ഷഫ്‌നക്കും സജിനും വിവാഹ വാർഷിക ആശംസകൾ നേർന്ന് ഗോപിക അനിൽ, ഒപ്പം ഞെട്ടിക്കുന്ന ഒരു സമ്മാനവും

156

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സജിൻ ടിപിയും ഡോ. ഗോപിക അനിലും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പര സാന്ത്വനം എന്ന സീരിയലിലെ ശിവനും അഞ്ജലിയുമായി അഭിനയിച്ചാണ് സജിനും ഗോപികയും പ്രേക്ഷകഹൃദയം കവർന്നത്.

ശിവാഞ്ജലി എന്ന പേരിലാണ് ഇരുവരെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. പരസ്പരം വഴക്കടിച്ചും പരിഭവം പറഞ്ഞുമെല്ലാം തുടങ്ങിയ ശിവാഞ്ജലി പ്രണയത്തിന് ആരാധകർ ഏറെയാണ്. ശിവാഞ്ജലി എന്ന പേരിൽ തന്നെ സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഗ്രൂപ്പുകളുണ്ട്.

Advertisements

ഇരുവരും ഓഫ് സ്‌ക്രീനിൽ ഒന്നിക്കുന്ന പരിപാടികളും മറ്റും ആരാധകർ ആഘോഷമാക്കാറുണ്ട്. കഴിഞ്ഞയിടെ സാന്ത്വനത്തിൽ ജയന്തിയായി എത്തുന്ന അപ്‌സരയുടെ വിവാഹവേദിയിൽ സജിനെക്കൂട്ടാതെ ഗോപിക ഒറ്റക്കെത്തിയത് വലിയചർച്ചയായി മാറിയിരുന്നു. വിവാഹ റിസപ്ഷന് എത്തിയ ഗോപികയോട് സജിൻ വരാതിരുന്നതിന്റെ കാരണമാണ് ആരാധകർക്ക് ചോദിക്കാനുണ്ടായിരുന്നത്. സാന്ത്വനത്തിലൂടെ അത്രയും ആരാധകരെ ആകർഷിച്ച ഒരു പ്രണയജോഡി തന്നെയാണ് ശിവാഞ്ജലി.

Also Read
ബിസിനസ്സ് രംഗത്തേക്ക് ഇറങ്ങി നയൻതാര, നടിയുടെ ബിസിനസ്സ് എന്താണെന്ന് അറിയാമോ, ഈ രംഗത്തും താരം തിളങ്ങുമെന്ന് ആരാധകർ

അതേ സമയം യഥാർത്ഥ ജീവിതത്തിൽ സജിന്റെ ജീവിതസഖി ഷഫ്‌നയാണ്. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത ഒരു അഭിനേത്രിയാണ് ഷഫ്‌ന. ബാലതാരമായും നായികയായും സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങിയ ഷഫ്‌നയ്ക്കും ആരാധകരും ഏറെയാണ്. സജിനും ഷഫ്‌നയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.

ഇപ്പോൾ വിവാഹ വാർഷികമാശംസിക്കുന്ന സജിന്റെയും ഷഫ്‌നയുടെയും വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആനിവേഴ്സറിക്ക് ഗോപിക നൽകിയ തകർപ്പൻ സമ്മാനവും ആരാധകരെ അതിശയിപ്പിച്ചിട്ടുണ്ട്. തകർപ്പൻ സമ്മാനം നൽകി സജിനെയും ഷഫ്‌നയെയും ഞെട്ടിപ്പിച്ചിരിക്കുകയാണ് ഗോപിക.

ഗോപിക നൽകിയ സമ്മാനം ആരാധകരെ കാണിച്ചുകൊണ്ട് സജിനും ഷഫ്‌നയും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗോപികയെക്കൂടാതെ പല സഹതാരങ്ങളും സജിന് വിവാഹവാർഷികാശംസ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ട്. വേറിട്ട അഭിനയശൈലിയാണ് സജിനെ പ്രേക്ഷകർക്ക് പ്രിയങ്കരനാക്കിയത്.

ബാലതാരമായി സിനിമയിലെത്തിയ താരമാണ് ഗോപിക അനിൽ. ഇരുവരും ഒന്നിച്ചെത്തിയപ്പോൾ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നതാണ് സത്യം. എന്തായാലും ആരാധകർ അവരുടെ പ്രിയനായകന് വിവാഹവാർഷികാശംസകൾ നേരുകയാണ് ഇപ്പോൾ.

Also Read
സ്നേഹിക്കുന്നവർക്ക് എന്തും കൊടുക്കാനും എന്തും ചെയ്ത് നൽകാനും അവർ തയ്യാറാകും, വെറുത്താൽ പിന്നെ ഒരിക്കലും അടുപ്പിക്കില്ല; നയൻതാരയെ പറ്റി അനിരുദ്ധ് രവിചന്ദർ

അതേ സമയം ഷഫ്‌നയും സജിനും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇരുവരും രണ്ടു മതത്തിൽ പെട്ടവർ ആയതിനാൽ തന്നെ ഇവരുടെ വിവാഹം ഏറെ വിവാദങ്ങൾ നിറഞ്ഞതായിരുന്നു എന്ന് സജിനും ഷഫ്‌നയും പലപ്പെവും വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement