ഫാഷൻ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ ശരണ്യ ആനന്ദ് ഇപ്പോൾ മലയാള സിനിമയിലെയും സീരിയലിലെയും ശ്രദ്ധേയയായ താരമാണ്. മേജർ രവി താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ 2016ൽ പുറത്തിറങ്ങിയ ബിയോണ്ട് ദ ബോർഡേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ശരണ്യ ആനന്ദ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
ഈ ചിത്രത്തിൽ ചെറിയ ഒരു കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്ന് ശരണ്യ പലതവണ വ്യക്തമാക്കിയിരുന്നു. പിന്നീട് തൻഹ, ലാഫിങ് അപ്പാർട്ട്മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി.
ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കെന്ന ഹിറ്റ് പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. വില്ലത്തി കഥാപാത്രമായാണെത്തുന്നത്. ഇപ്പോളിതാ വിവാഹിതയാകാൻ പോവുകയാണെന്ന് ആരാധകരോട് പറയുവാണ് താരം.
താരത്തിന്റെ കുറിപ്പും ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ശരണ്യയ്ക്കും പ്രതിശ്രുത വരനായ മനേഷ് രാജൻ നായർക്കും ആശംസ അറിയിച്ചെത്തിയിട്ടുള്ളത്.
അദ്ദേഹം ഹൃദയം കവർന്നുവെന്നും അദ്ദേഹത്തിന്റെ പേര് ഇനി തന്റെയൊപ്പം കാണുമെന്നും. തന്റെ തുടർന്നുള്ള ജീവിതത്തിലേക്ക് ഒരാളെ താൻ തെരഞ്ഞെടുത്തുവെന്നും എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാകണമെന്നും താരത്തിന്റെ കുറിപ്പിൽ പറയുന്നു.
ഞാനല്ലാതെ മറ്റൊന്നും ആകാൻ വിസമ്മതിക്കുന്ന ഒരാളെ ഞാൻ കണ്ടെത്തി, വ്യക്തിപരമായും തൊഴിൽപരമായും ഒരുമിച്ച് വളരാൻ സഹായിക്കുന്ന ഒരു ഭാവിയുടെ പ്രതീക്ഷയിൽ നിങ്ങളുമായി ഒരു പുതിയ ജീവിതം ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞായിരുന്നു താരം ഒടുവിലായി എത്തിയത്.
ആശംസകൾക്കും അനുഗ്രഹങ്ങൾക്കും എല്ലാവർക്കും നന്ദിയെന്നും ശരണ്യ ആനന്ദ് കുറിച്ചിട്ടുണ്ട്.
നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. 2014 2015 കാലത്ത് കേരളത്തിലെത്തിയ ശരണ്യ അച്ഛനും അമ്മയും അടങ്ങിയ കുടുംബത്തോടൊപ്പമാണ് ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്നത്.
സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. എന്നാൽ അവസരങ്ങൾ നിറയെ വന്നത് മലയാളത്തിലും. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചു. മോഹൻലാൽ അഭിനയിച്ച 1971 ബിയോണ്ട് ബോർഡേഴ്‌സ്, അച്ചായൻസ്, ചങ്ക്സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിൽ ശരണ്യ അഭിനയിച്ചു. തമിഴിലും മലയാളത്തിലും ഇറങ്ങുന്ന ചിത്രമായ ‘ഭൂമി’യിലെ നായിക ശരണ്യയാണ്.
ചാണക്യതന്ത്രം, ആകാശഗംഗ 2 എന്നി സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശരണ്യ സംവിധായകൻ വിനയന്റെ ഇതുവരെ പേരിട്ടില്ലാത്ത ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. ഇതിന് ശേഷം നടൻ ധർമ്മജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുക.