അതിനൊന്നും ആരേയും പേടിക്കേണ്ടതില്ല; പോയി പണി നോക്കാൻ പറയണം: തുറന്നടിച്ച് പ്രയാഗ മാർട്ടിൻ

255

മലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. പിന്നീട് പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി പ്രയാഗ മാറി.

പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം. മലയാളത്തേക്കാൽ അന്യഭാഷിലേക്കാണ് പ്രയാഗ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Advertisements

അതേ സമയം മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുണ്ടെങ്കിൽ അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ലെന്ന് തുറന്ന് പറയുകയാണ് പ്രയാഗ മാർട്ടിൻ ഇപ്പോൾ.

തുറന്നുപറയുന്നതിൽ നിന്ന് നമ്മളെ പേടിപ്പിച്ച് നിർത്തുന്നവരുണ്ടാകാമെന്നും അത്തരക്കാരോട് പോയി പണി നോക്കാൻ പറയണമെന്നും അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ലെന്നും പ്രയാഗ പറയുന്നു.
കൊച്ചിയിലെ മാളിയിൽ യുവനടിക്ക് നേരെ മോശം പെരുമാറ്റം ഉണ്ടായല്ലോ എന്നും അത്തരം കാര്യങ്ങളിൽ സമൂഹം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നുമുള്ള ചോദ്യത്തിനായിരുന്നു പ്രയാഗയുടെ മറുപടി.

ഇപ്പോൾ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്. എല്ലാവർക്കും ഒരു വോയ്സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തിൽ നിന്ന് വരണം എന്നോ ഇന്ന ജാതിയിൽപ്പെടണമെന്നോ ഇന്ന പ്രായം ആവണമെന്നോ ഇന്ന ജോലി വേണമെന്നോ ഇന്ന ജെൻഡർ ആകണമെന്നോ ഒന്നുമില്ല.

മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ല. തുറന്നുപറയുന്നതിൽ നിന്ന് നമ്മളെ പേടിപ്പിച്ച് നിർത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം.

അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ലെന്നും പ്രയാഗ പറയുന്നു. ഇത് പുരുഷൻമാർ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാവർക്കും വോയ്സ് ഉണ്ടെന്ന് പുരുഷൻമാർ മനസിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും പക്ഷേ എല്ലാവരും ഒരേപോലെ പെരുമാറും എന്ന് പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ എന്നും പ്രയാഗ ചോദിക്കുന്നു.

2021 ൽ മുന്നിൽ കാണുന്ന സ്വപ്നം എന്താണന്ന ചോദ്യത്തിന് ഞാനെന്ന അഭിനേതാവ് തന്നെ എന്ന് ആയിരുന്നു പ്രയാഗയുടെ മറുപടി. അത് തെളിയിച്ചിട്ടേ താൻ അടങ്ങിയിരിക്കൂവെന്നും അതിനുള്ള പ്രയത്നം തുടർന്നുകൊണ്ടേയിരിക്കുന്നുവെന്നും പ്രയാഗ പറഞ്ഞു.

സമൂഹത്തിന് വേണ്ടി ചെയ്യാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു കാര്യം എന്താണെന്ന ചോദ്യത്തിന് സമൂഹത്തിൽ ഒരു പ്രതിസന്ധി വരുമ്പോൾ താനും ഇറങ്ങിത്തിരിക്കും എന്നായിരുന്നു പ്രയാഗയുടെ മറുപടി. സാമൂഹിക സേവനം എന്തുമാകാം, എപ്പോഴുമാകാമെന്നും താരം വെളിപ്പെടുത്തി.

Advertisement