വീട്ടുകാർ കല്യാണമൊക്കെ നോക്കുന്നുണ്ട്, പക്ഷെ എനിക്ക് കുറച്ച് കണ്ടീഷനുകൾ ഉണ്ട്: തന്റെ നിബന്ധനകൾ വ്യക്തമാക്കി മഡോണ സെബാസ്റ്റ്യൻ

116

മലയാള സിനിമാ പ്രേക്ഷകർ ആഘോഷമാക്കിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ ഒരുക്കിയ പ്രേമം എന്ന സിനിമ. ഈ ചിത്രത്തിലൂടെ ഗംഭീര അഭിനയം കാഴ്ച വച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റ്യൻ.

അഭിനയത്തിന് പുറമേ അടിപൊളി പാട്ടുകാരി കൂടിയാണ് മഡോണ. കുട്ടികാലം മുതലേ മഡോണ സംഗീതം പഠിക്കുന്നുണ്ട്. കർണാടിക് സംഗീതവും വെസ്റ്റേൺ സംഗീതവും ഒരുപോലെ അറിയാവുന്ന ഒരാളാണ് മഡോണ. കപ്പ ടിവിയുടെ മ്യൂസിക് മോജോ എന്ന പരിപാടിക്ക് വേണ്ടി നിരവധി പ്രശസ്ത മലയാള സംഗീത സംവിധായകർക്കും ഗായകർക്കും വേണ്ടി മഡോണ പാടിയിട്ടുണ്ട്.

Advertisements

മലയാളത്തിന് പിന്നാതെ തമിഴകത്തേക്കും ചേക്കേറി നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരം ഇടയ്ക്ക് പല വിവാദങ്ങളും നേരിട്ടു. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് മഡോണ സെബാസ്റ്റ്യൻ.

മഡോണയുടെ വാക്കുകൾ ഇങ്ങനെ;

വീട്ടുകാർ കല്യാണത്തക്കുറിച്ച് സംസാരിക്കുന്നുണ്ട്. അതിന് മുമ്പ് എന്റേതായ ചില കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അതല്ല ഇനി ചിലപ്പോൾ നാളെ കല്യാണം കഴിക്കണമെന്ന് തോന്നിയാൽ അങ്ങനെയും ചെയ്യും. പാർട്ണർക്കും എന്റെ അതേ സ്വഭാവമാണെങ്കിൽ നന്നായിരിക്കും. ഒരു കാര്യത്തിനും സമ്മതത്തിന്റെ ആവശ്യം വേണ്ടാത്ത ആളായിരിക്കാം നിയന്ത്രണങ്ങളൊന്നും വെക്കാത്ത ഒരാൾ.

ഇതുവരെ അനുഭവിക്കാത്ത കാര്യങ്ങൾ ചെയ്യണം. ഫാം തുടങ്ങണമെന്നുണ്ട്. കുറച്ച് കാശുണ്ടാക്കി മൂന്നാല് ഏക്കർ സ്ഥലം വാങ്ങി കൃഷി ചെയ്യണം. അവിടെ മരങ്ങളും, ചെടികളുമൊക്കെ നടന്നം ശുദ്ധവായു ശ്വസിച്ച് പ്രകൃതിയിലേക്കിറങ്ങണമെന്നും താരം പറഞ്ഞു.

Advertisement