രണ്ടെണ്ണം അടിച്ചാൽ ഞാൻ ഒരുപാട് സംസാരിക്കും, വലിയ കപ്പാസിറ്റിയൊന്നുമില്ല; തുറന്നുപറഞ്ഞ് ആസിഫ് അലിയുടെ നായിക

14

മലയാളത്തിന്റെ യുവതാരം ആസിഫ് അലി നായകനായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം തേടി മുന്നേറുകയാണ്. ആസിഫ് അലിയുടെ ഏറ്റവും വലിയ ഹിറ്റാകുമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ.

മുംബയ് മലയാളി വീണാ നന്ദകുമാറാണ് ചിത്രത്തിലെ നായികയായി എത്തിയത്. താൻ നന്നായി സംസാരിക്കണമെങ്കിൽരണ്ടെണ്ണം അടിക്കണം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് വീണ. ഒരു സ്വകാര്യ എഫ്.എം ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.

Advertisements

വീണ അധികം സംസാരിക്കാത്ത ആളാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. തനിക്ക് തോന്നിയാൽ കുറേ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാൽ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു വീണയുടെ മറുപടി. എന്നാൽ തനിക്ക് അത്ര കപ്പാസിറ്റിയില്ലെന്നും താരം വ്യക്തമാക്കി. ‘കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോൾ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും’ വീണ പറഞ്ഞു.

തന്റെ സ്വകാര്യ ജീവിതത്തേക്കുറിച്ചും താരം തുറന്നുപറഞ്ഞു. തനിക്ക് നാല് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോൾ പരസ്പരധാരണയോടെയാണ് പിരിഞ്ഞെന്നും താരം വ്യക്തമാക്കി. ചിത്രം ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുമ്‌ബോൾ ആസിഫ് അലിയോട് ഒരുപാട് ഇഷ്ടം തോന്നുന്നുവെന്നും വീണ പറഞ്ഞു.

Advertisement