അടുത്തേക്ക് വരണ്ട പകരും എന്ന് പലതവണ പറഞ്ഞതാ, എന്നിട്ടും കുഴപ്പില്ലെന്ന് പറഞ്ഞ് ലാലേട്ടൻ അടുത്ത് വന്നു, അങ്ങനെ അദ്ദേഹത്തിനും അത് കിട്ടി; വെളിപ്പെടുത്തി ശാരി

11214

ഒരു കാലത്ത് മലയാളമടക്കം ഉള്ള തെനിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നിരുന്ന നായികാ നടി ആയിരുന്നു ശാരി. ചെന്നൈയിലാണ് ശാരി ജനിച്ചതും വളർന്നതുമൊക്ക. 80 തുകളിൽ സിനിമയിലേക്കെത്തിയ താരം ഏകദേശം 90കളുടെ പകുതി വരെ നായികയായി തിളങ്ങിയിരുന്നു. കുറച്ചു നാളത്തേക്ക് സിനിമകളിൽ നിന്നും ഇടവേള എടുത്ത താരം ചോക്ലേറ്റ് എന്ന ചലച്ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചു വന്നത്.

ഷാഫി ഒരുക്കിയ ഈ സിനിമയിൽ കോളേജ് അധ്യാപികയുടെ വേഷത്തിലായിരുന്നു ശാരി അഭിനയിച്ചത്. വിവാഹത്തിന് ശേഷമാണ് നടി പൂർണമായും സിനിമകളിൽ വിട്ടു നിന്നത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ജനഗനമന എന്ന സിനിമയിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ ശാരിക്ക് അവസരം ലഭിച്ചിരുന്നുു.

Advertisements

അതേ സമയം തുടക്ക കാലത്ത് ശാരിക്ക് മലയാളത്തിൽ ഏറെ പ്രശസ്തി നേടി കൊടുത്ത സിനിമകൾ ആയിരുന്നു ദേശാടനക്കിളികൾ കരയാറില്ല നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ തുടങ്ങി ചിത്രങ്ങൾ. മലയാളത്തിലെ ക്ലാസിക് ഹിറ്റുകൾ ആയിരുന്ന ഈ രണ്ട് സിനിമകളിലും മോഹൻലാൽ തന്നെയായിരുന്നു നായകനായി അഭിനയിച്ചത്.

Also Read
ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയത് ലോക്കല്‍ ട്രെയിനില്‍, സാധാരണക്കാര്‍ക്കൊപ്പമുള്ള യാത്ര ആസ്വദിച്ച് സാറ അലി ഖാന്‍, സോ സിംപിള്‍ എന്ന് ആരാധകര്‍

അതേ സമയം നമുക്ക് പാർക്കാം മുന്തിരിത്തോപ്പുകൾ എന്ന സിനിമയിൽ മോഹൻലാലുമായി ഉണ്ടായ അനുഭവത്തെ കുറിച്ച് അടുത്തിടെ നടി തുറന്നു പറഞ്ഞിരുന്നു. ആ സമയങ്ങളിൽ കാരവാൻ ഒന്നുമില്ലാത്തത് കൊണ്ട് എല്ലാവരും ഏതെങ്കിലും മരത്തിന്റെ ചുവട്ടിലായിരുന്നു വിശ്രമിച്ചിരുന്നത്.

ഈ സിനിമയുടെ ഷൂട്ടിങ് സമയത്താണ് ശാരിയ്ക്ക് ചെങ്കണ്ണ് പിടിക്കപ്പെട്ടത്. കണ്ണ് തുറക്കാൻ പോലും കഴിഞ്ഞിരുന്നില്ല.
എന്നാൽ യാതൊരു കാരണവശാലും അന്നത്തെ ഷൂട്ടിങ് മാറ്റിവെക്കാനും സാധിക്കില്ല. അന്ന് ലാലേട്ടനു വളരെ തിരക്കുള്ള സമയമായിരുന്നു.

ഈ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞിട്ട് വേണം അടുത്ത സിനിമയുടെ ഷൂട്ടിങ് പോകാൻ. അടുത്തു വരല്ലേ ചെങ്കണ്ണ് പകരുമെന്നൊക്കെ ലാലേട്ടനോട് താൻ പറഞ്ഞുവെങ്കിലും അതൊന്നും കുഴപ്പമില്ലെന്ന് പറയുകയായിരുന്നു അദ്ദേഹം. ഷൂട്ടിങ് കൃത്യ സമയത്ത് കഴിയുകയും തന്റെ ചെങ്കണ്ണ് ലാലേട്ടന് കിട്ടിയെന്നും ആയിരുന്നു ശാരി പറഞ്ഞത്.

Also Read
ദൈവപുത്രന്റെ മണ്ണിൽ കാഴ്ചകൾ കണ്ടും പ്രാർത്ഥന അർപ്പിച്ചും മലയാളികളുടെ പ്രിയനടി, ജെറുസലേം സന്ദർശിച്ച് അനു സിത്താര

Advertisement