ഇന്ത്യൻ സിനിമയിലെ ബ്രഹ്‌മാണ്ഡ സംവിധായകനാണ് എസ്എസ് രാജമൗലി. അദ്ദേഹം ഒരുക്കിയ ബാഹുബലി സീരീസ് ഇന്ത്യൻ സിനിമയെ ലോകനിലവാരത്തിലേക്ക് ഉയർത്തിയവ ആയിരുന്ന. 1000 കോടി ക്ലബ്ബുകൾ വളരെ ഈസിയായി കടചന്നു കയറിയ ചിത്രങ്ങളായിരുന്നു ബാഹുബലി സീരിസ്.
രാജമൗലിയുടെ പിതാവ് എസ് രാജേന്ദ്ര പ്രസാദും ഇന്ത്യൻ സിനിമയിലെ സൂപ്പർ രചയിതാവാണ്. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് എസ്എസ് രാജമൗലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബാഹുബലി സീരിസുകൾക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ ചിത്രം ജനുവരിയിൽ റിലീസിന് തയാറെടുക്കുകയാണ്.
ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംവിധായകൻ സംസാരിച്ചത്. കഴിഞ്ഞ പത്തു വർഷത്തിൽ ഏറെയായി മലയാള സിനിമ പലരും റഫർ ചെയ്യുന്നുണ്ടെന്നാണ് രാജമൗലി പറയുന്നത്. ലോക്ഡൗൺ കാലത്ത് മലയാള സിനിമ മറ്റ് ഭാഷാ ചിത്രങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധിയ്ക്കപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് രൗജമൗലി മറുപടി നൽകിയത്.
Also Read
വേദന അങ്ങനെ ഞാൻ മാത്രം സഹിച്ചാൽ പോരല്ലോ; ഭാര്യക്കും കൊടുത്തു ചെറിയ ഒരു പണി: റോൺസൺ പറയുന്നത് കേട്ടോ
എസ്എസ് രാജമൗലിയുടെ വാക്കുകൾ ഇങ്ങനെ:
ഇപ്പോഴല്ല മലയാള സിനിമ ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഒരു പത്ത് വർഷത്തിൽ എറെയായി മലയാള സിനിമ പലരും റഫർ ചെയ്യുന്നുണ്ട്. എന്നാൽ കൂടുതൽ ആളുകൾ മലയാള സിനിമ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ കണ്ടത് ഈ ലോക്ഡൗൺ സമയത്ത് ആണെന്ന് മാത്രമെന്നും രാജമൗലി പറയുന്നു.
അതേസമയം മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച് സിനിമ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനും സംവിധായകൻ മറുപടി പറഞ്ഞിരുന്നു. തന്റെ സിനിമയ്ക്ക് കഥാപാത്രങ്ങളാണ് പ്രാധാന്യം. കഥയും കഥാപാത്രവും ആവശ്യപ്പെടുന്നത് അനുസരിച്ചാണ് കഥാപാത്രങ്ങളെ തീരുമാനിക്കുന്നത്.
Also Read
ഷഫ്‌നക്കും സജിനും വിവാഹ വാർഷിക ആശംസകൾ നേർന്ന് ഗോപിക അനിൽ, ഒപ്പം ഞെട്ടിക്കുന്ന ഒരു സമ്മാനവും
അല്ലാതെ ശരി, ഇതൊരു മലയാള നടനെ വച്ച് ചെയ്യാം, തമിഴ് നടനെ വച്ച് ചെയ്യാം എന്ന് ആലോചിച്ചല്ല. തീർച്ചയായും മമ്മൂട്ടി സാറിനെയും മോഹൻലാൽ സാറിനെയും വച്ച് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള കഥയും കഥാപാത്രവും വന്നാൽ അങ്ങനെ ഒരു സിനിമ ഉണ്ടാവുമെന്ന് രാജമൗലി പറയുന്നു.