പിൻമാറുന്നില്ല, ഷാരൂഖിന്റെ നായികയായി നയൻ താര തന്നെയെത്തും, അറ്റ്ലിയുടെ ബോളിവുഡ് ചിത്രം തുടങ്ങുന്നു

53

മലയാള സിനിമയിലൂടെ അരങ്ങേറി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയായി മാറിയ താരസുന്ദരിയാണ് നയൻതാര. തമിഴി ലേക്കും തെലുങ്കിലേക്കും ചേക്കേറിയ നയൻതാര ഇന്ന് വളർന്ന് ലേഡി സൂപ്പർതാരമായി മാറിയിരിക്കുകയാണ്. പുരുഷ താരങ്ങൾ അരങ്ങ് വാഴുന്നിടത്ത് ഇത്രവലിയ വിജയം നേടാൻ സാധിച്ച ചുരുക്കം ചില നായികമാർക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.

ഒരുകാലത്ത് ഗ്ലാമർ വേഷങ്ങളുടെ പേരിൽ നയൻതാരയെ പലരും വിമർശിച്ചിരുന്നു. എന്നാൽ ഇന്ന് ആ പേര് മാത്രം മതി ഒരു സിനിമ യ്ക്ക് ആള് കയറാൻ. ഇപ്പോഴിതാ നാളിതുവരെ മാറ്റി വച്ച നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം യാഥാർത്ഥ്യമാവുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

Advertisements

കിങ്ങ്ഖാൻ ഷാരൂഖ് ഖാന്റെ നായികയായി അറ്റ്ലിയുടെ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറാനുള്ള തീരുമാനത്തിൽ നിന്ന് നയൻതാര പിന്മാറിയെന്ന വാർത്തകൾ പ്രചരിച്ചത് അടുത്തിടെയാണ്. നയൻ താരയ്ക്ക് പകരം സാമന്ത ഈ ചിത്രത്തിൽ നായികയാകുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. പക്ഷെ ഇപ്പോൾ നയൻ താര തന്നെയായിരിക്കും ഈ ചിത്രത്തിൽ നായികയാകുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉറപ്പിച്ച് പറയുന്നു.

മാസങ്ങൾക്ക് മുൻപാണ് ഷാരൂഖ് ചിത്രത്തിൽ നായികയാകാൻ നയൻതാര കരാറൊപ്പിട്ടത്. എന്നാൽ മകൻ ആര്യൻ ഖാൻ ല ഹ രി മ രു ന്ന് കേ സിൽ കുടുങ്ങിയതോടെ തന്റെ ചിത്രങ്ങളുടെ ഷൂട്ടിംഗ് ഷാരൂഖ് ഖാൻ നീട്ടിവച്ചതും കാമുകൻ വിഘ്നേശ് ശിവനുമായുള്ള വിവാഹം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചതും കാരണം ഡേറ്റ് ക്ലാഷുണ്ടാകുമെന്നതിനാൽ നയൻതാര ഹിന്ദി ചിത്രത്തിൽ നിന്ന് പിന്മാറാൻ ആലോചിച്ചിരുന്നു.

Also Read
അത്തരം ബന്ധത്തിന് ഞാൻ ഓകെയാണ്, പക്ഷെ അതിന് മുൻപ് എനിക്കൊരു കാര്യം ആവശ്യമുണ്ട്: നടി റൈസ വിൽസൺ

എന്നാൽ മകന് ജാ മ്യം ലഭിച്ചതോടെ ഷാരൂഖ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദറിന്റെ ഡേറ്റുകൾ അഡ്ജസ്റ്റ് ചെയ്ത് ഷാരൂഖ് ചിത്രത്തിലഭിനയിക്കാനാണ് നയൻതാരയുടെ തീരുമാനമെന്നറിയുന്നു. ഷാരൂഖിനെ പ്രണയിക്കുന്ന ഒരു കു റ്റാ ന്വേ ഷകയുടെ വേഷമാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്നത്.

നയൻതാരയെ സംബന്ധിച്ച്, തമിഴ് തെലുങ്ക് മലയാളം സിനിമകളിൽ സൂപ്പർ ലേഡിയാണെങ്കിലും ബോളിവുഡിൽ ഇതുവരെ ഒരു സിനിമ ചെയ്തിട്ടില്ല. മുൻ കാമുകൻ പ്രഭുദേവ ബോളിവുഡ് സിനിമയിൽ സജീവമായതിനാലാണ് നയൻ ഹിന്ദി സിനിമകളോട് ‘നോ’ പറയുന്നത് എന്ന ഗോസിപ്പ് പരന്നിരുന്നു. എന്തായാലും അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഷാരൂഖ് ഖാനൊപ്പം നയൻതാര ബോളിവുഡിൽ തുടക്കം കുറിയ്ക്കുകയാണ്.

നയൻസിനെ കൂടാതെ മറ്റ് മൂന്ന് നായികമാർ കൂടി ചിത്രത്തിലുണ്ടാകുമെന്നറിയുന്നു. രാജാറാണി, മെർസൽ, തെരി, ബിഗിൽ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് തമിഴിൽ മുൻനിര സംവിധായകരുടെ നിരയിലേക്ക് ഉയർന്ന സംവിധായകനാണ് അറ്റ്‌ലി. സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ എല്ലാം വിജയിപ്പിച്ച അറ്റ്‌ലിയുടെ ഷാരൂഖ് ഖാൻ ചിത്രവും ഇതിനോടകം വിജയം ഉറപ്പിച്ചു കഴിഞ്ഞു.

നയൻതാരയെയും ഷാരൂഖ് ഖാനെയും കൂടാതെ പ്രിയാമണി, യോഗി ബാബു, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. എ ആർ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ എന്ന പ്രത്യേകതയും ഉണ്ട്.

Also Read
ആൺ പെൺ വ്യത്യാസമില്ലാത്ത യൂണിഫോമിലെ തുല്യതയുമായി വളയൻചിറങ്ങര സ്‌കൂൾ: അഭിനന്ദനവുമായി മഞ്ജു വാര്യർ

Advertisement