ആ രണ്ട് പേരുമായും എന്റെ കല്യാണം ഫിക്‌സ് ചെയ്തിരുന്നു, വെളിപ്പെടുത്തലുമായി അമൃത സുരേഷ്

11608

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഒരു കാലത്ത് മലയാളം മിനിസ്‌ക്രീൻ രംഗത്തെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിലൂടെയാണ് അമൃത മലയാളികൾക്ക് സുപരിചിതയായി മാറിയത്.

സഹോദരി അഭിമാരി ഗായിക മാത്രമല്ല മികച്ച ഒരു അഭിനേത്രി കൂടിയാണ്. സിനിമകളിലും വേഷമിട്ടിട്ടുള്ള അഭിരമാക്കും ആരാധകർ ഏറെയാണ്. അതേ സമയം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഇരുവരും. ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും വ്ളോഗ് വീഡിയോസിലൂടെയും തങ്ങളുടെ വിശേഷങ്ങൾ ഇരുവരും ആരാധകർക്കായി നിരന്തരം പങ്കു വെയ്ക്കാറുണ്ട്.

Advertisements

അമൃതയും അഭിരാമിയും വ്യക്തിപരമായ എന്ത് കാര്യങ്ങൾ പങ്കുവച്ചാലും അത് വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട. ഇപ്പോൾ ഇതാ ഇരുവരും നടത്തുന്ന എ ജി വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലിൽ വന്ന പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Also Read
കിണ്ണംകാച്ചി ഫോട്ടോകളുമായി ജോസഫിലെ നായിക മാധുരി, സൂപ്പർ സുരസുന്ദരിയെന്ന് ആരാധകർ…

തങ്ങളുടെ സ്വന്തം ബാൻഡായ അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡിന്റെ പുതിയ ഷോയുമായി ബന്ധപ്പെട്ട റിഹേഴ്സൽ വീഡിയോ ആണ് അമൃതയും അഭിരാമിയും പങ്കുവച്ചിരിയ്ക്കുന്നത്. മ്യൂസിക് മോജോയിലൂടെ ആണ് അമൃതം ഗമയ തുടങ്ങിയത്. മ്യൂസിക് മോജോയിക്ക് വേണ്ടി തന്നെയാണ് ഈ റിഹേഴ്സലും. സുഹൃത്തുക്കൾക്ക് ഇടയിലെ രസകരമായ സംഭാഷണങ്ങളും കളി ചിരിയും തന്നെയാണ് വ്ളോഗിലെ കണ്ടന്റ്.

അതിൽ പുറത്ത് നിന്നുള്ള ചെറിയ ചില വിശേഷങ്ങൾ ഉൾ കൊള്ളിക്കാൻ അമൃത ശ്രമിച്ചിട്ടുണ്ട്. അമൃതം ഗമയ ഇതുവരെ നടത്താത്ത തരം, വളരെ വ്യത്യസ്തമായ ഒരു ഷോ ആണ് ഇത്തവണ നടത്തുന്നത് എന്ന് അമൃതയും അഭിരാമിയും പറയുന്നു. ഇതൊരു ടേണിങ് പോയിന്റ് ആണ്, പരീക്ഷണാടിസ്ഥാനത്തിൽ ആണ് ചെയ്യുന്നതെന്ന് അമൃത പറയുന്നു.

അമൃതം ഗമയ ടീമിലെ എല്ലാവരും അമൃതയും അഭിരാമിയും പരിചയപ്പെടുത്തിയിരുന്നു. പൊതുവെ മൂന്ന് പേരോ നാല് പേരോ ഇരുന്നാണ് റിഹേഴ്സലും കംപോസിങും എല്ലാം നടത്തുന്നത്. ഇത്തവണ പക്ഷെ ആറ് പേരുണ്ട്. പൊതുവെ ആളു കൂടിയാൽ തല്ലിപ്പിരിയുന്നത് ആണ് പതിവെന്നും ഒരു തമാശ എന്നോണം അഭിരാമി പറഞ്ഞു.

സൗഹൃദങ്ങൾക്ക് ഇടയിലെ പതിവ് രസകരമായ സംഭാഷണങ്ങളും കളി ചിരികളും തന്നെയാണ് വീഡിയോയിലെ ആകർഷണം. എടാ എന്റെ കല്യാണം നിന്റെ കൂടെ ഫിക്സ് ചെയ്തിട്ടില്ലേ എന്ന തലക്കെട്ടോടെയാണ് അമൃത വീഡിയോ പങ്കു വെച്ചിരിയ്ക്കുന്നത്.

Also Read
വിവാഹ ബന്ധം വേർപെടുത്തി എങ്കിലും ഇപ്പോഴും ഞാൻ അവൾക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്, കാവേരിയുടെ മുൻ ഭർത്താവ് പറഞ്ഞത് കേട്ടോ

അതിനർത്ഥം ടീമിലെ രണ്ട് പേരുമായി അമൃതയുടെ കല്യാണ ഗോസിപ്പ് വന്നിരുന്നു. ടീം അംഗങ്ങളെ ഓരോരുത്തരെ ആയി പരിചയ പെടുത്തുന്നതിന് ഇടയിലാണ് അമൃത സുരേഷ് തനിക്ക് ഒപ്പം ഗോസിപ്പിൽ പേരു ചേർക്കപ്പെട്ട ആളെയും പരിചയ പ്പെടുത്തി രംഗത്ത് എത്തിയത്.

ടീമിലെ രണ്ട് പേരുമായി അമൃതയുടെ കല്യാണം സോഷ്യൽ മീഡിയയിൽ ഫിക്സ് ചെയ്തിരുന്നു എന്നും ഇപ്പോൾ ആ ഗോസിപ്പുകളോട് എല്ലാം തനിക്ക് തികഞ്ഞ പുച്ഛമാണെന്നുമാണ് അമൃത സുരേഷ് പറയുന്നത്.

Advertisement