ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു മന്യ. മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായ ജോക്കർ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികൾക്കു പരിജയപ്പെടുത്തുന്നത്. തുടർന്ന് കുഞ്ഞിക്കൂനൻ, രാക്ഷസരാജാവ്, അപരിചിതൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ നടി ശ്രദ്ധേയയായി.
വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് താരം. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്. 2010വരെ മന്യ സിനിമകളിൽ സജീവമായിരുന്നു. 2013 ൽ വികാസ് ബാജ്പയിയുമായി മന്യ വിവാഹിതയായി. വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്.
സിനിമകളിൽ നിന്നു വിട്ടു നിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ ഓരോ വിശേഷങ്ങളും നടി മന്യ പങ്കുവയ്ക്കാറുണ്ട്.ഇൻസ്റ്റയിൽ തന്റെയും നാല് വയസുകാരിയായ മകൾ ഓമിഷ്‌കയുടെയും ചിത്രങ്ങളും വിശേഷങ്ങളും മന്യ പങ്കു വയ്ക്കാറുണ്ട്.
ഇപ്പോഴിതാ കുഞ്ഞിക്കൂനൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ഓർമ്മകളിലാണ് താരം. കുഞ്ഞിക്കൂനനിൽ ലക്ഷ്മി കുഞ്ഞനെ ആദ്യമായി കണ്ടപ്പോൾ എടുത്തതാണ് ഈ ഫോട്ടോ. ദിലീപേട്ടനെ ഞാൻ തിരിച്ചറിഞ്ഞില്ല. എന്റെ ഷോട്ട് റെഡിയായപ്പോൾ ഞാൻ പോയി. ദിലീപേട്ടന്റെ അടുത്തുകൂടിയാണ് പോയത്.
പക്ഷെ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല. കുഞ്ഞനെ കണ്ട് ഞാൻ ഞെട്ടി. അപ്പോഴാണ് ഞങ്ങൾ ഈ ഫോട്ടോ എടുത്തത് ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോൾ. ഓർമ്മകൾ വിലയേറിയ ഓർമ്മകൾ. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹീതമാണ്.
മന്യയുടെ കുറിപ്പ് ഇങ്ങനെ:
എന്റെ ഷോട്ട് റെഡിയായപ്പോൾ ഞാൻ പോയി. ദിലീപേട്ടന്റെ മുൻപിലൂടെയാണ് പോയത്. പക്ഷെ എനിക്ക് അദ്ദേഹത്തെ മനസ്സി ലായില്ല. അദ്ദേഹം കുഞ്ഞിക്കൂനന്റെ വേഷത്തിലായിരുന്നു. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോഴാണ് ഞാൻ തിരിഞ്ഞു നോക്കിയത്. ശരിയ്ക്കും ഞെട്ടിപ്പോയി.
അപ്പോൾ എടുത്ത ഫോട്ടോയാണ് ഇത്. ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ. വിലമതിക്കാൻ കഴിയാത്ത ഓർമകൾ. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹമാണെന്നായിരുന്നു മന്യ കുറിച്ചത്.