മലയാളികളെ പൊട്ടി കരയിപ്പിച്ച ആകാശദൂതിലെ പോളിയോ ബാധിച്ച കുട്ടിയായ ബാലതാരം: റോണിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

5650

സിബി മലയിൽ സംവിധാനം ചെയ്ത് മുരളിയും മാധവിയും പ്രധാന വേഷത്തിലെത്തി മലയാളികളെ പൊട്ടിക്കരയിപ്പിച്ച സൂപ്പർഹിറ്റ് സിനമയായിരുന്നു ആകാശദൂത്. മികച്ച അഭിനയമുഹൂർത്തങ്ങളും മികച്ച ഗാനങ്ങളുമായി എത്തിയ ഈ ചിത്രം കാണാത്ത മലയാളികൾ ആരുംതന്നെ ഉണ്ടാകില്ല.

മാതാപിതാക്കളുടെ വിയോഗത്തോടു കൂടി അനാഥരായിപ്പോകുന്ന നാലു കുരുന്നുകളുടെ കഥ പറഞ്ഞ ചിത്രം ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നുണ്ട്. ആകാശദൂത് സിനിമ ഇറങ്ങിയിരുന്ന സമയത്ത് പ്രേക്ഷക മനസ്സിൽ ഇടം നേടിയിരുന്ന ബാലതാരങ്ങളുടെ ഇപ്പോഴത്തെ രൂപവും വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്കെന്നും താൽപര്യമാണ്. മൂന്ന് സഹോദരങ്ങളും അവരെ ദത്തെടുത്തവരോടൊപ്പം പോകുമ്പോൾ ഒറ്റപെട്ടു പോയ റോണിയുടെ മുഖം സിനിമ കണ്ട ആർക്കും മറക്കാനാകില്ല.

Advertisements

നാല് സഹോദരങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിൽ പോളിയോ ബാധിച്ച കുട്ടിയെ ഏറ്റെടുക്കാനായി ആരും മുന്നോട്ട് വന്നിരുന്നില്ല. പ്രേക്ഷക മനസ്സിൽ ഏറെ നൊമ്പരമായി നിന്നിരുന്നതും ഈ കുരുന്നായിരുന്നു.ബാലതാരമായി സിനിമയത്തിലെത്തിയ മാർട്ടിനാണ് റോണിയെ അവതരിപ്പിച്ചത്.

Also Read
ധ്രുവത്തിന്റെ കഥ ആദ്യം പറഞ്ഞത് മോഹൻലാലിനോട്, എന്നാൽ പിന്നെ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തൽ

ആകാശദൂതിന് പുറമെ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലും മാർട്ടിൻ വേഷമിട്ടിരുന്നു. പിന്നീട് സിനിമയിൽ നിന്നും അപ്രത്യക്ഷമായി താരം. മൂന്നാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കവെയാണ് മാർട്ടിൻ ആകാശദൂതിൽ അഭിനയിച്ചത്. ഇപ്പോളിതാ താരം തന്റെ ഇപ്പോഴത്തെ ജീവിതാവസ്ഥയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.

അന്ന് ചെറുപ്പമായിരുന്നത് കൊണ്ട് സിനിമയെ കുറിച്ച് കൂടുതലായി ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കാൻ വലിയ പേടി തോന്നിയില്ല. അന്ന് ഷൂട്ടിങ്ങ് സെറ്റിലെ എല്ലാവരുമായി നല്ല കൂട്ടായിരുന്നു ഞാൻ.

മുരളിയും മാധവിയുമൊക്കെ വളരെ സ്നേഹമായിട്ടാണ് പെരുമാറിയിട്ടുള്ളത്. എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണമൊക്കെ കഴിച്ചത്. പ്ലസ് ടു കഴിഞ്ഞപ്പോൾ മദ്രാസിലെ ലയോള കോളേജിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തു.

പിന്നെ ഗൾഫിലേക്ക് പോയി. വർഷങ്ങളോളമായി ഖത്തറിലെ ദോഹയിലാണ്. സിനിമയിൽ അഭിനയിക്കാനുള്ള മോഹം ഇപ്പോഴുമുണ്ട്. നല്ലൊരു കഥാപാത്രം കിട്ടിയാൽ തീർച്ചയായും അഭിനയിക്കും. നായകൻ തന്നെ വേണമെന്നില്ല. എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നിയാൽ ആ വേഷം ചെയ്യും.

Also Read
മമ്മൂക്കയ്ക്ക് വേണ്ടി ഒരോ സമ്മാനം വാങ്ങി നൽകുമ്പോഴൊക്കെ ദുൽഖറിന് വലിയ അഭിമാനമാണ്, തനിക്കത് സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ്: സങ്കടത്തോടെ പൃഥ്വിരാജ്

വില്ലനോ, സഹനടനോ നായകനോ എന്താണെങ്കിലും നല്ല കഥാപാത്രമാണെങ്കിൽ ചെയ്യാൻ ഇഷ്ടമാണ്. സിനിമ തന്നെ വേണമെന്ന് നിർബന്ധമില്ല, സീരിയലിൽ അഭിനയിക്കാനും താൽപര്യമുണ്ടെന്ന് മാർട്ടിൻ പറയുന്നു. ഭാര്യയുടെ പേര് ഷാലെറ്റ് എന്നാണ്. ഒരു മോഡൽ കൂടിയാണ് ഭാര്യയെന്ന് മാർട്ടിൻ പറയുന്നു. 2015 ലായിരുന്നു വിവാഹം. ഷാലെറ്റ് ഖത്തറിൽ ജോലി ചെയ്ത് വരികയാണ്.

Advertisement