ഞാൻ അമൃതയിൽ പ്രതീക്ഷിക്കുന്നത് ദീപിക പദുക്കോണിന്റെ പോലൊരു ശരീരമാണെന്ന് ഗോപി സുന്ദർ, ദീപിക ബിക്കിനി ഇട്ട ചിത്രം കാണിച്ച് അതുപോലെ ആകാൻ ചേട്ടൻ പറയുമെന്ന് അമൃതയും

2427

മലയാളികളുടെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രണയിനി ഗായിക അമൃത സുരേഷും. അടുത്തിടെ ആയിരുന്നു ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത സുരേഷ്.

തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. പാപ്പു എന്ന് വിളിക്കുന്ന മകൾ അമൃതയുടെ കൂടെയാണ് ഉള്ളത്. അതേ സമയം പ്രണയം വെളിപ്പെടുത്തിയപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവർ കൂടിയാണ് ഗോപി സുന്ദറും അമൃത സുരേഷും.

Advertisements

ഇവർക്ക് എതിരെ മോശം കമന്റുകളുമായി നിരവധി പേർ എത്തിയതോടെ പ്രതികരണവും ആയി ഇരുവരും രംഗത്ത് എത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോളിതാ ഇവരുടെ ആദ്യ ഓണ വിശേഷത്തിന്റെ വീഡിയോയാണ് ആരാധകർക്ക് ഇടയിൽ വൈറൽ ആകുന്നത്.

Also Read
സ്‌നേഹം തോന്നുമ്പോൾ പരസ്യമായി തന്നെ ഞാൻ അങ്ങനെയൊക്കെ ചെയ്യും, പക്ഷെ സജിന് നാണം വരും, ഭര്യയല്ലേ പിന്നെ എന്തിനാണ് നാണമെന്ന് ഞാൻ ചോദിക്കും: ഷഫ്‌ന

എണ്ണയിൽ വറുത്തത് ഒന്നും ചേട്ടൻ കഴിക്കില്ല ഡയറ്റിലാണ്. ബി പി കൂടിയപ്പോൾ ആണത്രെ ഡയറ്റ് ചെയ്യാം എന്ന തീരുമാനത്തിൽ ഗോപി ചേട്ടൻ എത്തിയത് എന്നാണ് ഗോപി സുന്ദറിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് അമൃത സുരേഷിനോട് ചോദിച്ചപ്പോൾ അമൃത മറുപടി പറഞ്ഞത്.

ഡോക്ടറെ കണ്ടപ്പോൾ ബിപി നന്നായി കൂടുന്നുണ്ട് ഒന്നുകിൽ ജീവിത കാലം മുഴുവൻ ബിപിയുടെ മരുന്ന് കഴിക്കാം അല്ലെങ്കിൽ ശരീരം ശ്രദ്ധിക്കാമെന്ന് ഡോക്ടർ പറഞ്ഞു. പെട്ടന്ന് കേട്ടപ്പോൾ എനിക്ക് പേടിയായി. എന്തായാലും ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കാൻ പറ്റില്ല.

അതുകൊണ്ട് ജീവിത രീതി മാറ്റാമെന്ന് കരുതി. ഡയറ്റ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു എന്തും അമൃത കഴിക്കും. ഭക്ഷണ പ്രിയയാണ്. ഇപ്പോൾ കഴിപ്പ് കുറച്ച് കൂടുതലാണ് ഗോപി സുന്ദർ പറയുന്നു. അഞ്ചാറ് കിലോ വരെ കൂടിയെന്ന് അമൃതയും വെളിപ്പെടുത്തി. ദീപിക പദുക്കോണിനെ പോലൊരു ശരീരമാണ് അമൃതയിൽ ഞാൻ പ്രതീക്ഷിക്കുന്നത്. നമുക്ക് ആവശ്യമുള്ളത് പറയണമല്ലോ.

കരയുന്ന കുട്ടിക്കേ പാലുള്ളൂ അതുകൊണ്ട് അമൃതയോട് എന്നും വണ്ണം കുറയ്ക്കാൻ പറയും ദീപിക പദുക്കോൺ ബിക്കിനി ഇട്ട് നിൽക്കുന്ന ഫോട്ടോ കാണിച്ച് ഗോപി സുന്ദർ പറയും ഇതാണെന്റെ ആവശ്യം ഇതുപോലത്തെ ശരീരമാണ് വേണ്ടതെന്ന്.

Also Read
ആദ്യകാലത്ത് മുത്തുച്ചിപ്പി, ഇന്ന് തുണ്ട് വീഡിയോയിലൂടെ ലൈംഗിക വിദ്യാഭ്യാസം നേടാമെന്ന് മല്ലു ട്രാവലര്‍, എന്തുപറഞ്ഞാലും അവസാനം മണ്ടത്തരത്തിലേ അവസാനിക്കൂവെന്ന് ട്രോളന്മാര്‍

അതിലും ഭേതം എന്റെ ഫോട്ടോ ദീപികയ്ക്ക് കാണിച്ച് കൊടുത്ത് തന്നെ പോലെ ആവാൻ പറയുന്നതാണെന്ന് അമൃത സുരേഷ് പറഞ്ഞു. അതേ സമയം ആദ്യ ഭാര്യയുമായി പിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ ഒമ്പത് വർഷമായി ഗായികയായ അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നു.

ഇവർ ഒരുമിച്ച് പല പരിപാടികളിലും പങ്കെടുത്തിരുന്നു. എന്നാൽ അടുത്തിടെയാണ് ഒരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഒന്നും പങ്കുവെച്ചിരുന്നില്ല. അതേസമയം ഗോപി സുന്ദർ ഇപ്പോഴും ആദ്യ ഭാര്യയുമായുള്ള ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ല.

Advertisement