അന്ന് മോഹൻലാലിന്റെ നായികയായി എന്നെ വിളിച്ചു, പക്ഷേ ഞാൻ ഒഴിവാക്കി, അത് ചെയ്തിരുന്നെങ്കിൽ ഞാനും അങ്ങനെ ആയി മാറിയേനെ: വെളിപ്പെടുത്തലുമായി പൊന്നമ്മ ബാബു

11770

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് പൊന്നമ്മ ബാബു. കോമഡി റോളുകളിൽ കൂടിയും അമ്മ വേഷങ്ങളും ചെയ്താണ് പൊന്നമ്മ ബാബു ആരാധകരുടെ പ്രിയ നടിയായി മാറിയത്.

നാടകത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ പൊന്നമ്മ ബാബു 1993 ൽ സൗഭാഗ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് എത്തിയത്. ദിലീപ് കേന്ദ്രകഥാപാത്രം ആയ പടനായകൻ എന്ന ചിത്രത്തിലെ വേഷത്തിലൂടെ യാണ് താരം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

Advertisements

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ അമ്മയായും ചേച്ചിയായും പ്രേക്ഷകരെ രസിപ്പിച്ചും ചിരിപ്പിച്ചും കഴിഞ്ഞ 26 വർഷത്തിൽ ആധികമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. അതേ സമയം തനിക്ക് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായിക ആവാൻ അവസരം കിട്ടിയിരുന്നെന്നും എന്നാൽ താനത് നിരസിച്ചുവെന്നും താരം മുമ്പ് ഒരിക്കൽ പറഞ്ഞിരുന്നു.

Also Read
എങ്ങനെ ആയിരിക്കും ഈ സാഹചര്യങ്ങളെ ബോൾഡായി നേരിടുന്നത്, ആ ഇമോഷണൽ ബാലൻസ് എങ്ങനെയായിരിക്കും: മീനാക്ഷി ദീലിപിനെ കുറിച്ച് നമിത പറയുന്നത് കേട്ടോ

എന്നാൽ 1982ൽ ശങ്കർ മോഹൻലാൽ മേനക എന്നിവരെ അണിനിരത്തി ഭദ്രൻ സംവിധാനം ചെയ്ത എന്റെ മോഹങ്ങൾ പൂവണിഞ്ഞു എന്ന ചിത്രത്തിലെ നായികാ വേഷം ആദ്യം ഓഫർ ചെയ്തത് പൊന്നമ്മ ബാബുവിന് ആയിരുന്നു.

പക്ഷേ വിവാഹ തിരക്കിൽ ആയത് കാരണം ആ ഓഫർ തനിക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ലെന്നാണ് താരം പറയുന്നത്. അന്ന് ആ ക്ഷണം സ്വീകരിച്ചിരുന്നു എങ്കിൽ മലയാള സിനിമയിലെ തിരക്കുള്ള നായികമാരിൽ ഒരാളായി താനും മാറുമായിരുന്നു എന്നും പൊന്നമ്മ ബാബു പറയുന്നു.

1964 ജനുവരിയിൽ കോട്ടയം ജിലയിലെ ഭരണങ്ങാനത്ത് മത്തായിയുടെയും അച്ചാമ്മയുടെയും മകളായി ആണ് പൊന്നമ്മ ബാബു ജനിച്ചത്. ഈരാറ്റുപേട്ട സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലായിരുന്നു പൊന്നമ്മയുടെ പ്രാഥമിക വിദ്യാഭ്യാസം.

സ്‌കൂളിൽ പഠിക്കുമ്പോൾ പൂഞ്ഞാർ നൃത്തഭവൻ ബാലസംഘത്തിൽ ചേർന്ന അവർ പിന്നീട് ഏറ്റുമാനൂർ സുരഭില നാടക ട്രൂപ്പിലെ അംഗമായി. സുരഭില നാടക ട്രൂപ്പിന്റെ ഉടമയായ ബാബുവുമായി പ്രണയത്തിൽ ആവുകയും അവർ പിന്നീട് വിവാഹിതരാവുകയും ആയിരുന്നു.

Also Read
ആ പ്രണയ ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു, ശാലിനിക്കൊപ്പമുള്ള ചിത്രങ്ങളെക്കുറിച്ച് മനസ്സുതുറന്ന് കുഞ്ചാക്കോബോബന്‍, ആകാംഷയോടെ ആരാധകര്‍

1993 ൽ സൗഭാഗ്യം എന്ന സിനിമയിലാണ് പൊന്നമ്മ ബാബു ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് മുന്നൂറോളം സിനിമകളിൽ അഭിനയിച്ചു. സപ്പോർട്ടിംഗ് റോളുകളോ കോമഡി റോളുകളോ ആയിരുന്നു പൊന്നമ്മ അഭിനയിച്ചവയെല്ലാം. സിനിമകൾ കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും, കോമഡി ഷോകളിലും പൊന്നമ്മ ബാബു അഭിനയിച്ചിട്ടുണ്ട്.

Advertisement