ഇനി ഒരു വിവാഹം വേണ്ടെന്ന് തീരുമാനിച്ചതാണ് എന്നാൽ പ്രവീൺ വന്നതോടെ എല്ലാം മാറി: രണ്ടാം വിവാഹത്തെ കുറിച്ച് വാചാലയായി അർച്ചന സുശീലൻ

2545

മിനിസ്‌ക്രീൻ ആരാധകരായ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അർച്ചന സുശീലൻ. എന്റെ മാനസപുത്രി എന്ന സൂപ്പർഹിറ്റ് സീരിയലിലെ ഗ്ലേറി എന്ന വില്ലത്തിയെ അവതരിപ്പിച്ചാണ് അർച്ചന ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്.
പിന്നീടിങ്ങോട്ട് മലയാളികളുടെ പ്രിയപ്പെട്ടവളായി മാറുകയായിരുന്നു അർച്ചന.

ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ ശക്തയായ മത്സാർത്ഥിയുമായിരുന്നു അർച്ചന. കഴിഞ്ഞ ദിവസമായിരുന്ന താരം രണ്ടാമതും വിവാഹിതയായത്. അമേരിക്കയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള, എഞ്ചിനീയർ ആയ പ്രവീൺ നായർ ആണ് അർച്ചനയുടെ ഭർത്താവ്. വിവാഹത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Advertisements

ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം അർച്ചന മനസ് തുറക്കുകയാണ്. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അർച്ചന മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

വിവാഹം കഴിഞ്ഞു. ഇത് എന്റെ രണ്ടാമത്തെ വിവാഹമാണ്. എല്ലാർക്കും ഇത് അറിയാമായിരിക്കും. പുതിയ ജീവിതം ആണിപ്പോൾ അമേരിക്കയിൽ ആരംഭിച്ചിരിക്കുന്നത്. എന്നാണ് വിവാഹത്തെക്കുറിച്ച് അർച്ചന പറയുന്നത്. ഇന്ത്യപോലെയുള്ള ജീവിത രീതി അമേരിക്കയിയിൽ ഉള്ളതെന്നാണ് അർച്ചന അഭിപ്രായപ്പെടുന്നത്. മുൻപ് പല തവണ ഷോസുമായിട്ടൊക്കെ ഇവിടെ വന്നിട്ടുണ്ട് എങ്കിലും ജീവിത രീതിയെ കുറിച്ച് വലിയ ധാരണകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

Also Read
ഞങ്ങളുടെ സുരക്ഷിതത്വത്തിന് ഒരു പ്രാധാന്യവുമില്ലെ, എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ? സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി പാർവതി തിരുവോത്ത്

കുടുംബവുമായി വളരെ അടുപ്പമുള്ളയാളാണ് അർച്ചന. അതുകൊണ്ട് തന്നെ തനിക്ക് കുടുംബത്തിൽ നിന്നും മാറി നിൽക്കുന്ന വിഷമം ഉണ്ടെന്നും തുടക്കത്തിൽ നല്ല ബുദ്ധിമുട്ടായിരുന്നുവെന്നും താരം പറയുന്നു. പിന്നാലെ തന്റെ ഭർത്താവിനെക്കുറിച്ചും അർച്ചന വാചാലയായി മാറി.പാലക്കാടുകാരൻ ആണ് പ്രവീൺ നായർ ആണ് അർച്ചനയുടെ ഭർത്താവ്. പ്രവീൺ വളർന്നതും പഠിച്ചതുമൊക്കെ മുംബൈയിൽ ആണ്.

പതിനെട്ടുവര്ഷം മുൻപാണ് സ്‌കോളർഷിപ്പ് നേടി അമേരിക്കയിലേക്ക് എത്തുകയായയിരുന്നു പ്രവീൺ. പഠനം ഒക്കെ കംപ്ലീറ്റ് ചെയ്ത ശേഷം എൻജിനീയറായി ജോലിയിൽ പ്രവേശിക്കുകയായിരുന്നുവെന്നാണ് അർച്ചന പറയുന്നത്. താനും പ്രവീണും നന്നായി ഹിന്ദി അറിയുന്നവരാണെന്നും തങ്ങളുടെ ബന്ധം സട്രോംഗ് ആകാൻ അത് സഹായിച്ചു എന്നുവേണം പറയാൻ എന്നാണ് അർച്ചന പറയുന്നത്.

അതേസമയം തങ്ങളുടേത് വിവാഹം പ്രണയവിവാഹം ആണെന്ന് പറയാൻ സാധിക്കില്ലെന്നും മാട്രിമോണിയൽ സെറ്റ് വഴിയാണ് തങ്ങൾ പരിചയപ്പെടുന്നതെന്നാണ് അർച്ചന പറയുന്നത്. വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ചും അർച്ചന മനസ് തുറക്കുന്നുണ്ട്. ആദ്യ ലോക്ക്ഡൗൺ സമയത്ത് എല്ലാവരും വീട്ടിൽ ഇരിക്കുന്ന സമയം. പിന്നീട് സീരിയൽ ഷൂട്ടിങ്ങും മറ്റും തുടങ്ങി എങ്കിലും കുടുംബം വേണം പാർട്ണർ വേണം എന്ന് എനിക്ക് തോന്നിയെന്നാണ് അർച്ചന പറയുന്നത്. താൻ ഒരുപാട് ഫാമിലി ഓറിയന്റഡ് പേഴ്സൺ ആണ്.

കാണാൻ വില്ലത്തി ലുക്കും ഡ്രസ്സ് അപ്പ് ഇങ്ങനെ ഒക്കെ ഉണ്ടെങ്കിലും വ്യക്തിപരമായ താൻ വളരെ ഹോംലി ടൈപ്പ് ആണെന്നാണ് അർച്ചന തമാശരൂപേണ പറയുന്നത്. കുടുംബം വേണം എന്ന തീരുമാനം എന്റെ കുടുംബത്തിനും ഏറെ സന്തോഷം നൽകിയ ഒന്നായിരുന്നു. ഞാൻ രണ്ടാം വിവാഹം വേണ്ട എന്ന് തീരുമാനിച്ച ഒരു സമയം ഉണ്ടായിരുന്നു. പക്ഷെ കോവിഡ് എന്റെ തീരുമാനം മാറ്റി എന്ന് പറയാമെന്നാണ് അർച്ചന പറയുന്നത്.

അങ്ങനെയാണ് മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തതെന്നും താരം പറയുന്നു. ക്രിസ്തുമസ് സമയത്തായിരുന്നു താൻ സൈറ്റിൽ സൈൻ അപ്പ് ചെയ്യുന്നത്. ആ സമയത്തോടെയാണ് പ്രവീണും അതിലേക്ക് എത്തിയത്. അങ്ങനെ ഞങ്ങൾ കണക്റ്റ് ആയി, ജനുവരി ആദ്യം മെസേജ് പരസ്പരം അയച്ചു. ജനുവരി അഞ്ചൊക്കെ ആയപ്പോഴാണ് പരസ്പരം വീഡിയോകോൾ ചെയ്യുന്നതെന്നും അർച്ചന പറയുന്നു.

പക്ഷെ ആദ്യം ചില കൺഫ്യൂഷൻസ് ഉണ്ടായിരുന്നു, പ്രവീൺ യൂഎസിൽ ആയത് കൊണ്ടായിരുന്നു അതെന്നും പക്ഷെ പ്രവീണുമായി സംസാരിക്കുമ്പോൾ ഞാൻ വളരെ കംഫർട്ട് ആണെന്നാണ് അർച്ചന പറയുന്നത്. ആദ്യം സംസാരിക്കുമ്പോൾ തന്നെ തങ്ങൾക്ക് ഒരു പോസിറ്റീവ് വൈബ് ഫീൽ ചെയ്തിരുന്നു. അന്നുമുതൽ സംസാരിക്കുകയും കുടുംബം തമ്മിൽ പരസ്പരം പരിചയപ്പെടുകയും ചെയ്തുവെന്നാണ് അർച്ചന പറയുന്നത്.

Also Read
മമ്മൂട്ടി സാറിനെയും മോഹൻലാൽ സാറിനെയും വെച്ച് തീർച്ചയായും സിനിമ ചെയ്യുമെന്ന് എസ്എസ് രാജമൗലി, ആവേശത്തിൽ ആരാധകർ

അങ്ങനെയാണ് താരം വിവാഹത്തിലേക്ക് എത്തുന്നത്. പിന്നീട് അമേരിക്കയിലേക്ക് വരാനും ഞാൻ എങ്ങനെയാണ് എന്ന് നോക്കി മനസിലാക്കിയ ശേഷം ഒരു തീരുമാനം എടുക്കാനും പറയുന്നത് പ്രവീൺ ആയിരുന്നുവെന്നും അർച്ചന പറയുന്നു.
ജനുവരി ആകുമ്പോൾ തങ്ങൾ പരിചയപ്പെട്ടിട്ട് ഒരു വർഷം ആകുമെന്നാണ് അർച്ചന പറയുന്നത്. തങ്ങളുടെ വിവാഹം അറേഞ്ച്ഡ് കം ലവ് ആണ്, അല്ലാതെ ലവ് കം അറേഞ്ച്ഡ് അല്ലെന്നും അർച്ചന പറയുന്നു.

അതേസമയം അർച്ചനയുടെ വിവാഹം നടന്ന ദിവസം തന്നെയായിരുന്നു സഹോദരന്റെ വിവാഹും. തീർത്തും അവിചാരിതമായാണ് ഇത് സംഭവിച്ചതെന്നും അർച്ചന പറയുന്നു. എന്നാൽ രണ്ടു പേരുടേയും വിവാഹത്തിന് അച്ഛനും അമ്മയ്ക്കും പങ്കെടുക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്നും താരം പറയുന്നു. സഹോദരന്റെ വിവാഹം എന്റെ വിവാഹദിവസം എത്തുന്നത് തീർത്തും കോഇൻസിഡൻസ് ആണ്.

ദിവസം നോക്കിയപ്പോൾ രണ്ടുപേരുടെയും ഡേറ്റ് ഒരേ ദിവസം ആണ് വന്നത്. ആദ്യം സഹോദരന്റെ വിവാഹം ആണ് തീരുമാനിച്ചത് എന്നാൽ രണ്ടും ഒരേദിവസം നടക്കുകയിരുന്നു. ബാംഗ്ലൂരിൽ വച്ചായിരുന്നു ആ വിവാഹമെന്നും അർച്ചന പറയുന്നു. അതേസമയം താൻ അഭിനയത്തിൽ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണെന്ന വാർത്തയും അർച്ചന ആരാധകർക്കായി പങ്കുവെക്കുന്നുണ്ട്. പ്രവീൺ യൂ എസിലാണ്.

അപ്പോൾ അഭിനയം തുടരാൻ സാധിക്കില്ല എന്ന് അറിയാമായിരുന്നു. ബൈ എന്ന് പറയുകയല്ല, അഭിനയം എന്റെ പാഷൻ ആയിരുന്നു. എങ്കിലും അഭിനയം ആണോ, കുടുംബം ആണോ ഇമ്പോാർട്ടന്റ് എന്ന് ചോദിച്ചാൽ കുടുംബം ആണ്. അതുകൊണ്ട് അഭിനയത്തോട് ബൈ പറയുകയായിരുന്നുവെന്നാണ് താരംപറയുന്നത്. കുറച്ചുമാസമായി അഭിനയത്തോട് ബൈ പറഞ്ഞിട്ടെന്നും താരം കൂട്ടിച്ചേർക്കുന്നു.

Advertisement