വ്യജമെന്നല്ല തീർത്തും അടിസ്ഥാന രഹിതം, സത്യാവസ്ഥ തിരക്കിയതിൽ സന്തോഷം: വിവാഹ വാർത്തകൾക്ക് എതിരെ ലക്ഷ്മി ഗോപാലസ്വാമി

148

മലയാളികളുടെ പ്രിയപ്പെട്ട നടിയായ ലക്ഷ്മി ഗോപാല സ്വാമി വിവാഹിതയാകുന്നു എന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടൻ ആണ് താരത്തിന്റെ വരൻ എന്ന നിലയിലും ചില വാർത്തകൾ പരന്നിരുന്നു.

ഇപ്പോഴിതാ താൻ വിവാഹിതയാകാൻ പോകുന്നെന്ന വാർത്തകളോട് പ്രതികരിച്ച് ലക്ഷ്മി ഗോപാലസ്വാമി രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ വിവാഹ വാർത്ത വ്യാജമെന്നല്ല അത് തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണെന്ന് വേണം പറയാൻ. ഞാൻ സോഷ്യൽ മീഡിയയിൽ വാർത്തകൾ കാണുന്നുണ്ട്.

Advertisements

ഈ വിഷയത്തിൽ എനിക്കിതാണ് മലയാളികളോട് പറയാനുള്ളത്. എന്നെ വിളിച്ച് സത്യാവസ്ഥ തിരക്കിയതിൽ സന്തോഷം ഉണ്ടെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ലക്ഷ്മി ഗോപാല സ്വാമി പറഞ്ഞു. മലയാള നടനുമായി ലക്ഷ്മി ഗോപാലസ്വാമി വിവാഹിതയാവാൻ പോവുകയാണ് എന്നതായിരുന്നു ആദ്യം പ്രചരിച്ച വാർത്ത. ഇതിന് താഴെ ആ നടൻ മുകേഷാണോ ഇടവേള ബാബുവാണോ എന്നുള്ള ചോദ്യങ്ങളുമായി ആരാധകർ എത്തിയിരുന്നു.

Also Read
ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്, ആ വലിയ മനസ്സിന്റെ സ്‌നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല! നെടുമുടിയെകുറിച്ച് മോഹൻലാലിന്റെ വൈകാരികക്കുറിപ്പ്

ഏതായായലും ലക്ഷ്മി ഗോപാലസ്വാമിയുടെ വെളിപ്പെടുത്തലോടെ ഈ വാർത്തകളെല്ലാം തെറ്റാണെന്ന് വ്യക്തം ആയിരിക്കുകയാണ്. അതേ സമയം ലോഹിതദാസിന്റെ സംവിധാനത്തിൽ 2000ൽ പുറത്തെത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ അരങ്ങേറ്റം. ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു.

അരയന്നങ്ങളുടെ വീട്, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകൾക്ക് ശേഷം ലക്ഷ്മി ഗോപാല സ്വാമിയേ തേടി മികച്ച അവസരങ്ങൾ ഒന്നും വന്നിരുന്നില്ല. ഒരു നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകി കൂടിയാണ് ലക്ഷ്മി ഗോപാലസ്വാമി. 51 വയസുകാരിയായ ലക്ഷ്മി ഈ പ്രായത്തിൽ വിവാഹിതയാവാൻ പോവുന്നതായിട്ടാണ് റിപ്പോർട്ടുകൾ വന്നത്.

വിവാഹം കഴിച്ചില്ലെങ്കിലും താൻ ഈ ജീവിതത്തിൽ ഹാപ്പിയാണെന്ന് മുൻപ് ഒരുപാട് തവണ ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞിട്ടുണ്ട്. എന്നോടുള്ള സ്‌നേഹം കൊണ്ടാണ് പലരും ഇതേ ചോദ്യം എല്ലായിപ്പോഴും ചോദിക്കുന്നത്. അപ്പോഴൊക്കെ ഞാൻ വിചാരിക്കും ജീവിതത്തിൽ ഇതൊക്കെ ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണോന്ന്.

വിവാഹം കഴിച്ചു എന്ന് കരുതി ഒന്നും സംഭവിക്കില്ല. സിംഗിൾ ആണെങ്കിലും വിവാഹിത ആണെങ്കിലും ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ട്. അത് നമ്മൾ തന്നെ നേരിടണം. ഒന്ന് മറ്റൊന്നിനെക്കാൾ നല്ലതാണെന്ന് തോന്നുന്നില്ലെന്നുമൊക്കെ നടി വ്യക്തമാക്കിയിരുന്നു.

Also Read
അരം പ്ലസ് അരം കിന്നരം ഷോയിൽ പരസ്പരം താരങ്ങൾ തമ്മിൽ ഉണ്ടായ പ്രശ്‌നം പ്രാങ്കല്ല, ഒറിജിനൽ: സീരിയലിൽ പെണ്ണുങ്ങളെ പോലെ നുണയും കൊതിയും പറയുകയാണ് ഇവരെന്ന് സാജൻ എന്നെ ഇല്ലാതാക്കാൻ സാജൻ ചേട്ടൻ ഒന്നും ആയിട്ടില്ലെന്ന് ലക്ഷ്മിപ്രിയ

Advertisement