പ്രദുദേവ വീണ്ടും വിവാഹിതനാവുന്നു, വധു പെങ്ങളുടെ മകളാണെന്നും ഇരുവരും പ്രണയിത്താലാണെന്നും റിപ്പോർട്ടുകൾ

338

നൃത്ത സംവിധായകനായെത്തി പിന്നെ തെന്നിന്ത്യയെ അമ്പരപ്പിച്ച നടനും സംവിധായകനുമാണ് പ്രഭുദേവ. അസാമാന്യ മെയ്വഴക്കമുള്ള നൃത്തങ്ങളുമായി ഏഷ്യൻ മൈക്കിൾ ജാക്‌സൺ എന്ന പേരുവരെ അദ്ദേഹം സ്വന്തമാക്കിയിരുന്നു. കാതലൻ ഒറ്റസിനിമയിലെ നായക വേഷം കൊണ്ട് തന്നെ അദ്ദേഹം തെന്നിന്ത്യൻ ആരാധകരുടെ മനം കവർന്നിരുന്നു.

പിന്നീട് നിരവധി സിനിമകളിൽ നായകനും നൃത്ത സംവിധായകനുമായ പ്രവർത്തിച്ച അദ്ദേഹം സംവിധാനത്തിലേക്കും കടന്നിരുന്നു. ദളപതി വിജയ് നായകനായ സുപ്പർഹിറ്റ് ചിത്രം പോക്കിരി, വില്ല്, സൽമാൻഖാൻ നായകനായി വാണ്ടഡ്, ദബാംഗ് 3, രാധേ, അക്ഷയ്കുമാറിന്റെ റൗഡി റാത്തോർ, ആക്ഷൻ ജാക്‌സൺ, തുടങ്ങിയവയെല്ലാം പ്രദുദേവ സംവിധാനം ചെയ്ത സിനിമകളാണ്.

Advertisements

അതേ സമയം വിജയത്തിന്റെയും പ്രശസ്തിയുടേയും ഉന്നതങ്ങളിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ വ്യക്തി ജീവിതം അത്ര നല്ലതായിരുന്നില്ല. ഒരു വിവാഹവും ഒരു ലിവിംഗ് ടുദറും അദ്ദേഹത്തെ വിവാദത്തിലാക്കിയിരുന്നു. നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രഭു ദേവ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഉണ്ട്.

പിന്നീട് റംലത്തിനെ ഉപേക്ഷിച്ച് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു. പിന്നീട് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്തുമായുള്ള പ്രശ്ന പരിഹാരത്തിനൊടുവിൽ പ്രഭു ദേവയും നയൻതാരയും ഒന്നിച്ച് ജീവിയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

എന്നാൽ അവസാന നിമിഷം ഇരുവരും വേർപിരിയുകയായിരുന്നു. മക്കളുടെ പേരിനെ ചൊല്ലിയാണ് നയനും പ്രഭുദേവയും വേർപിരിഞ്ഞതെന്നും ഗോസിപ്പുകളുണ്ടായിരുന്നു. നയനുമായി വേർപിരിഞ്ഞ ശേഷം ഇനിയൊരു പെണ്ണ് എന്റെ ജീവിതത്തിൽ ഉണ്ടായിരിക്കില്ല എന്നും ഇനി മക്കൾക്ക് വേണ്ടി മാത്രമാണ് ജീവിതം എന്നും പ്രഭു ദേവ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ താരം വീണ്ടും വിവാഹിതനാകുന്നവെന്ന വാർത്തയാണ് പുറത്തു വരുന്നത്.

ഒരു വിവാഹത്തിനും ഒരു ലിവിംഗ് ടുദറിനും ശേഷമാണ് പ്രഭുദേവ വിവാഹിതനാകുന്നുവെന്ന വാർത്ത തമിഴ് മാധ്യമങ്ങൽ പുറത്തുവിടുന്നത്. എന്നാൽ വിവാഹ വാർത്തയെപ്പറ്റി പ്രഭുദേവയോ നടനോട് അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. തന്റെ പെങ്ങളുടെ മകളുമായി പ്രഭുദേവ പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാവും എന്നുമാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തമിഴ് ആചാരപ്രകാരം പെങ്ങളുടെ മകളെ വിവാഹം ചെയ്യുന്നതാണ് രീതി. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിവരം പുറത്ത് വന്നിട്ടില്ല.

Advertisement