മലയാള സിനിമകയ്ക്ക് കാലാ മൂല്യമുള്ളതും വാണിജ്യ വിജയം നേടിയിട്ടുള്ളതുമായ നിരവധി സൂപ്പർഹിറ്റ് ക്ലാസ്സിക് സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് ഹരിഹരൻ. മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എംടിയുമായി ചേർന്ന് നിരവധി ഹിറ്റുകൾ ആണ് ഹരിഹരൻ ഒരുക്കിയിട്ടുള്ളത്.
മലയാളത്തിലെ അഭിനയ ചക്രവർത്തിമാരായ മമ്മൂട്ടും മോഹൻലാലും എല്ലാം ഹരിഹരൻ എന്ന ഈ മലയാള സിനിമയിലെ അതികായനായ സംവിധായകന്റെ സിനിമകളിൽ പലപുരു അഭിനയിച്ചിട്ടുണ്ട്. അതേ സമയം ചരിത്ര സിനിമകൾ ഒരുക്കുന്നതിനും വളരെ സങ്കീർണമായ സബ്ജക്ടുകൾ സിനിമയാക്കാനും പ്രത്യേക വൈദഗ്ധ്യമുള്ള സംവിധായകൻ കൂടിയാണ് ഹരിഹരൻ.
എംടി ഹരിഹരൻ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് സമ്മാനിച്ചത് കാമ്പുള്ള ഒട്ടേറെ ചിത്രങ്ങളായിരുന്നു. പഞ്ചാഗ്നി, നഖക്ഷതങ്ങൾ, സർഗം, ഒരു വടക്കൻ വീരഗാഥ, അമൃതം ഗമയ, ഒളിയമ്പുകൾ, പരിണയം, പഴശ്ശിരാജ തുടങ്ങി ഒട്ടനവധി സിനിമകൾ ഹരിഹരൻ മലയാളത്തിന് സമ്മാനിച്ചിട്ടുണ്ട്.
അതേ സമയം പെട്ടെന്ന് ചൂടാവുന്ന, സെറ്റിൽ വളരെ സ്ട്രിക്ട് ആയ സംവിധായകനാണ് ഹരിഹരൻ എന്നാണ് പരക്കെയുള്ള അഭിപ്രായം. അതേ പോലെ പരുക്കനും ചൂടനുമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്നും പലരും പറയാറുണ്ട്.
ഈ രണ്ടുപേരും ചേർന്നാണ് ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയുമൊക്കെ മലയാളത്തിന് സമ്മാനിച്ചത്.
ഇവർ രണ്ടുപേരും ചേരുമ്പോൾ ലൊക്കേഷനിൽ എങ്ങനെയായിരിക്കും പരസ്പരം ഈഗോ വെച്ചു പുലർത്താറുണ്ടോ എന്ന സംശയം സിനിമാ രംഗത്തെ പലർക്കും ഉള്ളതാണ്.
എന്നാൽ താൻ ഏറ്റവും കംഫർട്ടബിളായി വർക്ക് ചെയ്തത് മമ്മൂട്ടിക്ക് ഒപ്പമാണെന്ന് ഹരിഹരൻ മുമ്പ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ഹരിഹരന്റെ വാക്കുകൾ ഇങ്ങനെ:
പ്രേംനസീറിന് ശേഷം ഞാൻ ഏറ്റവും കംഫർട്ടബിളായി വർക്ക് ചെയ്തത് മമ്മൂട്ടിക്ക് ഒപ്പമാണ്. മമ്മൂട്ടിയും എന്നേ പോലെയാണ്. ഞങ്ങൾ രണ്ടുപേരും ഒരേ നക്ഷത്രമാണ്. വിശാഖമാണ് ഭയങ്കര ചൂടൻമാരാണ്.
പെട്ടെന്ന് ചൂടാവും, പക്ഷേ ഈ ചൂടുമാത്രമേ ഉള്ളൂ.
ഞാൻ എപ്പോഴും പറയാറുണ്ട്, മമ്മൂട്ടിക്കുള്ളിൽ മറ്റൊരു മമ്മൂട്ടിയില്ല. അതാണ് മമ്മൂട്ടിയുടെ ക്യാരക്ടർ ഹരിഹരൻ പറയുന്നു. അതേ സമയം ഉടൻ തന്നെ ഒരു മമ്മൂട്ടിച്ചിത്രം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഹരിഹരൻ എന്നാണ് സൂചനകൾ. ഇത് കുഞ്ചൻ നമ്പ്യാരെക്കുറിച്ചുള്ള സിനിമയാണെന്നും കേൾക്കുന്നുണ്ട്.