പ്രഭാസിന്റെ സലാറിൽ പ്രനാധ റോളിലേക്ക് മോഹൻലാലും: ലാലേട്ടന് ഓഫർ ചെയ്തിരിക്കുന്നത് അമ്പരപ്പിക്കുന്ന പ്രതിഫലം

124

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കിടയിൽ വലിയ കൗതുകം സൃഷ്ടിച്ച ഒന്നായിരുന്നു കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാറിന്റെ പ്രഖ്യാപനം. കെജിഎഫ് ചാപ്റ്റർ 2നു ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബാഹുബലി സ്റ്റാർ പ്രഭാസ് ആണ് നായകൻ.

ചിത്രത്തിന്റെ പേര് സലാർ ഈ പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രത്തിൽ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തെത്തിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ മലയാളി പ്രേക്ഷകരിൽ വലിയ കൗതുകം സൃഷ്ടിക്കുന്ന ഒരു വാർത്ത പുറത്തുവരികയാണ്.

Advertisements

പ്രഭാസ് നായകനാവുന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ ഏറ്റവും പുതിയ വാർത്ത. സലാർ എന്ന വാമൊഴി പ്രയോഗം പേരാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് കമാൻഡർ ഇൻ ചീഫ്, ഒരു രാജാവിന്റെ വലംകൈ, എന്നൊക്കെയാണ് പ്രശാന്ത് നീൽ അർഥം പറഞ്ഞത്.

പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദർ റോളിലേക്കാണ് മോഹൻലാലിനെ പരിഹണിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സാധ്യതയേക്കാളുപരി ഈ വേഷത്തിൽ മോഹൻലാൽ ഉറപ്പായും എത്തും എന്ന തരത്തിലാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.

ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും 20 കോടിയാണ് മോഹൻലാലിന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന പ്രതിഫലമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2016ൽ പുറത്തിറങ്ങിയ മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങൾ തെലുങ്ക് പ്രേക്ഷകർക്കിടയിൽ മോഹൻലാലിന് വലിയ ഫാൻബേസ് നേടിക്കൊടുത്തിരുന്നു.

ജൂനിയർ എൻടിആറിനൊപ്പം മോഹൻലാൽ എത്തിയ ജനത ഗാരേജ് ആ വർഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളിൽ ഒന്നുമായിരുന്നു. പ്രഭാസിനെപ്പോലെ പാൻ ഇന്ത്യൻ അപ്പീലുള്ള മുൻനിര നായകനൊപ്പം പ്രധാന വേഷത്തിൽ മോഹൻലാൽ കൂടി എത്തുമ്പോൾ ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യതയിലാണ് നിർമ്മാതാക്കളുടെ കണ്ണ്.

അതേസമയം സലാറിനൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് പ്രഭാസ്. രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന പിരീഡ് റൊമാൻറിക് ഡ്രാമ ചിത്രം ‘രാധേ ശ്യാം’, നാഗ് അശ്വിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയൻസ് ഫിക്ഷൻ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കൽ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് സലാർ കൂടാതെ പ്രഭാസിന്റേതായി വരാനിരിക്കുന്ന പ്രോജക്ടുകൾ.

ഇവയെല്ലാം ബിഗ് ബജറ്റുകളാണ്. ഈ മൂന്ന് ചിത്രങ്ങളുടെ മുതൽമുടക്ക് മാത്രം 1000 കോടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആക്ഷൻ ചിത്രമായ സലാറിൽ പ്രഭാസിനു പുറമെ ആരൊക്കെയാണ് അഭിനയിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഈ മാസം തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Advertisement