മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടിയാണ് സ്വാസിക വിജയ്. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടിക്ക് ആരാധകരും ഏറെയാണ്. ചതുരം എന്ന സിനിമയാണ് നടിയുടേതായി ഇപ്പോൾ തീയ്യറ്ററുകളിൽ എത്തിയിരിക്കുന്ന ചിത്രം.
എ സർട്ടിഫിക്കറ്റോട് കൂടി പ്രദർശനത്തിന് എത്തിയ ചതുരത്തിന് പക്ഷേ മികച്ച പ്രേക്ഷക അഭിപ്രായം ആണ് ലഭിക്കു ന്നത്. മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൽ ഇന്റിമേറ്റ് രംഗങ്ങളിൽ താൻ അഭിനയിച്ചത് ഡ്യൂപ്പില്ലാതെ ആണെന്ന് തുറന്നുപറയുകയാണ് സ്വാസിക ഇപ്പോൾ.
ചിത്രത്തിൽ സെലേന എന്ന നായികാ കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട് എന്നും സ്വാസിക വെളിപ്പെടുത്തുന്നു. മലാള മനോരമക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.ചിത്രത്തിൽ അഭിനയിച്ചത് ഞാൻ തന്നെയാണ്, ഡ്യൂപ് ഒന്നുമില്ല. എല്ലാ സീനുകളും ഒറിജിനൽ ആണ്.
Also Read
ആ രണ്ട് പേരുമായും എന്റെ കല്യാണം ഫിക്‌സ് ചെയ്തിരുന്നു, വെളിപ്പെടുത്തലുമായി അമൃത സുരേഷ്
ഡ്യൂപ് ആണ് അഭിനയിച്ചതെന്ന് ചില കമന്റുകൾ കണ്ടു. ഞാൻ ഇതിനു മുൻപ് എന്റെ ശരീരഭാഗങ്ങൾ അങ്ങനെ കാണിച്ചുള്ള വസ്ത്രം ധരിച്ചിട്ടില്ല. അതുകൊണ്ട് എന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല. കാണിച്ചത് എന്റെ കാലുകൾ തന്നെയാണ്.
എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്. സെലേന എന്ന കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട് അത് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് അത്യാവശ്യമാണെന്നും സ്വാസിക പറയുന്നു. അതേ സമയം ചതുരത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെപ്പറ്റി വിമർശനങ്ങളും അഭിപ്രായങ്ങളും വന്നിരുന്നുവെന്ന് താരം ചൂണ്ടിക്കാട്ടുന്നു.
അത് ഒന്നുരണ്ടു സീനുകൾ മാത്രം കണ്ടു ജഡ്ജ് ചെയ്യുന്നതിന്റെ കുഴപ്പമാണ്. അത്തരമൊരു സീനിന്റെ ആവശ്യം എന്തായിരുന്നു എന്ന് സിനിമ കണ്ടാൽ അല്ലെ അറിയൂ. ഒരുകാര്യം മുഴുവൻ കാണാനോ വായിക്കാനോ ക്ഷമ ഇല്ലാതെ അല്പസ്വല്പം വെട്ടിയെടുത്ത് പ്രകോപനപരമായ തലക്കെട്ടിട്ട് പ്രചരിപ്പിക്കുന്ന ഓൺലൈൻ സൈറ്റുകൾ ഒരുപാട് ഉണ്ടെന്നും താരം പറയുന്നു.
അത്തരക്കാരുടെ ഉദ്ദേശം അവരുടെ പേജിന്റെ റീച്ച് മാത്രമാണ്. ചിത്രം ഇറങ്ങിക്കഴിഞ്ഞു കിട്ടുന്ന പ്രതികരണങ്ങൾ വളരെ നല്ലതാണ്. ചിത്രം കണ്ടിട്ട് ഞങ്ങളുടെ പെർഫോമൻസ് വിലയിരുത്തിയിട്ടാണ് പ്രതികരണങ്ങൾ വരുന്നത്. കാലോ കയ്യോ കാണുന്നതിന് പകരം സിനിമയുടെ മൊത്തത്തിലുള്ള വിലയിരുത്തൽ ആണ് ആളുകൾ ഇപ്പോൾ നടത്തുന്നത്. കുടുംബ പ്രേക്ഷകർ തിയറ്ററിൽ എത്തുന്നുണ്ട് അത് ചിത്രത്തിന്റെ വിജയമായിട്ടു കാണുന്നു എന്നും സ്വാസിക വെളിപ്പെടുത്തി.
Also Read
കിണ്ണംകാച്ചി ഫോട്ടോകളുമായി ജോസഫിലെ നായിക മാധുരി, സൂപ്പർ സുരസുന്ദരിയെന്ന് ആരാധകർ…