അങ്ങനെ ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ അഹങ്കാരി ആയി, എന്റെ വസ്ത്രമൊക്കെ എടുത്തെറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട് പക്ഷെ, തുറന്നടിച്ച് സീരിയൽ നടി ഗൗരി കൃഷ്ണൻ

1288

ഒരുപിടി മികച്ച സീരിയലുകളിലുടെ വളരെ പെട്ടെന്ന് തന്നെ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് സൂപ്പർഹിറ്റ് ആയി മാറിയ പൗർണമിതിങ്കൾ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമിതിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെ ആണ് ഗൗരി കൃഷ്ണന്ഡ അവതരിപ്പിച്ചിരുന്നത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച ഈ പരമ്പര അവസാനിച്ചിരുന്നു.

Advertisements

അതേ സമം അടുത്തിടെ ആയിരുന്നു ഗൗരി കൃഷ്ണൻ വിവാഹിത ആയത്. സീരിയൽ സംവിധായകൻ ആയ മനോജ് ആണ് ഗൗരി കൃഷ്ണന് താലി ചാർത്തിയത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. ഇരുവരുടേയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു.

Also Read
വ്യക്തി ബന്ധങ്ങളേയും സുഹൃത്ത് ബന്ധങ്ങളേയും ഒരുപാട് സൂക്ഷിച്ച് കൊണ്ടുനടക്കും, പിന്നിൽ നിന്ന് കുത്തില്ല: മമ്മൂട്ടിയെ കുറിച്ച് മല്ലികാ സുകുമാരൻ

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തിലുണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുരയാണ് ഗൗരി കൃഷ്ണൻ. മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അഡ്ജസ്റ്റ്മെന്റ്സ് പോലുള്ള കാര്യങ്ങൾ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ ഞാൻ അന്നും ഇന്നും ഇങ്ങനെ തന്നെയാണ്. അതിനൊന്നും നിൽക്കാത്ത ആളാണെന്ന് മനസിലായപ്പോൾ സെറ്റിൽ വച്ച് അപമാനിച്ച സംഭവങ്ങൾ ഒക്കെയുണ്ടായിട്ടുണ്ട്.

എനിക്ക് അന്നും ആരേയും നോക്കുന്ന സ്വഭാവമൊന്നുമില്ല സെറ്റിൽ വച്ച് തന്നെ തിരിച്ചു പറയും. അതുകൊണ്ട് അഹങ്കാരി എന്ന പേര് വീണിട്ടുണ്ട്. പക്ഷെ അതിൽ എനിക്ക് വിഷമമൊന്നുമില്ല. വന്ന സമയത്ത് പതിനെട്ട് പത്തൊമ്പത് വയസേ ഉള്ളൂ. അന്നും ബോൾഡാ യിരുന്നു എങ്കിലും ഇന്നത്തേത് പോലെ ആയിരുന്നില്ല. അതിനാൽ പരസ്യമായി അപമാനിക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.

എന്റെ വസ്ത്രമൊക്കെ എടുത്തെറിഞ്ഞ സംഭവം വരെ ഉണ്ടായിട്ടുണ്ട്. പക്ഷെ പുള്ളി ഒന്നേ ചെയ്തതേ ഉള്ളൂ. പിന്നെ ചെയ്തിട്ടില്ല പുള്ളിയെ പിന്നെ ഇൻഡസ്ട്രിയിൽ കണ്ടിട്ടില്ല. രാത്രി ഒരുമണിയ്ക്ക് ഫോൺ വിളിക്കും എനിക്ക് രാത്രി പത്ത് മണിക്ക് ശേഷം ഫോണിൽ വിളിച്ചാൽ എടുക്കാറില്ല. രാത്രി പത്ത് മണിക്ക് ശേഷം ഗൗരിയെ വിൽച്ചാൽ തെറി കേൾക്കുമെന്ന് ആനന്ദേട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

Also Read
നിന്റെ നല്ല മനസ്സ്, നിനക്ക് വേണ്ടി ഞാന്‍ പ്രതിഫലം വാങ്ങാതെ അഭിനയിക്കും, അന്ന് ബാല പറഞ്ഞതിങ്ങനെ, വീഡിയോ പുറത്തുവിട്ട് ഉണ്ണി മുകുന്ദന്‍

അന്ന് വന്ന സമയമായിരുന്നു ഞാനൊന്നു കാലുറപ്പിച്ച ശേഷം അത്തരം അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. തുടക്കത്തിലെ കാര്യമാണ് പറയുന്നത്. വിളിച്ചോണ്ടിരിക്കും ഒടുവിൽ എടുത്തപ്പോൾ ഇത്തരത്തിലുള്ള മോശം സംസാരം വന്നു. അതോടെ ഞാൻ ഫോൺ കട്ട് ചെയ്തു. പിറ്റേദിവസം വന്ന് നിന്റെ അച്ഛൻ വലിയ ഇതാണെന്ന ഭാവമാണോ നിനക്കെന്ന് ചോദിച്ചു. വളരെ മോശമായിട്ടാണ് ചോദിച്ചത്.

എന്റെ അച്ഛനെ എന്തിനാണ് പറയുന്നതെന്ന് ചോദിച്ചപ്പോൾ അതിന്റെ അഹങ്കാരമാണോ നിനക്കെന്ന് ചോദിച്ചു. ഒരിക്കലുമല്ല താനിവിടെ സംവിധാനം ചെയ്യാൻ വന്നതാണെന്നും ഞാൻ അഭിനയിക്കാൻ വന്നതാണെന്നും ഇവിടെ നിന്നും പോയാൽ എനിക്ക് താനാരുമല്ലെന്നും പറഞ്ഞു. നായിക ആയിരുന്നുവെങ്കിലും തുടക്കത്തിൽ അത്ര എക്സ്പോഷർ കിട്ടിയിരുന്ന ആളല്ല ഞാൻ.

എന്റെ ഈ സ്വഭാവം കാരണം ഒരുപാട് തവണ റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഞാൻ ചെയ്യുന്നതിൽ നൂറ് ശതമാനം ആത്മാർത്ഥ കാണിച്ചിട്ടുണ്ട്. സത്യസന്ധത ഇല്ലാത്തൊരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. തെറ്റായ മാർഗ്ഗം തിരഞ്ഞെടുത്തിട്ടില്ല. അതിനാൽ പെട്ടെന്നൊരു വളർച്ചയുണ്ടായിട്ടില്ല ഏഴ് വർഷമെടുത്തു. അതേസമയം ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അപ്പോൾ തന്നെ പ്രതികരിക്കണം എന്നാണ് മനോജ് പറയുന്നത്.

പ്രതികരിക്കുകയോ മാനേജുമെന്റിനെ അറിയിച്ച് വിഷയത്തിൽ ഉടനൊരു പരിഹാരം കണ്ടെത്തുകയോ വേണം. എന്നാൽ മാത്രമേ അവർക്ക് ഭയമുണ്ടാവുകയും ഇനി ഇത്തരത്തിൽ പെരുമാറാതിരിക്കൂ എന്നും മനോജ് പറയുന്നുണ്ട്. കൂടാതെ അഭിനയിക്കാൻ പാഷനുണ്ടാകുന്നത് നല്ലതാണ് അതിനായി കഠിനാധ്വാനം ചെയ്യാം. ആത്മവിശ്വാസമുണ്ടെങ്കിൽ അവസരം തേടിയെത്തുക തന്നെ ചെയ്യും. അല്ലാതെ സ്വന്തം ആത്മാഭിമാനം പണയം വെക്കുന്ന ഒന്നും ചെയ്യരുതെന്നും ഗൗരി കൃഷ്ണൻ പറയുന്നു.

Also Read
അങ്ങനെ വിവാഹം നടന്നു, പക്ഷേ ആദ്യ രാത്രി നാല്‍പ്പത് ദിവസം കഴിഞ്ഞായിരുന്നു, നസീര്‍ സംക്രാന്തി പറയുന്നു

Advertisement