വില്ലനായും നായകനായും സ്വഭാവ നടനായും ഒക്കെ തിങ്ങിയ നടൻ രഘുവരൻ തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒരിക്കലും മറക്കാത്ത താരങ്ങളിൽൽ ഒരാളാണ്. തമിഴിലാണ് കൂടുതലായും അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാളം, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും നായകനും വില്ലനുമൊക്കെയായി തിളങ്ങിയിരുന്നു.
2008 ലാണ് താരം അന്തരിച്ചത്. ഡിസംബർ പതിനൊന്നിന് രഘുവരന്റെ ജന്മദിനമാണെന്ന കാര്യം അധികമാരും അറിയാതെ പോയി. എന്നാൽ താരത്തിന്റെ മുൻ ഭാര്യയും നടിയുമായ രോഹിണി പിറന്നാൾ സന്ദേശവുമായി എത്തിയിരിക്കുകയാണ്. രഘുവരനും മകനുമൊപ്പമുള്ള പഴയൊരു ചിത്രം ട്വിറ്റർ പേജിലൂടെയാണ് രോഹിണി പങ്കുവെച്ചത്.
പിറന്നാൾ ആശംസകൾ രഘുവരൻ എന്നും നടി ക്യാപ്ഷനായി കൊടുത്തിരുന്നു. 1996 ലായിരുന്നു രോഹിണിയും രഘുവും തമ്മിലുള്ള വിവാഹം നടക്കുന്നത്. ല1998 ൽ മകൻ റിഷി ജനിച്ചു. 2004 ൽ ഇരുവരും വേർപിരിയുകയും ചെയ്തു.
എന്നാൽ നാല് വർഷത്തിനുള്ളിൽ താരം ഈ ലോകത്തോട് വിട പറഞ്ഞു. രഘുവരനുമായി വേർപിരിഞ്ഞെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ രോഹിണി പലപ്പോഴും പങ്കുവെക്കാറുണ്ട്. രഘുവരനുമായിട്ടുള്ള വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും രോഹിണി തിരിച്ച് വന്നിരുന്നു.
രഘുവരൻ വലിയൊരു പ്രതിഭയായിരുന്നു. പക്ഷേ നല്ല കഴിവുണ്ടായിട്ടും അതെല്ലാം ധൂർത്തടിച്ച് തീർക്കുകയായിരുന്നു അദ്ദേഹം. അതൊന്നും എന്റെ കൈയിൽ നിൽക്കുന്ന കാര്യങ്ങൾ അല്ലായിരുന്നു. എന്നും ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കണം.
അതിൽ വേറൊരാൾക്ക് ഒന്നും ചെയ്യാനാവില്ലെന്ന് രോഹിണി പറയുന്നു. ആരുടെ കാര്യത്തിലാണെങ്കിലും ഇങ്ങനെയാണ്. തന്നെ ചെയ്യേണ്ടുന്ന കാര്യങ്ങൾ സ്വയം ചെയ്തില്ലേൽ മറ്റൊരാൾക്ക് അത് ചെയ്ത് തരാൻ പറ്റിയെന്ന് വരില്ല.
അവനവന്റെ ശരീരം അവനവൻ തന്നെ ശ്രദ്ധിക്കണമെന്ന് പലപ്പോഴും ഞാൻ പറയുമായിരുന്നു. പക്ഷേ ആര് കേൾക്കാൻ. പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഒരടി മാറാൻ രഘുവരൻ തയ്യാറല്ലായിരുന്നു. ഇടയ്ക്ക് മകൻ പറഞ്ഞാൽ കേൾക്കുമായിരുന്നു. രഘുവരനുമായി വേർപിരിഞ്ഞതിന് ശേഷമുള്ള ജീവിതം മകനെ സന്തോഷത്തോടെ വളർത്തുക എന്നതായിരുന്നു.
മകന് ഞാൻ കുറേ സ്വാതന്ത്ര്യം കൊടുത്തു. എന്ത് വേണമെങ്കിലും എന്റെ അടുത്ത് വന്നു പറയാൻ പറ്റുന്നൊരു അവസ്ഥയിലെത്തി. അങ്ങനെ അവൻ കുറേ സംസാരിക്കാൻ തുടങ്ങി. ദേഷ്യമായാലും പിണക്കമായാലും എന്നോട് പറയും. ആ കമ്യൂണിക്കേഷൻ വളരെ പ്രധാനമാണ്. ഋഷി അങ്ങനെ മാറിയപ്പോൾ എനിക്ക് കാര്യങ്ങൾ ഈസിയായെന്നും മുൻപൊരു അഭിമുഖത്തിൽ രോഹിണി പറഞ്ഞിരുന്നു.
എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും തെന്നിന്ത്യയിലെ നിറസാന്നിധ്യമായിരുന്നു രോഹിണി. റഹ്മാനുമായുള്ള ഗോസിപ്പുകൾ നിരവധി വന്നിരുന്നെങ്കിലും വിവാഹം കഴിച്ചത് രഘുവരനെയാണ്. സിനിമയിൽ നിന്നുള്ള അടുപ്പം വിവാഹത്തിലെത്തിയെങ്കിലും ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല.
അതേ സമയം രഘപവരന് നല്ല സ്നേഹമുണ്ടായിരുന്നു എന്നാണ് രോഹിണി പറയുന്നത്. ആരു വന്നു ചോദിച്ചാലും എന്തും കൊടുക്കും. അഡിക്ഷൻ എന്ന രോഗമാണ് പ്രശ്നം. ഞാൻ ആ മനോഭാവം മൂലം തോറ്റുപോയി. രഘുവിനെ ആ മനോഭാവത്തിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നെ വിവാഹമോചനം തേടി. അഞ്ചു വയസ്സുള്ള മകനെയോർത്തപ്പോഴാണ് പിരിഞ്ഞത്. തന്റെ ആദ്യ പ്രണയമായിരുന്നുവെന്നും രോഹിണി പറയുന്നു. രണ്ടാമത് വിവഹം കഴിക്കാത്തതിന്റെ കാരണവും രോഹിണി വെളിപ്പെടുത്തുന്നു.
എനിക്കൊരു രണ്ടാനമ്മ ഉണ്ടായിരുന്നു. കൊച്ചിലേ അമ്മ മരിച്ചതാണ്. അതുെകാണ്ട് ഒരു രണ്ടാനച്ഛൻ ഉണ്ടായാൽ അതു മകൻ റിഷിയെ എങ്ങനെ ബാധിക്കുമെന്ന് തനിക്കു ഭയയമുണ്ടായികുന്നു. ഇപ്പോൾ നല്ല സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. റിഷിക്കു പൂർണ ശ്രദ്ധ കൊടുക്കാൻ പറ്റുന്നുണ്ട്.ഞങ്ങൾക്കിടയിൽ ആരുമില്ല, രണ്ടുപേരെയും നോക്കിക്കോളാം എന്നു പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടുമില്ലെന്നും രോഹിണി പറഞ്ഞു.