ഒരു പക്ഷെ എന്നെ പോലെ ഒരു ഗതികെട്ട മകൾ ജനിച്ചില്ലായിരുന്നെങ്കിൽ: അമ്മയെകുറിച്ചുള്ള ശരണ്യയുടെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞ് മലയാളികൾ

383

മലയാളത്തിന്റെ ബിഗ്ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരമാണ് നടി ശരണ്യ. വ്യത്യസ്തമായ നിരവധി വേഷങ്ങൾ തന്റെ ചെറിയ പ്രായത്തിൽ തന്നെ ചെയ്യാൻ താരത്തിന് കഴിഞ്ഞിരുന്നു. അതേ സമയം ശരണ്യ സിനിമയേക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സീരിയലിൽ ആയിരുന്നു.

മിനി സ്‌ക്രീൻ പരമ്പരകളിൽ ശരണ്യ ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. സൗന്ദര്യവും കഴിവും ധാരാളം ലഭിച്ച ഒരു താരമായിരുന്നു ശരണ്യ. എന്നാൽ താരത്തിന്റെ ജീവിതത്തിലേക്ക് ബ്രെയിൻ ട്യൂമർ എന്ന വില്ലൻ എത്തുകയായിരുന്നു.

Advertisements

പിന്നീട് സമാനതകളില്ലാത്ത വേദനയിലൂടെയായിരുന്നു ചുരുങ്ങിയ പ്രായത്തിനിടയിൽ ഈ പെൺകുട്ടി കടന്നുപോയത്. 2012 മുതൽ ആറുതവണയാണ് ശരണ്യക്കു ട്യൂമർ കാരണം ഓപ്പറേഷന് വിധേയയാകേണ്ടി വന്നത്. അഭിനയത്തിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് താരത്തിന് ബ്രെയിൻ ട്യൂമർ പിടിപ്പെട്ടത്.

എന്നാൽ പലവട്ടം സർജറിക്ക് വിധേയയായി ജീവിതത്തോട് പൊരുതിയ ശരണ്യയുടെ നില ഇപ്പോൾ ഭേദമായിക്കൊണ്ടിരിക്കയാണ്. മാസങ്ങളായി കിടപ്പിലായിരുന്ന താരം ഇപ്പോൾ തനിയെ നടക്കാനും തുടങ്ങി. ഇപ്പോൾ അഭിനയത്തിലേക്ക് തിരികെ വരാനുള്ള തയ്യാറെടുപ്പിൽ ആണ് താരം.

അടുത്തിടെ ആണ് ശരണ്യ തന്റെ യൂട്യൂബ് ചാനൽ ആരംഭിച്ചത്. ഇപ്പോൾ ഇനി യൊരു ജന്മം ഉണ്ടെങ്കിൽ എന്ന തലക്കെട്ടോടെ ശരണ്യ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ടു കണ്ണുനിറയുകയാണ് ഓരോ മലയാളിയുടെയും.

വിഡിയോയിൽ ശരണ്യ പറയുന്നത് ഇങ്ങനെ, കൊറോണയുടെ തുടക്ക സമയത്താണ് ഞാൻ ചികിത്സയ്ക്ക് ആയി പീസ് വാലിയിൽ എത്തിയത്. പേര് പോലെ തന്നെ സ്‌നേഹവും സമാധാനവും ശാന്തിയും നിറയുന്ന സ്ഥലം. കോതമംഗലത്തെ നെല്ലിക്കുഴിയിലെ പീസ് വാലി ഇരുട്ടിലായി കുറെ പേരുടെ ജീവിതത്തിനു വെളിച്ചം നൽകിയ സ്ഥലം ആണ്.

ഇത്രയും പറഞ്ഞ് ശരണ്യ വീഡിയോയുടെ ഇടയിൽ പീസ് വാലിയിൽ വെച്ച് ഒരു സ്ത്രീ ഗാനം ആലപിക്കുന്നതിന്റെ ഒരു ദൃശ്യം കാണിച്ചു. നല്ല ശ്രുതിയോടെ പാടി അല്ലേ അതെന്റെ അമ്മയാ. ഒരു പക്ഷെ എന്നെ പോലെ ഒരു ഗതികെട്ട മകൾ ജനിച്ചില്ലായിരുന്നെങ്കിൽ എന്റെ അമ്മ ഒരു ഗായികയായി തീർന്നേനേ.

എന്നാൽ കഴിഞ്ഞ കുറെ വര്ഷങ്ങളായി എന്റെ അമ്മ ഒരു മൂളിപ്പാട്ട് പോലും പാടുന്നത് ഞാൻ കേട്ടിട്ടില്ല.
അവിടെയുള്ളവരുടെ സഹായം കൊണ്ട് എനിക്ക് വീണ്ടും പഴയത് പോലെ നടക്കാനും സംസാരിക്കാനും കഴിഞ്ഞതിന്റെ മുഴുവൻ സന്തോഷവും അമ്മയുടെ ആ പാട്ടിൽ ഉണ്ട്.

ഒരു പക്ഷെ ഇനി ഒരു ജന്മവും ഉണ്ടെങ്കിൽ ആ അമ്മയുടെ വയറ്റിൽ തന്നെ ജനിക്കണേയെന്നാണ് എന്റെ പ്രാർത്ഥന. ഇത്രയും പറഞ്ഞപ്പോഴേക്കും ശരണ്യയുടെ കണ്ണുകൾ നിറഞ്ഞു ശബ്ദം ഇടറിയിരുന്നു.

Advertisement