കഴിഞ്ഞ നാൽപതോളം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മലയാളത്തിന്റെ നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. ബോളിവുഡിലും ഒട്ടുമിക്ക തെന്നിന്ത്യൻ ഭാഷകളിലും വേഷമിട്ടിട്ടുള്ള ലാലേട്ടൻ ലോക സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളാണ്.
ഇതിനോടകം മലയാളത്തിലെ ഒട്ടുമിക്ക കളക്ഷൻ റെക്കോർഡികളും തന്റെ പേരിൽ ആക്കിയിട്ടുള്ള മോഹൻലാൽ നേടിയെടുക്കാത്ത അവാർഡുകളും കുറവാണ്. സംസ്ഥാന ദേശീയ പുരസ്കാരങ്ങൾ എല്ലാം അദ്ദേഹം പല തവണ നേടിയെടുത്തിട്ടുണ്ട്.
എന്നാൽ മലയാളത്തിന്റെ നടന വിസ്മയമായ ഈ താരരാജാവിനെ തേടി ദേശീയ പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട് എങ്കിലും 2011 ലെ ദേശീയ പുരസ്കാരത്തിൽ നിന്ന് മോഹൻലാൽ തഴയപ്പെട്ടത് ഏറെ വിചിത്രമായ ഒരു കാരണത്താൽ ആണ്. മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ബ്ലെസി സംവിധാനം ചെയ്തു മോഹൻലാൽ ഗംഭീര മേക്കോവറും അസാധ്യ അഭിനയവും കാഴ്ചവെച്ച സിനിമ ആയിരുന്നു പ്രണയം.
Also Read
വീട്ടിലെത്തിയാല്‍ വേറൊരു സ്വഭാവമാണ്, സ്ക്രീനില്‍ കാണുന്ന പോലെയല്ല റിമി ടോമിയെന്ന് മുക്ത
മാത്യൂസ് എന്ന വൃദ്ധ കഥാപാത്രമായി അഭിനയത്തിന്റെ അത്ഭുതം നിറച്ച മോഹൻലാലിനെ ആ വർഷത്തെ ദേശീയ പുരസ്കാരത്തിന്റെ മികച്ച നടന് നൽകുന്ന പട്ടികയിൽ നിന്ന് പുറത്താക്കിയത് അന്തിമ ഘട്ടത്തിൽ ആയിരുന്നു. അതിന്റെ കാരണമായി അവാർഡ് നിർണയ ജൂറിയിലെ വിധി കർത്താക്കൾ പറഞ്ഞത് മോഹൻലാലിനു സിനിമയിൽ സ്ക്രീൻ സ്പേസ് കുറവായിരുന്നു എന്നാണ്.
അനുപം ഖേർ, ജയപ്രദ എന്നിവർക്കൊപ്പമുള്ള ഒരു കഥാപാത്ര ആഴം മോഹൻലാലിന്റെ മാത്യൂസ് എന്ന കഥാപാത്രതിനില്ലെന്ന പ്രധാന ജൂറിയുടെ തീരുമാനം എല്ലാവരും അംഗീകരിച്ചതോടെ മോഹൻലാലിന് അവാർഡ് നിഷേധിക്കപ്പെടുക ആയിരുന്നു. സംവിധായകൻ ബ്ലെസ്സി ഉൾപ്പടെയുള്ളവർ അന്ന് ഇതിനെതിരെ രംഗത്ത് വന്നിരുന്നു.
ഒരു നടൻ ഒരു സെക്കന്റ് നേരം ക്യാമറയിൽ മിന്നി മറയുമ്പോൾ അയാളുടെ പ്രകടനം എന്തായിരുന്നു എന്നുള്ളതിനെ അടിസ്ഥാനമാക്കി പോലും അവാർഡ് നൽകേണ്ടതായ ആവശ്യകത ഉള്ളപ്പോൾ ഇത്തരമൊരു കഥാപാത്രത്തിന് സ്ക്രീൻ സ്പേസ് കുറവാണെന്ന് പറഞ്ഞു മാറ്റി നിർത്തിയ സാഹചര്യത്തെ ആയിരുന്നു ബ്ലെസ്സി അന്ന് വിമർശിച്ചത്.
മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച അഭിനയ മൂഹൂർത്തങ്ങൾ പ്രകടമാക്കിയയ സിനിമ ആയിരുന്നു പ്രണയം. ബോളിവുഡ് സുന്ദരി ജയപ്രദ ആയിരുന്നു ഈ സിനിമയിൽ മോഹൻലാലിന്റെ നായിക യായി എത്തിയത്. അനുപം ഖേർ, അനൂപ് മേനോൻ തുടങ്ങി നിരവധി താരങ്ങൾ ഈ സിനിമയിൽ വേഷമിട്ടിരുന്നു. മികച്ച ഗാനങ്ങളും ഈ സിനിമയിടെ പ്രത്യേകത ആയിരുന്നു.
Also Read
വധുവിന്റെ വേഷത്തില്‍ അണിഞ്ഞൊരുങ്ങി ആര്യ, വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തി താരം