ഗ്രാമീണ ഭംഗി തുളുമ്പുന്ന കുടുംബ സിനിമകളുടെ അമരക്കാരനായ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർതാരമായി മാറിയ താര സുന്ദരിയാണ് നടി നയൻതാര.
നിരവധി സൂപ്പർഹിറ്റ് സിനിമകളിലെ നായികാ വേഷങ്ങളിലൂടെ താരത്തിന് ഏറെ ആരാധകരേയും സമ്പാദിക്കാൻ കഴിഞ്ഞിരുന്നു. മലയാളത്തിൽ മോഹൻലാലും മമ്മൂട്ടിയുമടക്കമുള്ള സൂപ്പർതാരങ്ങൾക്കും ദീലീപ്, ചാക്കോച്ചൻ, നിവിൻപോലി അടക്കമുള്ള യുവ താരങ്ങൾക്കും നായികയായി നയൻസ് തിളങ്ങിയിട്ടുണ്ട്.
മലയാളത്തിൽ നിന്ന് അന്യഭാഷയിലേക്കും താരം ചേക്കേറിയ താരത്തിന്റെ തമിഴ് അരങ്ങേറ്റം ശരത്കുമാറിന് ഒപ്പം ആയിരുന്നു. തമിഴകത്തിന് ആക്ഷൻ ഹീറോയായി ശരത് കുമാറിന്റെ അയ്യ എന്ന ചിത്രത്തിൽ ഒരു ഗ്രാമീണ പെൺകൊടി ആയിട്ടായിരുന്നു നയൻതാര പ്രത്യക്ഷപെട്ടത്. ഈ ചിത്രം വൻ വിജയമായതോടെ സാക്ഷാൽ സ്റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനി കാന്തിന്റെ നായികാ വേഷവും താരത്തെ തേടി എത്തി.
മലയാളത്തിലെ സൂപ്പർഹിറ്റ് മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചന്ദ്രമുഖിയിൽ ആയിരുന്നു താരം രജനി കാന്തിന് നായികയായി എത്തിയത്. പി വാസു സംവിധാനം ചെയ്ത ഈ ചിത്രവും സൂപ്പർഹിറ്റായി മാറിയതോടെ താരത്തിന് പിന്നെ തമിഴകത്ത് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഇപ്പോഴും കൈനിറയെ ചിത്രങ്ങളാണ് താരത്തിന് ഉള്ളത്.
ഇപ്പോഴിതാ നയൻതാര ബിസിനസ് രംഗത്തും ചുവടുവയ്ക്കുകയാണ്. പ്രശസ്ത ഡെർമറ്റോളജിസ്റ്റായ ഡോ. റെനിത
രാജനുമായി ചേർന്ന് സൗന്ദര്യവർദ്ധക ഉത്പന്ന ബിസിനസിലേക്കാണ് നയൻതാര പുതിയ ചുവടുമാറ്റം നടത്തിയിരിക്കുന്നത്. ചുണ്ടുകൾ മനോഹരമാക്കുന്നതിനുള്ള ദ ലിപ് ബാം കമ്പനിക്കൊപ്പമാണ് നയൻസ് കൈകോർക്കുന്നത്.
വ്യത്യസ്തമായ ചുണ്ടുകൾക്ക് അനുസൃതമായ ഫ്ളേവറുകളിൽ ലിപ് ബാമുകളാണ് കമ്പനി ലക്ഷ്യമിടുന്നത്. സെൻസിറ്റീവ് ചുണ്ടുകൾക്കെല്ലാമുള്ള പ്രതിവിധിയായിരിക്കും ഈ ലിപ് ബാം. വ്യത്യസ്തമായ ഉത്പന്നങ്ങൾക്ക് വേണ്ടി മുതൽ മുടക്കി ബിസിനസ് വിപുലീകരിക്കാനാണ് നയൻതാരയ്ക്ക് താത്പര്യമെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.
ഡോ. റെനിതയുമായി പത്തുവർഷത്തെ സൗഹൃദമുണ്ട് നയൻതാരയ്ക്ക്.പ്രധാനമായും ദ ലിപ് ബാം കമ്പനിയ്ക്കുവേണ്ടി മുതൽ മുടക്കുന്നതോടൊപ്പം സർവീസസ് റെസ്റ്റോറന്റ് ചെയിനു കീഴിലുള്ള ചായ് വാലെ ബ്രാൻഡിലും നയൻതാര പണം മുടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു.
രജനികാന്തിനൊപ്പം അഭിനയിച്ച അണ്ണാത്തെയാണ് നയൻതാരയുടേതായി റീലിസിനെത്തിയ അവസാന ചിത്രം. കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രണ്ട് കാതലാണ് അടുത്തറിലീസ്. ഒപ്പം സാമന്തയും വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പൃഥ്വിരാജിന്റെ നായികയായി ഗോൾഡ് എന്ന ചിത്രവും നയൻതാര പൂർത്തിയാക്കിക്കഴിഞ്ഞു.