സംപ്രേഷണം ചെയ്ത നാളത്രയും പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയ പരിപാടിയാണ് ബിഗ്ബോസ് സീസൺ 2. പാതിവഴിക്ക് പിരിഞ്ഞ രണ്ടാം സീസണിൽ ആദ്യ സീസൺ പോലെ ജന പ്രിയതയൊന്നും ആർക്കും നേടാൻ സാധിച്ചില്ലെങ്കിലും തമ്മിലുള്ള വാക്കേറ്റവും ഏറ്റുമുട്ടലും കൊണ്ട് പരിപാടി വളരെയധികം ശ്രദ്ധ നേടിയിരുന്നു.
കുറഞ്ഞ കാലയളവിനുള്ളിൽ ബിഗ് ബോസ് ഷോയിൽ നിന്നും സൗഹൃദം സൃഷ്ടിച്ചവരുമുണ്ട്. പ്രേക്ഷക ശ്രദ്ധ നേടിയ അത്തരം സൗഹൃദങ്ങളിൽ ഒന്നാണ് ആര്യയുടെയും ഫുക്രുവിന്റെതും. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയും സിനിമ സീരിയൽ രംഗങ്ങളിലൂടെയും ഒട്ടേറെ ആരാധകർ ആര്യക്കുണ്ട്.
ഫുക്രു എന്ന കൃഷ്ണജിത്ത് ശ്രദ്ധേയനായത് ടിക് ടോക്കിലൂടെയായായിരുന്നു . പകുതിവെച്ച് അവസാനിപ്പിച്ച ബിഗ് ബോസ് ഷോയിൽ നിന്നും ഇറങ്ങിയപ്പോൾ ആര്യയും ഫുക്രുവും അടുത്ത സുഹൃത്തുക്കളായി മാറിക്കഴിഞ്ഞിരുന്നു. ബിഗ് ബോസ്സിലെ ഏറ്റവും ശക്തരായ മത്സരാർത്ഥികളായിരുന്നു ഫുക്രുവും ആര്യയും. 75 ദിവസങ്ങളാണ് ആകെ ബിഗ് ബോസ് ഷോ ഉണ്ടായിരുന്നത്. അത്രയും ദിവസം ഷോയിൽ തുടർന്ന ഫുക്രുവും ആര്യയും ഷോയിലെ സൗഹൃദം പുറത്തെത്തിയിട്ടും തുടർന്നു.
കൊവിഡ് പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് ഷോ അവസാനിച്ചത്. അതുകൊണ്ടുതന്നെ പുറത്തെത്തിയിട്ടും സൗഹൃദം തുടരാനും ഒത്തുചേരാനും ഇവർക്ക് ഏറെനാൾ കാത്തിരിക്കേണ്ടിയും വന്നു. ഇപ്പോഴിതാ, ഫുക്രുവിനെ ആലിംഗനം ചെയ്യുന്ന ആര്യയുടെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. നേരത്തെ പുറത്തുവന്ന ഈ ചിത്രങ്ങൾ ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഫുക്രുവിനെ കെട്ടിപ്പിടിച്ച് കവിളത്ത് ഉമ്മ കൊടുക്കുന്ന ആര്യയുടെ ചിത്രത്തിനൊപ്പം തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ആര്യ സൂചിപ്പിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ആര്യ മുൻപും ഫുക്രുവിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഏതോ പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരങ്ങൾ.
ഈ ചിത്രത്തിലൂടെ തങ്ങളുടെ സൗഹൃദം എത്രത്തോളം വലുതാണെന്ന് കൂടി സൂചിപ്പിക്കുകയാണ് താരങ്ങൾ. ഷോയിൽവെച്ച് തന്നെ ആര്യ തന്റെ കുഞ്ഞനിയൻ എന്നാണ് ഫുക്രുവിനെ വിശേഷിപ്പിച്ചിരുന്നത്. ആര്യക്കൊപ്പം ഫുക്രുവും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ചില സൗഹൃദങ്ങൾ ഹൃദയത്തിൽ നിന്നും ഉരുവെടുക്കുന്നതാണ്, അതു ചിലപ്പോൾ കണ്ണുകൾ കൊണ്ട് അളക്കാൻ പറ്റിയെന്നു വരില്ല എന്നാണ് ചിത്രത്തിന് ഫുക്രു നൽകിയ ക്യാപഷൻ. മുത്തുമണീ എന്ന് ആര്യ ചിത്രത്തിന് കമന്റ്‌റ് ചെയ്തു.
ഒപ്പം അതിരുകളില്ലാത്ത സഹോദരന്റെ സ്നേഹം എന്ന ക്യാപ്ഷനിലാണ് ആര്യ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇടക്ക് നടിയും അവതാരികയുമായ എലീന പടിക്കലും ഇവർക്കൊപ്പം ഒത്തുകൂടാറുണ്ട്. ഈ ചിത്രം ഒരു സ്വർണം പോലെയാണ്. അങ്ങനെയാണ് നിങ്ങളുടെ സൗഹൃദവും എന്ന് മറ്റൊരു ബിഗ് ബോസ് താരമായിരുന്ന അഭിരാമി സുരേഷും കമന്റ്് ചെയ്തിരുന്നു. അതേസമയം, പുതിയ വെബ് സീരിസിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് ഫുക്രു.
ഒരു ടിക് ടോക് തരത്തിൽ നിന്നും ബിഗ് ബോസ് മത്സരാർത്ഥി ആയി ഉയർന്ന താരത്തിന്റെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ആര്യ ഏഷ്യാനെറ്റിൽ തന്നെ ഒരു അവതാരകയായി എത്തുന്നു.