എന്നെയും എന്റെ ജീവിതത്തെയും എല്ലായ്‌പ്പോഴും മനോഹരമാക്കാൻ നിങ്ങൾ ചെയ്ത എല്ലാത്തിനും നന്ദി: സജിനെ കെട്ടിപ്പിടിച്ച് ഷഫ്‌ന പറഞ്ഞത് കേട്ടോ

316

നിരന്തരം മലയാളം സൂപ്പർഹിറ്റ് സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റിൽ അടിത്തിടെ സംപ്രേഷണം ആരംഭിച്ച പരമ്പരയാണ് സാന്ത്വനം. പ്രേക്ഷകരുടെ ജനപ്രിയ താരങ്ങളാണ് സാന്ത്വനത്തിൽ അണി നിരക്കുന്നതെന്നതാണ് ഈ സീരിയലിന്റെ പ്രത്യേകത.

പ്രശസ്ത ചലച്ചിത്ര താരം ചിപ്പി രഞ്ജിത്ത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സാന്ത്വനത്തിൽ കീർത്തന അനിൽ, ഗോപിക അനിൽ, രാജീവ് പരമേശ്വർ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. സീരിയലിൽ ഏറ്റവും ശ്രദ്ധ നേടുന്ന ജോഡിയാണ് ശിവനും അഞ്ജലിയും.

Advertisements

സജിനും ഗോപികയുമാണ് ശിവനും അഞ്ജലിയുമായി അഭിനയിക്കുന്നത്. ബദ്ധ ശത്രുവായ വ്യക്തിയുടെ മകളെ അപ്രതീക്ഷിതമായി വിവാഹം കഴിക്കേണ്ടി വന്ന ശിവന്റെയും, ചേട്ടനെ മോഹിച്ച് അനിയന്റെ വധുവാകേണ്ടി വന്ന അഞ്ജലിയുടെയും പ്രതിസന്ധികളിലൂടെയാണ് സീരിയൽ ഇപ്പോൾ മുന്നേറുന്നത്.

എത്രയും വേഗം വഴക്കും പ്രശ്‌നങ്ങളും മാറി അഞ്ജലിയും ശിവനും ഒന്നാവാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ബാലേട്ടനിലൂടെ ബാല താരമായി എല്ലാവര്ക്കും സുപരിചിതയായ ഗോപികയെ പോലെ ശിവനും സിനിമാതാരമാണ്. മാത്രമല്ല, സിനിമാതാരത്തിന്റെ ഭർത്താവ് കൂടിയാണ് ശിവനായി അഭിനയിക്കുന്ന സജിൻ.
ബാലതാരമായും നായികയായും തിളങ്ങിയ ഷഫ്നയാണ് സജിന്റെ ഭാര്യ.

പ്ലസ്ടു എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച സമയത്ത് മൊട്ടിട്ട പ്രണയം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.സജിൻ, ശിവയായി മിനി സ്‌ക്രീനിലേക്ക് ചുവട് വച്ചപ്പോൾ അധികം ആർക്കും അറിയാത്ത രഹസ്യമായിരുന്നു, സജിൻ ഷഫ്നയുടെ ഭർത്താവ് ആണെന്നുള്ളത്.

അടുത്തിടയ്ക്കാണ് ഇരുവരും തമ്മിലുള്ള ബന്ധം മിക്ക പ്രേക്ഷകരും അറിയുന്നത്. വളരെയേറെ പ്രതിസന്ധികൾ തരണം ചെയ്താണ് സജിനും ഷഫ്നയും വിവാഹിതരായത്. രണ്ടു മതവിഭാഗത്തിൽ പെട്ടവരായതുകൊണ്ട് വീട്ടുകാരുടെ എതിർപ്പുണ്ടായിരുന്നു. പിരിയാൻ വയ്യ എന്നു തോന്നിയപ്പോൾ കല്യാണം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നതായി ഷഫ്ന മുൻപ് വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹത്തിൽ ഷഫ്നയുടെ കുടുംബം പങ്കെടുത്തിരുന്നില്ല. സജിനുമായി ഒരു വയസ് വ്യത്യാസമേ ഷഫ്‌നയ്ക്കുള്ളു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് ഷഫ്ന. സിനിമയിലും സീരിയലിലുമായി ഒട്ടേറെ വേഷങ്ങൾ നടി അവതരിപ്പിച്ചു. അഭിനയത്തിൽ ഭാര്യയാണ് സീനിയർ എന്നും സാന്ത്വനത്തിലെ കഥാപാത്രത്തെ വിമർശിക്കാറുണ്ടെന്നും സജിൻ അഭിമുഖങ്ങളിൽ പങ്കുവെച്ചിരുന്നു.

2013 ൽ വിവാഹിതരായ ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. ഇപ്പോൾ ഏഴാം വിവാഹ വാർഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് ഷഫ്നയും സജിനും. വിവാഹ വീഡിയോയുമായാണ് സജിനെത്തിയപ്പോൾ സഹതാരങ്ങളായ ചിപ്പി, കീർത്തന അനിൽ, ഗോപിക അനിൽ, രാജീവ് പരമേശ്വർ തുടങ്ങിയവരെല്ലാം ആശംസ അറിയിച്ചു. ഹൃദ്യമായൊരു കുറിപ്പാണ് ഷഫ്ന വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ചത്.

എന്റെ ജീവിതത്തെ ഞാൻ വിചാരിച്ചതിലും ഏറ്റവും സുന്ദരവും സന്തോഷകരവും ആകർഷണീയവുമാക്കി മാറ്റിയതിന് നന്ദി ഇക്ക. എന്നെ ഈ ലോകത്തിലെ മറ്റാർക്കും മനസിലാക്കാൻ കഴിയില്ല, എന്റെ ചെയ്തികളും നിങ്ങളെപ്പോലെ സഹിക്കാനാവില്ല.

എന്നെയും എന്റെ ജീവിതത്തെയും എല്ലായ്‌പ്പോഴും മനോഹരമാക്കാൻ നിങ്ങൾ ചെയ്ത എല്ലാത്തിനും നന്ദി. നിങ്ങളോടൊപ്പം എന്റെ ജീവിതത്തിൽ കുറവൊന്നും അനുഭവപ്പെട്ടിട്ടില്ല എന്നുമായിരുന്നു ഷഫ്നയുടെ വാക്കുകൾ. സജിനെ ചുംബിക്കുന്ന ചിത്രത്തിനൊപ്പമാണ് ഷഫ്നയുടെ കുറിപ്പ്.

Advertisement