അത് സിനിമയിലെ ക്യാരക്ടറാണ്, അതൊരിക്കലും നമ്മുടെ പേഴ്സണൽ ലൈഫിനെ ബാധിക്കില്ല ; ഒരുപാട് നായികമാർ വേണ്ടെന്ന് വെച്ച ട്വൽത്മാനിലെ മെറിൻ എന്ന ക്യാരക്ടർ ഏറ്റെടുത്തതിനെ കുറിച്ചും മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അനു സിത്താര

3137

പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയായി ബിഗ് സ്‌ക്രീനിൽ അരങ്ങേറിയ താരമാണ് അനു സിത്താര. മികച്ച നർത്തകി കൂടിയായ താരം ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിന്റെ പ്രിയനായികയായി മാറുകയായിരുന്നു. മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പം പ്രവർത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു.

മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ട്വൽത് മാനിലും അനു സിത്താര അഭിനയിച്ചിരുന്നു. മോഹൻലാലിനൊപ്പം അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള അനു സിത്താരയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ വിശേഷങ്ങൾ ഇങ്ങനെ,

Advertisements

ALSO READ

പ്രിയപ്പെട്ട അച്ഛന്മാർക്ക്, ഒരടിയും നിസാരമല്ല! നിങ്ങളുടെ പെണ്മക്കൾ ആണ്, ജീവിതം അങ്ങനെയല്ല ; മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യമെന്ന് നടി ജുവൽ മേരി

 

ട്വൽത് മാൻ അനൗൺസ് ചെയ്തതിനെക്കുറിച്ചും കാസ്റ്റിനെക്കുറിച്ചുമെല്ലാം നേരത്തെ കേട്ടിരുന്നു. അടിപൊളി സിനിമയായിരിക്കുമെന്നൊക്കെ കരുതിയിരുന്നു. അവസാനമാണ് മെറിൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായി എന്നെ വിളിച്ചത്. ജീത്തു സാർ തന്നെയായിരുന്നു വിളിച്ചത്. ലാലേട്ടന്റെ കൂടെ ഇതുവരെ സിനിമ ചെയ്തിട്ടില്ല. ആശീർവാദ് സിനിമാസും ജീത്തു സാറും ലാലേട്ടനും, ഒത്തിരി ആർടിസ്റ്റുകളുമുള്ള ഈ ചിത്രം മിസ്സാക്കരുതെന്ന് കരുതിയിരുന്നു. കോവിഡ് കാലത്തായിരുന്നു ഈ ചിത്രത്തിലേക്ക് അവസരം ലഭിച്ചത്.

ഒരുപാട് നായികമാർ വേണ്ടെന്ന് വെച്ച ക്യാരക്ടറായിരുന്നു മെറിൻ എന്ന് കേട്ടിട്ടുണ്ട്. ഈ സിനിമയുടെ സസ്പെൻസ് എന്നെക്കൊണ്ട് ഹാൻഡിൽ ചെയ്യാൻ പറ്റില്ലെന്നായിരുന്നു പല താരങ്ങളും പറഞ്ഞത്. മുൻപ് ഇതുപോലെയുള്ള ക്യാരക്ടർ ചെയ്തിട്ടില്ല. എനിക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ പറ്റുമെന്ന് തോന്നുന്ന തരത്തിലുള്ള ക്യാരക്ടറുകളാണ് ഞാൻ ഏറ്റെടുക്കാറുള്ളത്. മെറിന്റെ ക്യാരക്ടറിൽ എനിക്ക് പറ്റാത്തതായൊന്നുമുണ്ടായിരുന്നില്ല. എനിക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നിയതിനാലാണ് ഞാനത് ഏറ്റെടുത്തത്.

ലാലേട്ടൻ അഭിനയിക്കുന്നത് നേരിൽ കാണാമല്ലോയെന്ന കാര്യവും എന്നെ എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യമാണ്. ഓരോ സീനിലും അദ്ദേഹം എങ്ങനെയാണ് അഭിനയിക്കുന്നതെന്ന് നോക്കിനിൽക്കുകയായിരുന്നു ഞങ്ങൾ. ഷൂട്ടില്ലാത്ത സമയത്ത് ലാലേട്ടൻ ഡാൻസിന്റെ മുദ്രകളൊക്കെ പിടിച്ച് നോക്കുന്നത് കണ്ടിട്ടുണ്ട്. ലൊക്കേഷൻ മൊത്തത്തിൽ നല്ലൊരു ഫീലായിരുന്നു. എല്ലാവരും ഒരു റിസോർട്ടിലാണ് താമസിച്ചത്. ഗാനമേള, ഗെയിം കളിക്കൽ, ഓജോ ബോർഡൊക്കെ കളിക്കുമായിരുന്നു. ഓജോ ബോർഡ് കളിക്കുന്നുണ്ടെന്നറിഞ്ഞ് ജീത്തു സാർ വന്ന് ഞങ്ങളെ പേടിപ്പിച്ചിരുന്നു. ലാലേട്ടനോടും അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരുന്നു.

ALSO READ

സുചിത്രയ്ക്ക് ഇത്രയും ദേഷ്യം തോന്നാൻ ലക്ഷ്മിപ്രിയ ചെയ്തതെന്ത് ? ; എന്നെ ഉപദ്രവിക്കാനോ ശല്യപ്പെടുത്താനോ ഒക്കെ ശ്രമിച്ചാൽ പിന്നീട് അവരുടെ കഷ്ടകാലമായിരിക്കുമെന്ന് ദിൽഷയോട് സുചിത്ര

അത് സിനിമയിലെ ക്യാരക്ടറാണ്. അതൊരിക്കലും നമ്മുടെ പേഴ്സണൽ ലൈഫിനെ ബാധിക്കില്ല. നമ്മുടെ ക്യാരക്ടറിന് ചിത്രത്തിൽ പ്രാധാന്യമുണ്ടെങ്കിൽ മറ്റൊന്നും നോക്കേണ്ടതില്ലല്ലോ. എനിക്ക് ചെയ്യാൻ പറ്റുമോയെന്ന ആശങ്ക വരുന്ന സമയത്താണ് ഞാനൊരു സിനിമ റിജക്റ്റ് ചെയ്യുന്നത്. ഇതിൽ അങ്ങനെയൊരു ആശങ്കയില്ലായിരുന്നു. ജീത്തു സാറിന്റെ ഡയറക്ഷൻ, ലാലേട്ടന്റെ മൂവീ ഞാനെന്തിന് മിസ് ചെയ്യണം. ബുദ്ധിപൂർവ്വമായി ഞാൻ ആ അവസരം ഉപയോഗിക്കുകയായിരുന്നുവെന്നും അനു പറയുന്നുണ്ട്.

 

Advertisement