റെസ്റ്റിൽ ആയിരുന്നു, അതുകൊണ്ടാന്ന് തന്നെ കാണാതിരുന്നത് എന്ന് വെളിപ്പെടുത്തി റിമി ടോമി, താരത്തിന് എന്താ സംഭവിച്ചത് എന്ന് അറിയാമോ

85

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായി ലാൽജോസ് ഒരുക്കിയ സൂപ്പർഹിറ്റായ മീശ മാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം വന്നുചേർന്നാൽ എന്ന സൂപ്പർഹിറ്റ് ഗാനം ആലപിച്ച് സിനിമാ രംഗത്തേക്ക് കടന്നുവന്ന സൂപ്പർ ഗായികയാണ് റിമി ടോമി. ഇപ്പോൾ മലയാളികൾ ഏറെ സ്‌നേഹിക്കുന്ന ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി.

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇതിനോടകം തന്നെ റിമി ടോമി ആലപിച്ച് കഴിഞ്ഞിരിക്കുകയാണ്. ഒരുകാലത്ത് സ്റ്റേജ് ഷോകളിലെ മിന്നും താരമായിരുന്നു റിമി ടോമി. റിമിയുടെ അൺലിമിറ്റഡ് എനർജിയും പാട്ടിന് ആനുസരിച്ചുള്ള ചുവടുകളും ഒട്ടേറെ ആസ്വാദകരാണ് ഇഷ്ടപ്പെട്ടത്.

Advertisements

പാട്ടിനു പുറമേ നല്ലൊരു അവതാരകയും നടിയും മോഡലും കൂടിയാണ് റിമി ടോമി. നിരവധി റിയാലിറ്റി ഷോകളിൽ ജഡ്ജായും റിമി ടോമി എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു.

Also Read
ഞാൻ അമൃതയിൽ പ്രതീക്ഷിക്കുന്നത് ദീപിക പദുക്കോണിന്റെ പോലൊരു ശരീരമാണെന്ന് ഗോപി സുന്ദർ, ദീപിക ബിക്കിനി ഇട്ട ചിത്രം കാണിച്ച് അതുപോലെ ആകാൻ ചേട്ടൻ പറയുമെന്ന് അമൃതയും

ലോക്ക് ഡൗൺ കാലത്താണ് റിമി ടോമി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും റിമി ആരാധകരുമായി പങ്കിടാറുണ്ട്. യൂട്യൂബ് ചാനൽ തുടങ്ങി ഒരു മാസത്തിന് ഉളളിൽ നിരവധി സബ്‌സ്‌ക്രൈബേഴ്‌സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു.

തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളും എല്ലാം യൂടൂബ് ചാനലിലൂടെ റിമി ടോമി പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ ഒരു വിവരവും ഇല്ലായിരുന്നു.

പതിവായി വീഡിയോകൾ പങ്കുവെക്കാറുള്ള റിമിയുടെ വിവരം ഇല്ലാതായതോടെ പ്രേക്ഷകരെല്ലാം താരത്തിന് മെസേജും മറ്റും അയച്ച് കാര്യങ്ങൾ തിരക്കിയിരുന്നു. ഇപ്പോഴിതാ താൻ ഇത്രയും നാൾ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിന്നതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുക ആണ് റിമി ടോമി.

കുറച്ച് നാൾ തെണ്ടയിൻ ഇൻഫക്ഷനായി വോയ്‌സ് റെസ്റ്റിലായിരുന്നുവെന്നും. കുറച്ച് നാൾ യുട്യൂബിൽ നിന്നെല്ലാം വിട്ടുനിന്നതോടെ മടി പിടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് വീഡിയോകൾ ചെയ്യാതിരുന്നതെന്നും റിമി ടോമി പറയുന്നു. മാത്രമല്ല ഇനി മുതൽ വലിയ ഗ്യാപ്പില്ലാതെ വീഡിയോകൾ പങ്കുവെക്കുമെന്നും റിമി ടോമി പറഞ്ഞു.

Also Read
സ്‌നേഹം തോന്നുമ്പോൾ പരസ്യമായി തന്നെ ഞാൻ അങ്ങനെയൊക്കെ ചെയ്യും, പക്ഷെ സജിന് നാണം വരും, ഭര്യയല്ലേ പിന്നെ എന്തിനാണ് നാണമെന്ന് ഞാൻ ചോദിക്കും: ഷഫ്‌ന

ഒട്ടനവധി മെസേജുകളും കമന്റുകളും വന്നതുകൊണ്ടാണ് വിശദീകരണം നൽകാമെന്ന് കരുതിയതെന്നും റിമി ടോമി വീഡിയോയിൽ കൂടി വ്യക്തമാക്കുന്നു. അതേ സമയം നിരവധി ആരാധകരാണ് താരത്തിന്റെ ക്ഷേമ വിവരങ്ങൾ അന്വേഷിച്ച് എത്തുന്നത്.

Advertisement