നിത്യയെ കണ്ടപ്പോൾ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് ഞാൻ കരുതിയത്, ആരാ മോള് ആരാ അമ്മ എന്ന കാര്യത്തിൽ അവർ മൽസരമാണ്: ദിലീപ് പറഞ്ഞത് കേട്ടോ

241

ഒരു ലോജിക്കും ഇല്ലാത്ത കോമഡിയും കഥയും ആയെത്തി തകർപ്പൻ വിജയം നേടിയെടുത്ത സിനിമയാണ് സി ഐഡി മൂസ. ജനപ്രിയ നടൻ ദിലീപിനെ നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം തെല്ലൊന്നുമല്ല മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചത്.

അതേ സമയം 2003ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകും എന്ന വാർത്തകൾ കുറച്ചു നാളുകളായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇതനെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ദിലീപ്. സിഐഡി മൂസ എന്ന സിനിമയുടെ രണ്ടാം ഭാഗം ചെയ്യാനായി താൻ സംവിധായകൻ ജോണി ആന്റണിയെ അന്വേഷിച്ച് നടക്കുകയാണെന്നാണ് ദിലീപ് പറയു പറയുന്നത്.

Advertisements

ഒരു ടിവി ഷോയിൽ പങ്കെടുത്തപ്പോഴാണ് ദിലീപ് ഇതിനെ കുറിച്ച് പറഞ്ഞത്. ദിലീപിനൊപ്പം സംവിധായകനുമായ ജോണി ആന്റണിയും മലയാളികളുടെ പ്രിയനടി നിത്യ ദാസും പരിപാടിയിൽ പങ്കെടുത്തിരുന്നു. അതേ സമയം ഈ പരിപാടിയിലേക്ക് തന്നെ ആകർഷിച്ചത് നിത്യയും ജോണി ആന്റണിയും ഭാഗമാകുന്നു എന്നതാണ് എന്ന് ദിലീപ് പറയുന്നത്.

Also Read
സിംഗിള്‍ ലൈഫ് എത്രമാത്രം വേദനയുള്ളതാണ്; താന്‍ തനിച്ചായല്ലോ എന്ന് പറഞ്ഞ് അര്‍ച്ചന കവി; കരയുകയാണോ ചിരിക്കുകയാണോ എന്നറിയാതെ ആരാധകരും!

ഇവരെയൊന്നും നേരിട്ട് അങ്ങനെ കാണാൻ കിട്ടില്ല, ഇവരെ കിട്ടണമെങ്കിൽ തന്നെ നല്ല കാശും കൊടുക്കണം. സിഐഡി മൂസ രണ്ടാം ഭാഗം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. അതിന് വേണ്ടി കുറെ നാളുകളായി ജോണിയുള്ള സ്ഥലം താൻ അന്വേഷിച്ച് നടക്കുകയാണ്.

നിത്യയെ ആദ്യം കണ്ടപ്പോൾ താൻ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് കരുതിയത്. കാരണം നിത്യയും മകളും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട് ആരാ മോള് ആരാ അമ്മ എന്നതിൽ എന്നാണ് ദിലീപ് നർമ്മത്തോടെ പറയുന്നത്. അതേസമയം നാദിർഷ സവിധാനം ചെയ്ത കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി അവസാനം പുറത്തിറങ്ങിയത്.

റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന സിനിമയാണ് ദിലീപിന്റെതായി ഇനി പ്രദർശനത്തിന് ഒരുങ്ങുന്നത്. തമിഴ് സൂപ്പർതാരം ശരത് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്ന വോയിസ് ഓഫ് സത്യനാഥനിൽ വീണാ നന്ദകുമാർ ആണ് നായികയായി എത്തുന്നത്.

Also Read
പറഞ്ഞത് എല്ലാം സത്യം; എല്ലാം വളരെ അധികം ആലോചിച്ച് മനപൂര്‍വ്വം പറഞ്ഞതാണ്; സംശയം എപിസോഡ് പുറത്തുവന്നാല്‍ തീരുമെന്ന് ബാല

Advertisement