മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം തിയ്യറ്ററിൽ തന്നെ റിലീസ് ചെയ്യാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 2 വർഷമായി ചിത്രീകരണം കഴിഞ്ഞ് റിലീസ് കാത്തിരിക്കുന്ന ചിത്രം ഒടിടിക്ക് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വിറ്റിരുന്നു.
ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പിന്നീട് നടന്ന ചർച്ചകളുടെ ഭാഗമായിട്ടാണ് ചിത്രം തിയ്യറ്ററുകളിൽ തന്നെ എത്തുന്നത്. നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ മരയ്‌രക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്റർ റിലീസിന് എത്തുന്നു എവന്ന വാർത്തയിൽ ആവേശം കൊള്ളുകയാണ് മോഹൻലാൽ ആരാധകർ ഇപ്പോൾ. എന്നാൽ, മരയ്ക്കാർ തീയേറ്ററിൽ ത്തെിക്കാൻ വേണ്ട എല്ലാ നീക്കങ്ങളും നടത്തിയത് നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയാണെന്നാണ് പുറത്തു വരുന്ന പുതിയ വിവരം.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടി ആയിരുന്നു ഷോ നടത്തിയത്. ചിത്രം കണ്ട ശേഷം സുചിത്രയാണ് ഇത് തീയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണെന്ന് ആദ്യം പറഞ്ഞത്. തുടർന്ന്, അവർ തന്നെ ലാലിനോടും ആന്റണിയോടും പറഞ്ഞ് സമ്മിതിപ്പിക്കുക ആയിരുന്നു എന്നാണ് മരയ്ക്കാറിന്റെ നിർമ്മാതാക്കളിൽ ഒരാളായ പ്രമുഖ വ്യവസായി റോയി സി ജി കുറിച്ചത്.
സുചിത്രയുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിക്കുന്നുമുണ്ട്. ഒടിടിയിൽ എത്തിക്കാൻ തീരുമാനിച്ച ചിത്രം മന്ത്രി സജി ചെറിയാൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീയേറ്ററിൽ തന്നെ റിലീസ് ചെയ്യാമെന്ന ധാരണയിലെത്തിയത്. മന്ത്രി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതിയും പ്രഖ്യാപിച്ചത്.
അതേസമയം, മരയ്ക്കാർ നിർമ്മിച്ചതിന്റെ സാമ്പത്തിക ചെലവുകളാണ് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനായി നിർമ്മാതാവിനെ പ്രേരിപ്പിച്ചത്. എന്നാൽ തീയേറ്റർ റിലീസിന് ശേഷമായിരിക്കും ഒടിടി റിലീസെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
മരയ്ക്കാർ കൂടാതെ മറ്റ് അഞ്ച് മോഹൻലാൽ സിനിമകൾ ഒടിടിക്ക് നൽകിയതായി അടുത്തിടെ ആന്റണി വാർത്താ സമ്മേളനത്തിൽ വ്യക്തം ആക്കിയിരുന്നു. ഈ സിനിമകളുടെ ഒടിടി റിലീസിലും മാറ്റമുണ്ടാകാൻ സാദ്ധ്യതയുള്ളതായാണ് സൂചന.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാർ എത്തുന്നത്. ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എന്റ്റർടൈൻമെന്റ്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
100 കോടി രൂപയാണ് ബജറ്റ്. വാഗമൺ, ഹൈദരാബാദ്, ബദാമി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പ്രണവ് മോഹൻലാൽ, അർജ്ജുൻ, മുകേഷ്, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.