വർഷങ്ങളായി മലയാള സിനിമയിൽ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ നിറഞ്ഞു നിൽക്കുന്ന അതുല്യ നടനാണ് വിജയരാഘവൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കൻ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്.
നാടകാചാര്യനായ എൻഎൻ പിള്ളയുടെ മകനായ വിജയരാഘവൻ നാടക വേദയിൽ നിന്നും ആയിരുന്നു സിനിമയിൽ എത്തിയത്. ഏതോ സമയം അദ്ദേഹത്തിന്റെ പിതാവ് എൻഎൻ പിള്ള കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സിനിമ ആയിരുന്നു ഗോഡ്ഫാദർ.
1991ൽ പുറത്തിറങ്ങിയ സിദ്ധിഖ് ലാൽ കൂട്ടുകെട്ടിന്റെ സൂപ്പർ ഹിറ്റ് ചിത്രം ആയിരുന്നു ഗോഡ് ഫാദർ. നാടകാചാര്യൻ എൻഎൻ പിള്ള കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സിനിമയിൽ മുകേഷും, തിലകനും, ഇന്നസെന്റും ഉൾപ്പെടെ വലിയ ഒരു താര നിര തന്നെ അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ആ സിനിമ തന്റെ അച്ഛന്റെ മുന്നിലേക്ക് എത്തുന്നത് തന്റെ അമ്മയുടെ വിയോഗവുമായി ബന്ധപ്പെട്ടു വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ഇരിക്കുമ്പോൾ ആയിരുന്നുവെന്ന് തുറന്നു പറയുകയാണ് വിജയരാഘവൻ. സിനിമയിലേക്കുള്ള അച്ഛന്റെ പ്രവേശനം തികച്ചും അപ്രതീക്ഷിതം ആയിരുന്നുവെന്നും വിജയ രാഘവൻ പറയുന്നു.
ഗോഡ് ഫാദർ എന്ന സിനിമയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നതിന് ഇടെയാണ് ഗോഡ് ഫാദർ ആയി തന്റെ അച്ഛനെ കാസ്റ്റ് ചെയ്ത അനുഭവം വിജയരാഘവൻ തുറന്നു പറഞ്ഞത്. ഗോഡ് ഫാദർ എന്ന സിനിമ ഞാൻ വഴിയാണ് അച്ഛനിലേക്ക് എത്തിയത്. പറഞ്ഞു സമ്മതിപ്പിക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു.
അമ്മയുടെ വേർപാടിന് ശേഷം ഒരു വല്ലാത്ത അവസ്ഥയിൽ നിൽക്കുമ്പോഴാണ് അച്ഛൻ ഇങ്ങനെയൊരു പ്രോജക്റ്റുമായി വരുന്നത്. ചെയ്യുമോ ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു. അച്ഛൻ ആ സമയത്ത് സിദ്ധിഖ് ലാലിനോട് കഥ കേൾക്കാമെന്ന് പറഞ്ഞത് തന്നെ വലിയ കാര്യമായിരുന്നു.
നിങ്ങൾ എന്തിനാണ് അഞ്ഞൂറാൻ എന്ന കഥാപാത്രമായി എന്നെ തന്നെ സമീപിച്ചത് എന്ന് ചോദിച്ചപ്പോൾ സിദ്ധിഖ് ലാൽ പറഞ്ഞ മറുപടിയാണ് അച്ഛനെ ആകർഷിച്ചത്. സിനിമ ഇറങ്ങി കഴിഞ്ഞു പ്രേക്ഷകരുടെ ഒരു വിചാരമുണ്ട്, അച്ഛൻ അഞ്ഞൂറാനെ പോലെ ഒരാളാണെന്ന്.
അച്ഛൻ അങ്ങനെയുള്ള ഒരാളെയല്ല. അഞ്ഞൂറാനെ പോലയാണ് അച്ഛൻ സംസാരിക്കുന്നത് എന്നൊക്കെയുള്ള ഒരു തെറ്റിദ്ധാരണ എല്ലാവർക്കും ഉണ്ടായിരുന്നു അതൊക്കെ അച്ഛൻ സിനിമയ്ക്ക് വേണ്ടി ചെയ്തതാണ് വിജയരാഘവൻ പറയുന്നു.