കഴിഞ്ഞ ദിവസമാണ് മലയാളികളുടെ മിനിസ്‌ക്രീൻ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. കൊച്ചിയിൽ അടുത്ത ബന്ധുക്കുളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായി ആയിട്ടായിരുന്നു സ്വന്തം സുജാത എന്ന പരമ്പരയിലൂടെ പരിചയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
വിവാഹ ചടങ്ങ് വളരെ സ്വകാര്യമായിട്ടാണ് നടത്തിയത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കൊച്ചിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം നടന്നത്. സൂര്യ ടിവിയിലെ സ്വന്തം സുജാത എന്ന സീരിയിലിൽ ഒന്നിച്ച് അഭിനയിക്കുകയാണ് ഇരുവരും.
ഈ പരമ്പരയുടെ സെറ്റിൽ വെച്ചാണ് ഇവർ പരിചയിത്തിലാവുന്നതും പ്രണയത്തിലാവുന്നതും. ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും പ്രണയ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ഇന്റർകാസ്റ്റ് മാര്യേജ് എന്ന നിലയിലുള്ള യാതൊരു കുഴപ്പങ്ങളും ഇല്ലാതെ കുടുംബക്കാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഞങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്നതെന്ന് നേരത്തേ തന്നെ ഇരുവരും വ്യക്തമാക്കിയിരുന്നു.
Also Read
അന്ന് അവർ എന്നോട് പറഞ്ഞത് പൃഥ്വിരാജിനെ കണ്ട് പഠിക്കൂ എന്നായിരുന്നു: തുറന്നു പറഞ്ഞ് അഹാന കൃഷ്ണ
വർഷങ്ങളായി ഇൻഡസ്ട്രിയിലുണ്ടെങ്കിലും സ്വന്തം സുജാത സെറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്.
വിവഹാത്തെ കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ:
രണ്ടുപേരും മനസ്സുകൊണ്ട് ഇനി അറിയേണ്ടയാളുകളാണ്. രണ്ടും രണ്ടായി കണ്ടിട്ടില്ല. ഈ താലിവരെ രണ്ടും ഇട്ടിട്ടുണ്ട്. രണ്ട് മതാചാരവും ഉൾക്കൊണ്ടുകൊണ്ട് ഒരു കസ്റ്റമൈസ്ഡ് വെഡ്ഡിങ്ങായിരുന്നു. ഞങ്ങൾക്കുവേണ്ട രീതിയിൽ ഞങ്ങൾ വിവാഹം കഴിക്കുകയായിരുന്നു.
ഹണിമൂൺ പ്ലാൻ ചെയ്തിട്ടില്ല, ഇപ്പോൾ സ്വന്തം സുജാത ലൊക്കേഷനിലേക്കാണ് ഇനി പോകുന്നത്. ഹണിമൂൺ പ്ലാൻ ചെയ്യാനുള്ള സമയം കിട്ടിയില്ല. കഴിഞ്ഞ ദിവസം വരെ ഷൂട്ടായിരുന്നു. ഇനി ഡബ്ബിങ് സ്റ്റുഡിയോയിലേക്കാണ് ഞങ്ങൾ പോകുന്നത്. ഏറെ എക്സൈറ്റ്മെന്റിലാണ്. ഒത്തിരി ഒത്തിരി ബ്ലെസിങ്സ് ഉണ്ട്. ഏറെ സന്തോഷമായിരിക്കുന്നു.
രണ്ട് ദിവസമായി ഓട്ടത്തിലായിരുന്നു. പ്രേക്ഷകർ തന്ന സ്നേഹം ഇനിയും ഉണ്ടാകണം. ഞങ്ങളെ ഏറെ പിന്തുണച്ചത് പ്രേക്ഷരാണ്, അവരുടെ പിന്തുണയും സ്നേഹവുമാണ് കലാകാരന്മാരുടെ ഉയർച്ചയ്ക്ക് അടിസ്ഥാനം. ഞങ്ങൾ ചേരണം എന്നൊക്കെ പ്രേക്ഷകർ പറയുമായിരുന്നു. റിയൽ ലൈഫിൽ ചേർന്നു, സീരിയലിൽ ചേർന്നിട്ടില്ല.
കൊവിഡ് നിയന്ത്രണങ്ങൾ കാരണം കലാരംഗത്തുനിന്നും മറ്റും അധികം ആളുകളെ വിളിക്കാനായില്ല. പരിമിതികൾ ഉണ്ടായിരുന്നു. സുഹൃത്തുക്കൾ നിരവധിപേരുണ്ട്. പക്ഷേ ഇങ്ങനെയൊരു അവസ്ഥയിൽ അധികം പേരെ വിളിക്കാൻ കഴിഞ്ഞില്ല. ബ്രാഹ്‌മണ വിധിപ്രകാരം ക്രിസ്ത്യൻ വിധിപ്രകാരമെന്നൊക്കെയാണ് ഞങ്ങളുടെ വിവാഹത്തെ പറ്റി ചിലർ വാർത്ത കൊടുത്തത്. ഞങ്ങൾ രണ്ട് ആചാരവും സമന്വയിപ്പിച്ചാണ് വിവാഹിതരായതെന്ന് ഇരുവരും വ്യക്തമാക്കി.