മലയാളികളുടെ മനസ്സിലേക്ക് ഗായിക, അവതാരിക, അഭിനേത്രി എന്നീ നിലകളിൽ കുടിയേിയ താരമാണ് റിമി ടോമി. ഗായികയായിട്ടാണ് എത്തിയത് എങ്കിലും ഗായിക എന്നതിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടെലിവിഷൻ അവതാരക കൂടിയായി എത്തിയതോടെയാണ് റിമിയ്ക്ക് പ്രേക്ഷക സ്വീകാര്യത ഏറിയത്.
ഏത് മേഖലയായാലും തനിക്ക് പറ്റുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന സിനിമാ അഭിനയത്തിലും കൈവെച്ചിരുന്നു. അങ്ങെ എല്ലാ കാര്യങ്ങളിലും വളരെ ആക്ടീവായി നിൽക്കുന്ന റിമി ടോമിയെ എല്ലാവർക്കും വളരെ ഇഷ്ടമാണ്. സേഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. അതിനാൽ തന്നെ എന്ത് വിശേഷമുണ്ടെങ്കിലും റിമി അത് തന്റെ ആരാധകരുമായി പങ്കുവെയ്ക്കും.
ഇപ്പോഴിതാ താരം പറഞ്ഞ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പരിപാടികളും അവതരണവുമായി വീട്ടിൽ നിൽക്കാൻ സമയം ഇല്ലാതിരുന്ന റിമി ടോമി ലോക്ക് ഡൗൺ കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിച്ച് കൊണ്ട് പ്രേക്ഷകർക്ക് ഇടയിൽ സജീവമായിരിന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ചില വാർത്തകൾ കണ്ടു തനിക്ക് തന്നെ അതിശയം തോന്നിയിട്ടുണ്ടെന്നാണ് താരം പറയുന്നത്.
Also Read
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ
ഭാവിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പടച്ചു വിടുന്നവർക്ക് എതിരെ നിയമ സംവിധാനം വരുമെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നു എന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിലൂടെ റിമി ടോമി പറയുന്നു. അതോടൊപ്പം തന്നെ റിമി സോഷ്യൽ മീഡിയയിലെ ഇത്തരം പ്രചരണത്തിനെതിരെ എന്തിന് ശബ്ദമുയർത്തണമെന്ന ചിന്തയും തന്റെയുള്ളിലുണ്ടാകാറുണ്ടെന്ന് പറയുന്നു.
ഇങ്ങനെ ഉള്ള ദുരന്ത അനുഭവം നമുക്ക് ചുറ്റുമുള്ള എത്രയോ പേർക്ക് ഉണ്ടാകുന്നുണ്ടെന്നും റിമി ടോമി അതോടൊപ്പം വ്യക്തമാക്കുകയും ചെയ്യുന്നു. റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെ: പലപ്പോഴും ഫേസ്ബുക്കിലൊക്കെ എന്നെ കുറിച്ച് വരുന്ന വാർത്തകൾ കണ്ടു ഞാൻ തന്നെ അതിശയിച്ചിട്ടുണ്ട്. പലതും കേൾക്കുമ്പോൾ എനിക്ക് പ്രതികരിക്കണമെന്ന് തോന്നും. പിന്നെ ഓർക്കും എന്തിനെന്ന്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ ശക്തമായ നിയമനിർമാണം ഉണ്ടാകണമെന്നാണ് ആഗ്രഹം. ഭാവിയിൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. നമുക്ക് ചുറ്റുമുള്ള എത്രയോ പേർക്ക് ഇങ്ങനെ ദുരന്ത അനുഭവം ഉണ്ടാകുന്നുണ്ട്. നിയമം ശക്തമാകുന്നത് തന്നെയാണ് ആകെയുള്ള പരിഹാരമെന്നും റിമി പറയുന്നു.