ആ സിനിമയുടെ ലൊക്കേഷനിൽ അന്ന് അത് മാത്രമിട്ട് ഇരിക്കേണ്ടി വന്നു, അനുഭവം വെളിപ്പെടുത്തി പൂനം ബജുവ

190

വളരെ പെട്ടെന്ന് തന്നെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ അന്യഭാഷ താര സുന്ദരിയാണ് പൂന ബജുവ. തെന്നിന്ത്യയിൽ ആകമാനം നിരവധി ആരാധകർ ഉള്ള ബജുവ കൂടുതലായും ഗ്ലാമർ വേഷങ്ങളിൽ ആണ് കാണാറുള്ളത്.

മലയാളം കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2005ൽ തെലുങ്ക് ചിത്രം മൊഡാതിയിലൂടെയാണ് പൂനം ബജുവ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വെച്ചത്. 2011ൽ റിലീസ് ചെയ്ത ചൈന ടൗൺ എന്ന മോഹൻലാൽ ദിലീപ് ജയറാം മൾട്ടിസ്റ്റാർ ചിത്രിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.

Advertisements

പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരി, ശിക്കാരി, മാസ്റ്റർപീസ് എന്നിവയിലും മാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, ബിഗ്ബ്രദർ തുടങ്ങിയ ചിത്രങ്ങളിലും പുനം വേഷമിട്ടിട്ടുണ്ട്. സുരേഷ്ഗോപി നായകനായ മേം ഹു മൂസ എന്ന സിനിമയാണ് നടിയുടെതായി അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.

Also Read
ആഗ്രഹിച്ചത് ആ നടിമാര്‍ ചെയ്തതുപോലെയുള്ള വേഷം, പക്ഷെ കിട്ടിയത് ഇങ്ങനെയും; അതോര്‍ത്തിട്ട് കാര്യമില്ലെന്ന് സ്വാസിക

അതേ സമയം ഇടക്കാലത്ത് കോളിവുഡ് സിനിമാ രംഗത്ത് നിന്നും ഒരു ചെറിയ ഇടവേള എടുത്ത് നടി മാറിയിരുന്നു. പിന്നീട് റോമിയോ ആൻഡ് ജൂലിയറ്റ് എന്ന ചിത്രത്തിലൂടെ പൂനം ബജുവ മടങ്ങിയെത്തിയത്. ചിത്രത്തിലെ പ്രധാന നായിക അല്ലാതിരുന്നിട്ട് കൂടി ഈ മടങ്ങിവരവിന് താൻ തയ്യാറായതിനെ കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു.

ഒരിക്കലും കോളിവുഡിൽ നിന്നും ഒരു ഇടവേള എടുക്കാൻ തീരുമാനിച്ചിരുന്നതല്ല എന്ന് നടി പറയുന്നു. സിനിമയുടെ തിരക്കഥയും അതിലെ താരങ്ങൾ ആരാണെന്നും അറിഞ്ഞപ്പോൾ അത് ഒരു നല്ല ചിത്രമാകും എന്ന് കരുതി. അതുകൊണ്ടാണ് അതിന്റെ ഭാഗമാകാൻ തീരുമാനിച്ചത്.

വളരെ ബോൾഡ് ആയിട്ടുള്ള ഒരു കഥാപാത്രമായിരുന്നു. ആസ്വദിച്ചാണ് അത് ചെയ്തത്. നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് പാഴായിപ്പോയില്ല. ഒരു സിനിമയിൽ രണ്ടു നായികമാർ വന്നാൽ അവർ ഒരുമിച്ചു പോകില്ല എന്ന തരത്തിലുള്ള ഒരു ചിന്ത പൊതുവേ എല്ലാവർക്കും ഉണ്ട്.

അത് ശരിയല്ല. താനും മറ്റൊരു നായികയായ ഹൻസികയും വളരെ സ്‌നേഹത്തോടു കൂടിയാണ് സിനിമ പൂർത്തിയാക്കിയത്. ഹൻസിക സ്‌നേഹവും വിനയവും ഉള്ള കുട്ടിയാണ്. ആ സിനിമയിലെ ക്രൂ മെമ്പേഴ്‌സിൽ ഉള്ള പലരെയും ആദ്യമായി കാണുന്നത് ലൊക്കേഷനിൽ വച്ചാണ്.

Also Read
വിവാഹ ബന്ധം വേർപെടുത്തി എങ്കിലും ഇപ്പോഴും ഞാൻ അവൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്, കാവേരിയുടെ മുൻ ഭർത്താവ് പറഞ്ഞത് കേട്ടോ

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയപ്പോൾ ആദ്യത്തെ ദിവസം ആകെ ധരിക്കാൻ കഴിഞ്ഞത് ഒരു ഷർട്ട് മാത്രം ആയിരുന്നു. പാന്റ് ഇടാതെ ഷർട്ട് മാത്രം ധരിച്ചാണ് ലൊക്കേഷനിൽ നിന്നത്. അത്തരം ഒരു അനുഭവം മുൻപ് പരിചയമില്ലാത്തത് ആയിരുന്നു വെന്നൂം പൂനം ബജുവ പറയുന്നു.

Advertisement