ദൈവപുത്രന്റെ മണ്ണിൽ കാഴ്ചകൾ കണ്ടും പ്രാർത്ഥന അർപ്പിച്ചും മലയാളികളുടെ പ്രിയനടി, ജെറുസലേം സന്ദർശിച്ച് അനു സിത്താര

457

വളരെ പെട്ടെന്ന് തന്നെ ശാലീന സൗന്ദര്യം കൊണ്ട് മലയാള സിനിമീ ആരാധകരുടെ ഇഷ്ടം നേടിയെടുത്ത താര സുന്ദരിയാണ് നടി അനു സിത്താര. 2013 ൽ പുറത്ത് ഇറങ്ങിയ പൊട്ടാസ് ബോബെന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ സ്വപ്ന സുന്ദരിയായി മാറുക ആയിരുന്നു അനു സിത്താര.

നിരവധി സിനമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുള്ള അനു സിത്താര അധികവും അവതരിപ്പിച്ചിട്ടുള്ളത് നാടൻ വേഷങ്ങളാണ്. സ്‌കൂൾ കലോൽസവ വേദിയിൽ നിന്നുമാണ് അനു സിത്താര സിനിമാരംഗത്തേക്ക് എത്തുന്നത്. അതേ സമയം സിനിമയിൽ എത്തിയ കാലം മുതൽ നടി അനു സിത്താര പറയാറുള്ള പേരാണ് മെഗാസ്റ്റാർ മമ്മൂട്ടുിയടേത്. മെഗാസ്റ്റാറിനോട് വലിയ ആരാധന കൊണ്ട് നടക്കാറുള്ള അനു സിത്താര അദ്ദേഹത്തിന് ഒപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

anu-sithara-13

കലോൽസവ വേദികളിൽ നിന്നുമാണ് മികച്ച ഒരു നർത്തകി കൂടിയായ അനു സിത്താര സിനിമയിലെത്തിയത്. ഇപ്പോൾ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുന്ന താരം കൂടിയാണ് വയനാട് സ്വദേശിനിയായ അനു സിത്താര. ചെറിയ വേഷങ്ങളിലൂടെ ആയിരുന്നു അനു സിത്താരയുടെ തുടക്കം. പൊട്ടാസ് ബോബിന് പിന്നാലെ ഇന്ത്യൻ പ്രണയ കഥ, അനാർക്കലി തുടങ്ങിയ സിനിമകളിലും നടി ചെറിയ വേഷങ്ങളിൽ എത്തിയിരുന്നു.

Also Read
അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ അഹങ്കാരി ആയി, എന്റെ വസ്ത്രമൊക്കെ എടുത്തെറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട് പക്ഷെ, തുറന്നടിച്ച് സീരിയൽ നടി ഗൗരി കൃഷ്ണൻ

2016 ൽ പുറത്ത് ഇറങ്ങിയ ഹാപ്പി വെഡിങ്ങ് ആണ് നടിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രം. ഈ ചിത്രത്തിലെ ഷാഹിന എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. രമേട്ടന്റെ ഏദൻ തോട്ടം എന്ന ചിത്രത്തിലൂടെയാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നിരവധി ചത്രങ്ങളിൽ അനു നായികയായി തിളങ്ങിയിരുന്നു.

anusithara-1

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ നടി തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോകളും എല്ലാം ആരാധകകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ ഇതാ താരം പങ്കുവെച്ച വീഡിയോ ആണ് വൈറൽ ആകുന്നത്.

ജെറുസലേമിൽ സന്ദർശനം നടത്തുന്നതിന്റെ വീഡോയ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. ഗായിക നിത്യ മാമനും നടിയുടെ ഒപ്പമുണ്ട്. പല മതങ്ങളിലും രാജ്യങ്ങളിലും ഉൾപ്പെട്ടവർക്കൊപ്പം ജെറുസലേമിൽ എന്നാണ് താരം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കാഴ്ചകൾ കാണുകയും പ്രാർത്ഥന അർപ്പിക്കുകയും ചെയ്യുന്നുണ്ട് നടി.

ക്രിസ്മസ് മാസം ആയതിനാൽ ഈ നടിയുടെ സന്ദർശനം പ്രത്യേകതകൾ നിറഞ്ഞതാണ്. നിരവധി ആരാധകരാണ് നടിയുടെ പോസ്റ്റിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

Also Read
നിന്റെ നല്ല മനസ്സ്, നിനക്ക് വേണ്ടി ഞാന്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കും, അന്ന് ബാല പറഞ്ഞതിങ്ങനെ, വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍

Advertisement