മലയാളത്തിന്റെ യുവ സൂപ്പർതാരം കുഞ്ചാക്കോ ബോബനെ നായകനാക്കി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിൽ പുതുമുഖം അനാർക്കലി നാസർ ആണ് കുഞ്ചാക്കോ ബോബന്റെ നായിക.
ശ്രീരഞ്ജിനി എന്ന കഥാപാത്രമായാണ് അനാർക്കലി അഭിനയിക്കുന്നത്. ദീപ തോമസ് എന്ന മറ്റൊരു നായികയും ചിത്രത്തിലുണ്ട്. ബോബി സഞ്ജയുട കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് ജിസ് ജോയ് ആണ്. ശ്രീനിവാസൻ, മുകേഷ്, വിനയ് ഫോർട്ട്, സിദ്ദിഖ്, രമേഷ് പിഷാരടി, സൈജു കുറുപ്പ്, അലൻസിയർ, പ്രേംപ്രകാശ്, ലെന, കെപിഎസി. ലളിത, ശ്രീലഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Advertisements
ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രിൻസ് ജോർജ് ആണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്.
Advertisement