വളരെ പെട്ടെന്ന് തന്നെ മലയാളം സിനിമാ പേമികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ നടിയാണ് അഞ്ജലി നായർ. ചെറുതും വലുതുമായ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള അഞ്ജലി നായർ ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും സജീവ സാന്നിധ്യമാണ് നടി.
നടി അഭിനയിച്ചിട്ടുള്ള ഒട്ടുമിക്ക എല്ലാ ചിത്രങ്ങളും വലിയ വിജയം നേടിയവയും ആയിരുന്നു. എല്ലാ പ്രായത്തിലുള്ള വേഷവും ചെയ്യാൻ തയ്യാറാകുന്ന നടി കൂടിയാണ് അഞ്ജലി നായർ. ബെൻ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിയെ തേടിയെത്തിയിരുന്നു.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് അഞ്ജലിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. റാം, സോളമന്റെ മണവാട്ടി സോഫിയ, വൺ സെക്കന്റ്, പനി, കളം തുടങ്ങി നടി അഭിനയിക്കുന്നനിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
അതേ സമയം താൻ രണ്ടാമതും ഗർഭിണിയായ വിവരം താൻ പോലും അറിഞ്ഞില്ലെന്ന് പറയുകയാണ് നടി ഇപ്പോൾ.
ഇതറിയാതെ സിനിമയിൽ സംഘട്ടനം ആടക്കമുള്ള രംഗങ്ങളിൽ അഭിനയിക്കുകയും ചെയ്തു. തമിഴിൽ അഭിനയിച്ച് കൊണ്ടിരുന്ന നമൻ എന്ന സിനിമയുടെ കുറച്ച് ദിവസത്തെ ഷൂട്ടിങ്ങ് ചെയ്തിരുന്നു. അതിന് ശേഷം എനിക്ക് ക്ഷീണം വരാൻ തുടങ്ങി. ഇക്കാര്യം ഭർത്താവിനോടും പറഞ്ഞു.
അങ്ങനെ ഡോക്ടറോട് കാര്യം പറഞ്ഞപ്പോൾ കലാവസ്ഥ മാറിയതിന്റെയും യാത്ര ചെയ്തതിന്റെയും ഒക്കെ ബുദ്ധിമുട്ട് ആയിരിക്കും എന്നാണ് പറഞ്ഞത്. അങ്ങനെ നമ്മളും അത് നിസാരമായി വിട്ടു. ആ സിനിമയിൽ മുന്നിലേക്ക് മലർന്നടിച്ച് വീഴുന്നതും വൈബറേറ്റർ ഉപയോഗിച്ചുള്ള ചിത്രീകരിക്കുന്നതുമായ സീനുകൾ ഉണ്ടായിരുന്നു. മാത്രമല്ല ഓൺ റോഡിൽ ബൈക്കിൽ വളരെ സ്പീഡിൽ ഓടിച്ച് പോകുന്നു അങ്ങനെ ഒത്തിരി കാര്യങ്ങൾ തമിഴ് സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ ചെയ്തിരുന്നു.
അതിന് ശേഷം നാട്ടിൽ വന്നിട്ട് ഡോക്ടറെ കണ്ടു. എന്താണ് ഇത്രയും ക്ഷീണം വരുന്നതെന്ന് അറിയണമല്ലോന്ന് കരുതി. അപ്പോഴാണ് കഴിഞ്ഞ രണ്ട് മാസമായി എന്റെ കൂടെ ഒരാൾ കൂടിയുണ്ടെന്ന് അറിയുന്നത്. വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വലിയ ടെൻഷനായി. ഏറ്റവും സുരക്ഷിതമായിട്ടിരിക്കേണ്ട മാസങ്ങളിൽ വാവയെ വയറ്റിലിട്ട് തകിടം മറിഞ്ഞ് കളിക്കുകയായിരുന്നു.
വാവയുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമായിരുന്നു. ഇത് മുന്നോട്ട് കൊണ്ട് പോകാൻ പറ്റുമോ ഇല്ലയോ എന്ന് പോലും അറിയില്ല. കാരണം ഗർഭിണിയാണെന്ന് അറിയാതെ ആ സമയത്ത് ചെയ്യാൻ പാടില്ലാത്ത അത്രയധികം കാര്യങ്ങൾ ഞാൻ ചെയ്തിരുന്നു. അടുത്ത ദിവസം പോയി സ്‌കാൻ ചെയ്തു. ഒരു കുഴപ്പവുമില്ലാതെ കുഞ്ഞ് സുഖമായി ഇരിക്കുകയാണെന്നും എന്റെ ആരോഗ്യത്തിനും പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഡോക്ടർ പറഞ്ഞു.
ഇതോടെ എല്ലാവരെയും വിളിച്ച് സന്തോഷ വാർത്ത അറിയിക്കാമെന്നും തീരുമാനിച്ചു. എന്നാൽ അതിന് മുൻപ് ഫോൺ കോൾ വന്നത് മോൺസ്റ്റർ ലൊക്കേഷനിൽ നിന്നും സംവിധായകൻ വൈശാഖിന്റേത് ആണ്. അഞ്ജലി എവിടെ ആണെങ്കിലും ആലുവയിലുള്ള ഒരു കാർ ഷോറൂമിലേക്ക് വരാൻ പറഞ്ഞു. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ എന്റെ സിനിമയിൽ ചെറിയൊരു റോളുണ്ട് ചെയ്യാനാണെന്ന് പറഞ്ഞു.
വാവ ഉണ്ടെന്ന് അറിഞ്ഞ ഉടനെ വന്നൊരു വേഷമല്ലേ, അത് ചെയ്യാമെന്ന് തന്നെ കരുതി. അങ്ങനെ പോകാൻ വേണ്ടി തീരുമാനിച്ചു. ചെന്നപ്പോൾ പോലീസ് റോളാണ്. ഇതോടെ ഓട്ടവും ചാട്ടവുമൊക്കെ ഉണ്ടോ എന്നോർത്ത് പേടിയായി. സ്റ്റണ്ട് മാസ്റ്റർ വന്നിട്ട് ഒരു തോക്ക് ഒക്കെ തന്നു. സീനൊക്കെ പറഞ്ഞ് തന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടാൻ തുടങ്ങി. ഇതോടെ വൈശാഖേട്ടന്റെ അടുത്ത് പോയിട്ട് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞു.
അദ്ദേഹത്തിനും സന്തോഷമായി എങ്കിൽ പിന്നെ അഞ്ജലിയുടെ ഭാഗം ശരീരം അധികം അനക്കാത്ത രീതിയിൽ എടുക്കാമെന്ന് സംവിധായകൻ ഉറപ്പ് നൽകി. അങ്ങനെ മോൺസ്റ്ററിൽ അഭിനയിച്ച് തീർത്തു എന്നും അഞ്ജലി നായർ വെളിപ്പെടുത്തുന്നു.
Also Read
അമേരിക്കൻ വ്യവസായിയുമായി മൂന്നാം വിവാഹം, ഒടുവിൽ വെളിപ്പെടുത്തലുമായി നടി ജയസുധ