13 വർഷത്തെ ഇടവേളയിൽ എടുത്ത രണ്ടു ചിത്രങ്ങൾ പങ്കുവച്ച് നടിയും സംവിധായികയുമായ സുഹാസിനി. വർഷങ്ങൾക്ക് മുൻപ് ബെംഗലൂരുവിൽ ഒരു സിനിമയുടെ ഷൂട്ടിനിടയിൽ എടുത്ത ചിത്രവും അതേ സാരിയിൽ ഈ അടുത്ത് എടുത്ത മറ്റൊരു ചിത്രവുമാണ് സുഹാസിനി പങ്കുവച്ചത്.
നിങ്ങൾക്ക് ഇത് വിശ്വസിക്കാനാകുമോ! 13 വർഷത്തെ ഇടവേളയിൽ എടുത്തതാണ് ഈ ചിത്രങ്ങൾ. ആദ്യത്തേത് ബാംഗ്ലൂരിൽ ‘എരട്നെ മധുവേ’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു. ഇന്ന് ഞങ്ങൾ ഷൂട്ടിന് വേണ്ടി അതെ സാരി തന്നെ ഉപയോഗിച്ചു.
ALSO READ
നാമെല്ലാവരും അൽപ്പം തകർന്നവരാണ് ! മഞ്ജു വാര്യർ പകർത്തിയ ചിത്രം പങ്കു വച്ച് ഭാവന
സാരിയോ മോഡലോ ഫോട്ടോഗ്രാഫറോ ഒറിജിനലുമായി പൊരുത്തപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, പക്ഷേ ഈ ഫോട്ടോ ഒരുപാട് സന്തോഷം നൽകുന്നു. നന്ദി ആസ്ത, ഈ കൊളാഷിന്, എന്നാണ് സുഹാസിനി കുറിച്ചത്.
നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ‘വർഷങ്ങൾ കടന്നുപോയി, പക്ഷേ ഇപ്പോഴും നിങ്ങൾക്ക് അതേ ഭംഗിയാണ്, അന്നും ഇന്നും എന്നും സുന്ദരമാണ് നിങ്ങളുടെ അഴകേറിയ ചിരി’.
&nb
View this post on Instagram
sp;
ALSO READ
ഹൃദയത്തെ കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്ത; വെളിപ്പെടുത്തി വിനീത്
‘എന്താണ് പ്രായം പുറകോട്ടാക്കുന്ന ഈ മാജിക്’. വയസ്സ് വെറും സംഖ്യ മാത്രമാണെന്ന്് നിങ്ങൾ തെളിയിച്ചു, എന്നിങ്ങനെ പോകുന്നു അഭിപ്രായങ്ങൾ.