ഈ സുന്ദരിക്കുട്ടിയായിരുന്നോ ദുൽഖർ സൽമാന്റെ അമ്മ: ഒരു യമണ്ടൻ പ്രേമകഥയിലെ ദുൽഖറിന്റെ അമ്മ നടിയുടെ യഥാർത്ഥ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി പ്രേക്ഷകർ

318

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ തന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ ഒഴിച്ചാൽ പിന്നീട് പൊതുവെ സ്‌റ്റൈലിഷ് വേഷങ്ങൾ ആയിരുന്നു അവതരിപ്പിക്കാറുള്ളത്. എന്നാൽ ദുൽഖർ തനി നാടൻ താരമായി എത്തിയ ചിത്രമായിരുന്നു ഒരു യമണ്ടൻ പ്രേമകഥ.

ബിസി നൗഫൽ സംവിധാനം ചെയ്ത ഈ ചിത്രം നിർമിച്ചത് ആന്റോ ജോസഫും സി ആർ സലീമും ആയിരുന്നു അന്യഭാഷകളിൽ തിരക്കിലായ ദുൽഖർ സൽമാൻ മലയാളത്തിലേക്ക് മടങ്ങിയെത്തിയതും ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ്.

Advertisements

കോമഡി റൊമാന്റിക് ത്രില്ലർ ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം അണിനിരന്നത് സലിം കുമാർ, സൗബിൻ ഷാഹിർ, രൺജി പണിക്കർ, അരുൺകുര്യൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് തുടങ്ങിയവരായിരുന്നു. നാദിർഷയാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.

സംയുക്ത മേനോൻ, നിഖില വിമൽ, എന്നിവർ നായികമാരായി എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം റിലീസ് ചെയ്ത് ഒരുവർഷം പിന്നിടുമ്പോൾ ചർച്ചകളിൽ നിറയുന്നത് സിനിമയിൽ ദുൽഖർ സൽമാന്റെ അമ്മയായി വേഷമിട്ട നടിയാണ്.

നരച്ച മുടിയും കണ്ണിൽ നിരാശയുമായി നിന്ന ആ അമ്മയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. കാണുന്നവരെല്ലാം ഒന്നടങ്കം ചോദിക്കുന്നത് അവർ തന്നെയാണോ ഇത് എന്നാണ്. കാരണം, ഒരു യമണ്ടൻ പ്രേമകഥയിലെ നായികമാരെക്കാൾ ചെറുപ്പമാണ് അമ്മ വേഷം കൈകാര്യം ചെയ്ത നടിക്ക്.

ദുബായിൽ വർഷങ്ങളായി താമസിക്കുന്ന വിജി രതീഷ് ആണ് ദുൽഖർ സൽമാന്റെ അമ്മയായി എത്തിയത്. ഒഡീഷൻ വഴിയാണ് വിജി സിനിമയിലേക്ക് എത്തിയത്. വിജിയുടെ രണ്ടാമത്തെ ചിത്രം ആയിരുന്നു യമണ്ടൻ പ്രണയകഥ.

വളരെ ചെറുപ്പമായ വിജിയാണ് ഈ വേഷം കൈകാര്യം ചെയ്തതെന്ന് പലർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. സിനിമ സ്വപ്നമായി കൊണ്ടുനടന്ന വിജിക്ക് അപ്രതീക്ഷിതമായി ലഭിച്ച അവസരമായിരുന്നു ഒരു യമണ്ടൻ പ്രേമകഥയിലേത്.

താരത്തിന്റെ ചിത്രത്തിലെ ‘അമ്മ വേഷത്തിനു വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്. വിജിയുടെ പുത്തൻ ചിത്രങ്ങൾ വളരെയധികം ശ്രദ്ധ നേടുകയാണ്. അതേസമയം, അത്ര ചില്ലറക്കാരിയല്ല വിജി. ഇതിനു മുമ്പ് രാജ്യാന്തര ബ്യൂട്ടി കോണ്ടസ്റ്റ് മത്സരത്തിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. പതിനെട്ടിനും നാൻപത്തിമൂന്നിനും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാവുന്ന മത്സരത്തിൽ തന്നെക്കാൾ പ്രായം കുറഞ്ഞവർ പിന്നിലാക്കി വിജയകിരീടം ചൂടിയതോടെ സിനിമാലോകത്തേക്കുള്ള വഴിയും തുറന്നു.

ഇന്ദ്രപ്രസ്ഥം ഒക്കെ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആ ചിത്രം അധികം ശ്രദ്ധനേടിയില്ല. യമണ്ടൻ പ്രേമകഥയാണ് വഴിത്തിരിവായത്.
വിജിയുടെ ഭർത്താവ് രതീഷ്, ദുബായിയിൽ ബിസിനസ് ഡെവലപ്‌മെൻറ് മാനേജറാണ്.രണ്ട് കുട്ടികളുണ്ട്.
രസകരമായ കാര്യം, വിജിയുടെ യഥാർത്ഥ പ്രായം കുടുംബത്തിനും, അയൽക്കാർക്കും മാത്രമേ അറിയൂ എന്നാണ് നടി പറയുന്നത്.

യമണ്ടൻ പ്രേമകഥയിലേക്ക് എത്തിയതിനെ കുറിച്ച് നടി പറയുന്നതിങ്ങനെ:

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി ഒരാഴ്ചക്ക് ശേഷമാണ് ലൊക്കേഷനിലേക്ക് എത്തിയത്. ആദ്യം വലിയ ടെൻഷൻ ആയിരുന്നു, അഭിയിച്ച് ശീലം ഇല്ല എന്ന് പറഞ്ഞാൽ ആശ്വാസം ആകുമെന്ന് കരുതി. എന്നാൽ ദുൽഖർ തന്നെ ഞെട്ടിച്ചുകളഞ്ഞു.

ഞാൻ നന്നായി അഭിയിക്കുന്നുണ്ടെന്ന് ദുൽഖർ എന്നോട് പറഞ്ഞു, എന്റെ ആദ്യ അഭിനയം മോണിറ്ററിൽ കൂടി കണ്ടുവെന്നും പറഞ്ഞു, അതെനിക്ക് വളരെ ആശ്വാസം നൽകി. പിന്നീട് വിഷ്ണുവും എനിക്ക് നല്ല സപ്പോർട്ട് തന്നു, അതോടെ തുടക്കക്കാരി എന്ന എന്റെ പേടി ഇല്ലാതായി ന്നെും വിജി പറയുന്നു.

Advertisement