സീരിയൽ ആരാധകരും മിനിസ്‌ക്രീൻ പ്രേക്ഷകരും ആയ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിരഞ്ജൻ നായർ. ഒരു പിടി മികച്ച ടെലിവിഷൻ സീരിയലുകളിൽ കൂടെയാണ് നിരഞ്ജൻ താരമായി മാറുന്നത്.
സൂപ്പർഹിറ്റ് സീരയൽ ആയ മൂന്നുമണി എന്ന പരമ്പരയിലൂടെ ആണ് നിരഞ്ജൻ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. പിന്നാലെ വന്ന പൂക്കാലം വരവായി എന്ന പരമ്പരയിലെ പ്രകടനവും കയ്യടി നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ നിരഞ്ജന്റെ ഭാര്യ ഗോപികയും മലയാളികൾക്ക് ഇപ്പോൾ പ്രിയപ്പെട്ടവൾ ആണ്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് നിരഞ്ജൻ. തങ്ങൾക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവം പങ്കുവെക്കുകയാണ് നിരഞ്ജനും ഗോപികയും ഇപ്പോഴിതാ. തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഏറ്റവും വേദനിപ്പിച്ച അനുഭവത്തെക്കുറിച്ച് ഇരുവരും മനസ് തുറന്നത്.
Also Read
ദിലീപിന്റെ വളർച്ചയ്ക്ക് പിന്നിലൊരു കാരണമുണ്ട്; തുറന്നു പറഞ്ഞ് വിനയൻ
ഗോപികയുടെ അമ്മയുടെ മ ര ണ ത്തെ കുറിച്ചും അതിന് തൊട്ടു മുൻപ് തങ്ങൾ അനുഭവിച്ച ചില സംഭവങ്ങളെ കുറിച്ചുമാണ് വീഡിയോയിൽ നിരഞ്ജനും ഗോപികയും പറയുന്നത്. വയ്യാതെ ആയപ്പോഴാണ് അമ്മയെ ഗോപിക കൂടെ താമസിപ്പിക്കാൻ കൊണ്ടു വന്നത്. തങ്ങൾ പുതിയ ഫ്‌ളാറ്റിലേക്ക് മാറുന്ന സമയമായിരുന്നു അത്.
ഫ്‌ളാറ്റിന്റെ ജോലികൾ നടക്കുന്നതിനാലും ചില സാങ്കേതിക ബുദ്ധിമുട്ടുകളാലും അമ്മയെയും കൂട്ടി വന്ന സാഹചര്യത്തിൽ ആ ഫ്‌ളാറ്റിൽ താമസിക്കാൻ കഴിയാതെ വരികയായിരുന്നുവെന്നാണ് ഇരുവരും പറയുന്നത്. ഇതോടെ ഒരു മാസം കൂടെ കഴിഞ്ഞാൽ പാലുകാച്ചി ഫ്‌ളാറ്റിലേക്ക് മാറാം എന്ന് ഇരുവരും തീരുമാനിക്കുക ആയിരുന്നു. ഈ സമയത്ത് താൽക്കാലികമായി താമസിക്കാൻ ഓഎൽഎക്സിൽ വീട് തപ്പി.
അതിലൂടെ ദിവസം 1500 രൂപ വാടകയ്ക്ക് ഒരു വീട് കിട്ടി. അതിന്റെ ഉടമ ഒരു ഡോക്ടർ ആയിരുന്നു. രോഗിയായ അമ്മയെയും പത്തുമാസം മാത്രം എത്തിയ കുഞ്ഞിനെയും കൊണ്ടാണ് വരുന്നത്. അതിൽ സൗകര്യം ഉണ്ടോ എന്ന് ആദ്യമേ അന്വേഷിച്ചിരുന്നു എന്നും അപ്പോൾ എല്ലാം ഉണ്ട് എന്ന് അയാൾ പറഞ്ഞുവെന്നും താരം പറയുന്നു.
തുടർന്ന് വീടിന്റെ ഫോട്ടോ അയച്ച് തരാനായി പറഞ്ഞപ്പോൾ വളരെ വൃത്തിയുള്ള ഒരു ചിത്രം അയച്ചു തരികയും ചെയ്തു. പിന്നാലെ തങ്ങൾ ഓക്കെ പറഞ്ഞുവെന്നും എന്നാൽ പറഞ്ഞ ദിവസം രാവിലെ അമ്മയെയും കൊണ്ട് ആശുപത്രിയിൽ പോകേണ്ടതിനാൽ എത്താൻ സാധിച്ചില്ലെന്നും താരം പറയുന്നു. ഈ സമയത്തൊക്കെ അയാൾ നിർത്താതെ വിളിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു.
തങ്ങൾ ആശുപത്രിയിലാണ് എന്ന് പറഞ്ഞിട്ടൊന്നും അയാൾ കേട്ടില്ല. 21 ദിവത്തേക്കുള്ള വീടിന്റെ വാടകയും അഡ്വാൻസും അപ്പോൾ തന്നെ അയച്ച് കൊടുക്കണം എന്നായിരുന്നു അയാൾ പറഞ്ഞിരുന്നത്. ഒടുവിൽ തങ്ങൾ ഗൂഗിൾ പേ വഴി മുപ്പത്തിയഞ്ചായിരം രൂപ അയച്ചു കൊടുത്തു എന്നും താരം പറയന്നുണ്ട്.
ശേഷം റൂം ഫ്രഷ് ആണ് ഇന്ന് തന്നെ നിങ്ങൾക്ക് താമസിക്കാം എന്ന് പറഞ്ഞത് അനുസരിച്ച് അന്നേ ദിവസം അമ്മയെ കാണിച്ച് നേരെ ആ വീട്ടിലേക്ക് പോവുകയായിരുന്നു നിരഞ്ജനും ഗോപികയും. എന്നാൽ ഒഎൽഎക്‌സിൽ കണ്ടതിന് നേരെ വിപരീതമായിരുന്നു അവിടത്തെ അവസ്ഥ എന്നാണ് നിരഞ്ജനും ഗോപികയും പറയുന്നത്.
നേരത്തെ താമസിച്ചിരുന്നവർ ഉപേക്ഷിച്ച സാധനങ്ങളുടെ അവശിഷ്ടങ്ങൾ അടക്കം അവിടെ ഉണ്ടായിരുന്നു എന്നും ആകെ വൃത്തികേടായി കിടക്കുക ആയിരന്നുവെന്നും താരം പറയുന്നു. എന്തായാലും അതെല്ലാം വൃത്തിയാക്കി താരവും കുടുംബവും അവിടെ താമസം തുടങ്ങി.
എന്നാൽ പ്രശ്നങ്ങൾ അവിടെ തീർന്നില്ല. എല്ലാ സൗകര്യവുമുണ്ടെന്ന് പറഞ്ഞ വീട്ടിലെ ഒരു സാധനങ്ങളും വർക്ക് ചെയ്യുന്നുണ്ടായിരുന്നില്ല. ഫ്രിഡ്ജും ടിവിയും എല്ലാം തകരാർ ആയിരുന്നു. അതിനിടയിൽ അമ്മയ്ക്ക് ചെറിയ ഒരു സർജ്ജറി കഴിഞ്ഞു. വയറിൽ കുഴലിട്ട് നിൽക്കുന്ന അവസ്ഥ. മോന് പൊടി അലർജ്ജിയായി ഉറങ്ങാനേ സാധിക്കാത്ത അവസ്ഥയായെന്നും നിരഞ്ജനും ഗോപികയും പറയുന്നു.
ഇതിനിടെ അയാൾ വരികയും തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന 21 ദിവസത്തിന് ഇടയിൽ 7 ദിവസം മറ്റൊരു കൂട്ടർക്ക് വേണ്ടി വീട് മാറി കൊടുക്കണം എന്ന് പറയുകയും ചെയ്തുവെന്നും താരങ്ങൾ പറയുന്നു. നേരത്തെ ഏറ്റു പോയ കാര്യമാണ്, അതുകൊണ്ട് അത് വരെ നിങ്ങൾക്ക് മറ്റൊരു ഫ്‌ളാറ്റ് ശരിയാക്കി തരാം എന്ന് അയാൾ പറഞ്ഞു.
ആ ഫ്‌ളാറ്റിന് ദിവസം 2800 രൂപ കൊടുക്കണം എന്ന്. പറ്റില്ല എന്ന് ഞങ്ങൾ തീർത്ത് പറഞ്ഞു. ഈ അവസ്ഥയിൽ രോഗിയായ അമ്മയെയും കൊണ്ട് മാറാൻ സാധിയ്ക്കില്ലായിരുന്നു. എന്നാൽ മാറണം എന്ന് അയാളും നിർബന്ധിച്ചു.
അങ്ങനെ രണ്ട് ദിവസം പോയി. മോന് തീരെ വയ്യ ഇതോടെ മാറാം എന്ന് തീരുമാനിക്കുക ആയിരുന്നുവെന്നും അവർ പറയുന്നു. 7 ദിവസം കഴിഞ്ഞ് തിരിച്ച് വരാനൊന്നും നിൽക്കേണ്ട. അഡ്വാൻസും ബാക്കി കാശും വേണം എന്ന് പറഞ്ഞപ്പോൾ അയാൾ ചൂടായി. രാത്രി തന്നെ വന്ന് ബഹളം ഉണ്ടാക്കി.
ഇട്ട വസ്ത്രത്താലെ തന്നെ രാത്രിയ്ക്ക് രാത്രി ഞങ്ങളെ ഇറക്കി വിട്ടുവെന്നാണ് നിരഞ്ജനും ഗോപികയും പറയുന്നത്. കുഞ്ഞ് വസ്ത്രം പോലും ധരിച്ചിരുന്നില്ല. അമ്മയ്ക്ക് ശരീരം ഇളകാൻ പാടില്ലായിരുന്നു. ആ അമ്മയെയും പത്ത് മാസം എത്തിയ കുഞ്ഞിനെയും എടുത്ത് ഇട്ട വസ്ത്രത്താലെ രാത്രി തന്നെ അവിടെ നിന്ന് ഓട്ടോറിക്ഷ പിടിച്ച് പോരേണ്ടി വന്നു എന്നാണ് താരം വെളിപ്പെടുത്തുന്നത്.
പിന്നീട് ലഭിച്ച ഫ്ളാറ്റിൽ നിന്നും പക്ഷെ നല്ല സമീപനം ആയിരുന്നു. അവിടെ എത്തി മൂന്ന് ദിവസം ആയപ്പോഴേക്കും അമ്മ മ രി ച്ചു. ഒരു ഡോക്ടറാണ് ഞങ്ങളോട് ഇത്രയും ചെയ്തത് എന്ന് ചിന്തിക്കാൻ പറ്റുന്നില്ല എന്നും താര ദമ്പതികൾ വ്യക്തമാക്കുന്നു.