വിവാഹ ബന്ധം വേർപെടുത്തി എങ്കിലും ഇപ്പോഴും ഞാൻ അവൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്, കാവേരിയുടെ മുൻ ഭർത്താവ് പറഞ്ഞത് കേട്ടോ

1396

മലയാള സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മികച്ച അഭിനേത്രികളിൽ ഒരാളായി മാറിയ നടയാണ് കാവേരി. കമൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ആയിരുന്നു കാവേരിയുടെ പുറത്തിറങ്ങിയ ആദ്യ ചിത്രം.

അതിന് ശേഷം വേമ്പനാട്, മറുപുറം, വിഷ്ണുലോകം, സദയം തുടങ്ങി ഒരു പിടി ചിത്രങ്ങളിൽ ബാലതാരമായി കാവേരി അഭിനയിച്ചു. പിന്നീട് സഹനടി വേഷങ്ങളിലും എത്തിയ കാവേരി ഉദ്യാനപാലകൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആണ് നായിക നിരയിലേക്ക് എത്തിയത്.

Advertisements

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും നിരവധി മികച്ച ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. സിനിമയിൽ സജീവമായിരുന്ന സമയത്തു തന്നെ തെലുങ്ക് സിനിമ സംവിധായകൻ സൂര്യ കിരണിനെ വിവാഹം കഴിക്കുക ആയിരുന്നു കാവേരി. പ്രമുഖ സിനിമാ സീരിയൽ താരം സുചിതയുടെ ഇളയ സഹോദരനാണ് സൂര്യകിരൺ. നീണ്ട നാളത്തെ പ്രണയത്തിനു ശേഷം 2010 ലാണ് ഇരുവരും വിവാഹിതർ ആയത്.

Also Read
കിണ്ണംകാച്ചി ഫോട്ടോകളുമായി ജോസഫിലെ നായിക മാധുരി, സൂപ്പർ സുരസുന്ദരിയെന്ന് ആരാധകർ…

പക്ഷെ അധിക നാൾ ആ ബന്ധം നീണ്ടു നിന്നില്ല. ജീവിതത്തിൽ പൊരുത്തക്കേടുകൾ തുടങ്ങിയതോടെ ഇരുവരും തമ്മിൽ എല്ലാ കാര്യത്തിലും അഭിപ്രയ വ്യത്യാസങ്ങൾ നേരിട്ടിരുന്നു. അതിനെ തുടർന്ന് ആ വിവാഹ ബന്ധം വേർപിരിയുകയായിരുവന്നു. അതേ സമയം ഏതാനം നാളുകൾക്ക് മുമ്പ് സൂര്യ കിരൺ തെലുങ്ക് ബിഗ് ബോസ്സിൽ മത്സരാർഥിയായി എത്തിയിരുന്നു.

അതിൽ അദ്ദേഹം തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് നടത്തിയ ചില തുറന്നുപറച്ചിലുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വീണ്ടും വൈറലാകുന്നത്. വിവാഹ ബന്ധം വേർപിരിഞ്ഞത് തന്റെ താല്പര്യ പ്രകാരം ആയിരുന്നില്ല എന്നും അത് അവളുടെ തീരുമാനമായിരുന്നു എന്നും ആണ് സൂര്യ കിരൺ പറഞ്ഞത്.

അവളെ ഇപ്പോഴു ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു. ഇന്നും ഞാൻ അവൾക്ക് വേണ്ടിയാണു കാത്തിരിക്കുന്നത്. എന്റെ ജീവിതത്തിൽ അവൾ അല്ലാതെ ഇനി മറ്റൊരു പെണ്ണും ഉണ്ടാകില്ല. അവൾ എന്നെങ്കിലും എന്റെ ജീവിതത്തിലേക്ക് തിരികെവരുമെന്ന പ്രതീക്ഷയിലാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്നും സൂര്യ കിരൺ നിറകണ്ണുകളോടെ പറയുന്നു.

അതേ സമയം ഇപ്പോൾ സിനിമയികളൊന്നും അത്ര സജീവമല്ല സൂര്യ കിരൺ. ഒരു സമയത്ത് തെലുങ്കിലെ ഏറ്റവും മികച്ച സംവിധായകൻ ആയിരുന്നു അദ്ദേഹം. കാവേരിയും ഇപ്പോൾ അഭിനയരംഗത്ത് സജീവം അല്ലെങ്കിലും ഒരു സംവിധായക ആകാൻ ഒരുങ്ങുകയാണ് താരം. തെലുങ്കിൽ യാത്ര എന്ന ചിത്രമാണ് അവസാനമായി കാവേരി അഭിനയിച്ച ചിത്രം..

സംവിധാനം എന്നത് തന്റെ ഒരുപാട് നാളത്തെ സ്വപ്‌നം ആണെന്നും താൻ ഇപ്പോൾ അതിന്റെ പുറകേയാന്നെനും കാവേരി പറഞ്ഞിരുന്നു. ആ സ്വപനം ഏകദേശം പൂർത്തി ആയിരിക്കുകയാണ്. ചേതൻ ചീരു ആണ് കാവേരിയുടെ ചിത്രത്തിലെ നായകൻ.

Also Read
ഇരുപത്തിയൊന്നാം വയസില്‍ വിവാഹം കഴിച്ചത് അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി; ദാമ്പത്യത്തിന്റെ ആയുസ് ഒരു വര്‍ഷം മാത്രമെന്ന് നടി ആരതി; തുറന്നുപറച്ചിലിനെ അഭിനന്ദിച്ച് ആരാധകര്‍

Advertisement