായ ശ്രീവിദ്യയുടെ സ്റ്റാർ മാജിക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അന്ന് അച്ഛനൊപ്പം അധികം ചെലവഴിക്കാൻ കഴിയാത്തതിന്റെ വിഷമം നടി പങ്കുവെച്ചിരുന്നു. അമ്മ ഗർഭിണിയായ ശേഷമാണ് അച്ഛൻ ഗൾഫിലേക്ക് പോയതെന്നും പിന്നീട് മൂന്നാം വയസിലാണ് അച്ഛനെ താൻ നേരിട്ടുകണ്ടതെന്നും നടി പറഞ്ഞിരുന്നു.
Also Read
കിടിലൻ ഡാൻസുമായി നടി അവതിക മോഹൻ, തൂവൽസ്പർശത്തിലെ ശ്രേയ നന്ദിനി ആണോ ഇതെന്ന് ആരാധകർ: വീഡിയോ വൈറൽ
അന്ന് അച്ഛൻ വന്നിറങ്ങുമ്പോൾ എന്റെ ഒപ്പം കസിനും ഉണ്ടായിരുന്നു. എന്നാൽ അച്ഛന് പെട്ടെന്ന് അതിൽ ഏതാ മോളെന്ന് തിരിച്ചറിയാൻ ആയില്ല. ശ്രീവിദ്യ സ്റ്റാർ മാജിക്കിൽ പറഞ്ഞ വാക്കുകളാണിവ. അതേസമയം ജീവിതത്തിൽ താൻ എറ്റവും മിസ് ചെയ്തിട്ടുളളതെന്ന് അച്ഛനെയാണെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
അച്ഛൻ കുഞ്ഞമ്പുവും അമ്മ വസന്തയും ചേട്ടൻ ശ്രീകാന്തും ഉൾപ്പെടുന്നതാണ് ശ്രീവിദ്യയുടെ കുടുംബം. അച്ഛൻ ജീവിതത്തിന്റെ നല്ലൊരു പങ്കും ഗൾഫിലായിരുന്നു എന്ന് നടി പറയുന്നു. വല്ലപ്പോഴുമേ നാട്ടിൽ വന്നിരുന്നുളളു. അച്ഛനോടൊപ്പം ചെലവഴിച്ച് സന്തോഷിച്ച് കൊതിതീരുംമുൻപെ തിരികെ പോകുകയും ചെയ്യും.
ഞാൻ ജീവിതത്തിൽ എറ്റവും മിസ് ചെയ്തിട്ടുളളത് അച്ഛനെയാണെന്നും നടി പറഞ്ഞു. വരുന്ന മാർച്ചിൽ അച്ഛൻ നാട്ടിലേക്ക് വരുന്നുണ്ട്. അതിന്റെ സന്തോഷത്തിലാണ്, ഇനി അച്ഛനെ വിടുന്നില്ലെന്നും നടി പറഞ്ഞു. സ്റ്റാർ മാജിക്കിൽ അച്ഛനെ കുറിച്ച് പറഞ്ഞ ശേഷം ഒരുപാട് പേർ തന്നെ വിളിച്ചുവെന്നും ശ്രീവിദ്യ പറയുന്നു. ഇത് കണ്ട് ചിന്നൂ ഇതൊക്കെ എല്ലാ പ്രവാസികളുടെയും അനുഭവമാണ് എന്നാണ് അച്ഛൻ പറഞ്ഞത്.
അന്ന് അച്ഛന്റെ വാക്കുകളിലെ വേദന ഞാൻ അറിഞ്ഞു, ശ്രീവിദ്യ പറയുന്നു. എല്ലാവരും പറയും ഞാൻ അച്ഛൻ കുട്ടിയാണെന്ന്. അച്ഛന് പെട്ടെന്ന് ദേഷ്യം വരും. അച്ഛനെ കൂളാക്കാൻ പറ്റുന്ന ഒരെയൊരാൾ താനാണെന്നും നടി പറയുന്നു.
ഇതിനായി അമ്മ പലപ്പോഴും എന്റെ സഹായമാണ് തേടാറുളളതെന്നും. അഭിമുഖത്തിൽ ശ്രീവിദ്യ പറഞ്ഞു. 40 വർഷത്തിലേറെയായി ബഹ്റിനിൽ സെയിൽസ് മാനേജറായി ജോലി ചെയ്യുകയാണ് അച്ഛനെന്ന് അടുത്തിടെ സ്റ്റാർ മാജിക്കിൽ ശ്രീവിദ്യ പറഞ്ഞിരുന്നു. ജീവിതത്തിൽ താൻ എറ്റവും കൂടുതൽ ആഗ്രഹിച്ചത് അച്ഛന്റെ സാന്നിദ്ധ്യമാണെന്നും നടി പറഞ്ഞു.
കാസർകോഡുകാരിയായ ശ്രീവിദ്യ ജനിച്ചുവളർന്നത് അച്ഛന്റെയും അമ്മയുടേയും തറവാട് സ്ഥിതി ചെയ്യുന്ന പെരുമ്പളയിലാണ് കാസർകോഡ്, മംഗലാപുരം കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് പ്രാധമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പിന്നീട് ഏവിയേഷൻ പഠിക്കാനായി ഡൽഹി, മുംബൈ എന്നിവടങ്ങിളിലേക്ക്.
Also Read
നന്നായി അന്വേഷിച്ച് മാത്രം ചെയ്യുക, വാഗ്ദാനങ്ങളിൽ വീണു പോകരുത്: മുന്നറിയിപ്പുമായി ഗ്രേസ് ആന്റണി
ഏവിയേഷൻ കഴിഞ്ഞ് ട്രെയിനിങ് കയറുന്നസമയത്താണ് താരത്തിനെ തേടി സിനിമയിൽ അവസരം എത്തിയത്. നന്നായി ആഗ്രഹിച്ചാണ് ഏവിയേഷൻ പഠിച്ചത്. അതാകണം എന്നാഗ്രഹിച്ചായിരുന്നു കരിയർ ആരംഭിച്ചതെന്നും ശ്രിവിദ്യ പറയുന്നു. ആദ്യ സിനിമയുടെ ഒഡിഷനിൽ പങ്കെടുക്കും വരെ സിനിമയോ അഭിനയമോ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെന്നും താരം പ്രതികരിക്കുന്നു.
ഇതുവരെ അഞ്ചോളം സിനിമകൾ ചെയ്തു. ഒരു പഴയ ബോബം കഥയായിരുന്നു ആദ്യ ചിത്രം. സ്റ്റാര്ഡ മാജിക്കിൽ എത്തിയത് കരിയറിൽ വലിയ നേട്ടമായി. ആളുകൾ തിരിച്ചറിഞ്ഞു. പ്രേക്ഷകരുടെ സ്നേഹം അടുത്ത് അറിയാൻ കഴിഞ്ഞെന്നും താരം പ്രതികരിക്കുന്നു.